വൈദ്യുതി ബില്‍ പ്രതിമാസമാക്കുന്നു

പാലക്കാട്: രണ്ട് മാസത്തിലൊരിക്കലുള്ള വൈദ്യുതി ബില്‍ പ്രതിമാസമാക്കുന്നു. പ്രതിമാസ വൈദ്യുതി ബില്‍ ഉടന്‍ നടപ്പാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇക്കാര്യം റെഗുലേറ്ററി കമ്മിഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പുതിയ രീതി നടപ്പാക്കുന്നതെന്നുമാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.ആദ്യഘട്ടത്തില്‍ പരീക്ഷണം എന്ന നിലയില്‍ വന്‍കിട ഉപഭോക്താക്കളിലായിരിക്കും പുതിയ രീതി നടപ്പാക്കുക. വിജയിച്ചാല്‍ സമ്പൂര്‍ണമായും പ്രതിമാസ ബില്ലിങ്ങിലേക്ക് മാറുമെന്ന് മന്ത്രി പറഞ്ഞു.സ്മാര്‍ട്ട് മീറ്ററും പരിഗണനയിലുണ്ട്. സ്മാര്‍ട്ട് മീറ്ററില്‍ ഉപഭോക്താക്കള്‍ക്ക് തന്നെ മീറ്റര്‍ റീഡ് ചെയ്യാനാവും. മീറ്റര്‍ […]

പാലക്കാട്: രണ്ട് മാസത്തിലൊരിക്കലുള്ള വൈദ്യുതി ബില്‍ പ്രതിമാസമാക്കുന്നു. പ്രതിമാസ വൈദ്യുതി ബില്‍ ഉടന്‍ നടപ്പാക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഇക്കാര്യം റെഗുലേറ്ററി കമ്മിഷന് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് പുതിയ രീതി നടപ്പാക്കുന്നതെന്നുമാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.
ആദ്യഘട്ടത്തില്‍ പരീക്ഷണം എന്ന നിലയില്‍ വന്‍കിട ഉപഭോക്താക്കളിലായിരിക്കും പുതിയ രീതി നടപ്പാക്കുക. വിജയിച്ചാല്‍ സമ്പൂര്‍ണമായും പ്രതിമാസ ബില്ലിങ്ങിലേക്ക് മാറുമെന്ന് മന്ത്രി പറഞ്ഞു.
സ്മാര്‍ട്ട് മീറ്ററും പരിഗണനയിലുണ്ട്. സ്മാര്‍ട്ട് മീറ്ററില്‍ ഉപഭോക്താക്കള്‍ക്ക് തന്നെ മീറ്റര്‍ റീഡ് ചെയ്യാനാവും. മീറ്റര്‍ റീഡിങ്ങിന് കൂടുതല്‍ ജീവനക്കാരെ വേണ്ടി വരില്ല എന്ന സൗകര്യവുമുണ്ട്. പ്രതിമാസ ബില്ലിങ് വൈദ്യുതി താരിഫില്‍ പ്രതിഫലിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it