ഇനി 1000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈനിലൂടെ മാത്രം; ക്യാഷ് കൗണ്ടറിലൂടെ 1000ത്തിന് തഴെയുള്ള ബില്ലുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് കെ.എസ്.ഇ.ബി

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായി കെ.എസ്.ഇ.ബി. ഇനി മുതല്‍ 1000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈനിലൂടെ മാത്രമേ അയട്ക്കാന്‍ സാധിക്കുകയുള്ളൂവെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ക്യാഷ് കൗണ്ടറുകളില്‍ ആയിരം രൂപയില്‍ താഴെയുള്ള ബില്ലുകള്‍ മാത്രമേ സ്വീകരിക്കൂ. കേന്ദ്ര വൈദ്യുതി നിയമത്തിലെ വ്യവസ്ഥയനുസരിച്ചാണ് ഈ തീരുമാനമെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി. ആയിരം രൂപയോ അതിലധികമോ ഉള്ള വൈദ്യുതി ബില്ലുകള്‍ ഇനി ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങളിലൂടെ തന്നെ അടയ്‌ക്കേണ്ടതുണ്ട്. കെ എസ് ഇ ബി ക്യാഷ് കൗണ്ടറുകളില്‍ […]

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനം പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായി കെ.എസ്.ഇ.ബി. ഇനി മുതല്‍ 1000 രൂപയ്ക്ക് മുകളിലുള്ള വൈദ്യുതി ബില്ലുകള്‍ ഓണ്‍ലൈനിലൂടെ മാത്രമേ അയട്ക്കാന്‍ സാധിക്കുകയുള്ളൂവെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. ക്യാഷ് കൗണ്ടറുകളില്‍ ആയിരം രൂപയില്‍ താഴെയുള്ള ബില്ലുകള്‍ മാത്രമേ സ്വീകരിക്കൂ. കേന്ദ്ര വൈദ്യുതി നിയമത്തിലെ വ്യവസ്ഥയനുസരിച്ചാണ് ഈ തീരുമാനമെന്ന് കെ.എസ്.ഇ.ബി വ്യക്തമാക്കി.

ആയിരം രൂപയോ അതിലധികമോ ഉള്ള വൈദ്യുതി ബില്ലുകള്‍ ഇനി ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങളിലൂടെ തന്നെ അടയ്‌ക്കേണ്ടതുണ്ട്. കെ എസ് ഇ ബി ക്യാഷ് കൗണ്ടറുകളില്‍ 1000 രൂപയില്‍ താഴെയുള്ള വൈദ്യുതി ബില്‍ തുകകള്‍ മാത്രമേ സ്വീകരിക്കൂ. വൈദ്യുതി ബില്‍ ഓണ്‍ലൈന്‍ അടയ്ക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. വിവിധ ബാങ്കളുടെ ഓണ്‍ലൈന്‍ ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുപയോഗിച്ചോ ഭീം, ഗൂഗിള്‍ പേ, ഫോണ്‍ പേ, ആമസോണ്‍ പേ, വിവിധ ബാങ്കുകളുടെ ബാങ്കിംഗ് ആപ്ലിക്കേഷനുകള്‍ തുടങ്ങിയവ ഉപയോഗിച്ചോ അനായാസമായി വൈദ്യുതി ബില്‍ അടയ്ക്കാം.

2021 ജൂലൈ 31 വരെ കെ എസ് ഇ ബിയുടെ കസ്റ്റമര്‍കെയര്‍ പോര്‍ട്ടലായ wss.kseb.in വഴിയും
KSEB എന്ന ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും അടയ്ക്കാന്‍ സാധിക്കും. വൈദ്യുതി ബില്‍ അടയ്ക്കുമ്പോള്‍ ട്രാന്‍സാക്ഷന്‍ ഫീസ് പൂര്‍ണ്ണമായി ഒഴിവാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it