വൈദ്യുതി കുടിശ്ശിക: ബില്ലുകള്‍ ഡിസംബര്‍ 31ന് മുമ്പ് അടക്കണം
കാസര്‍കോട്: ലോക്ഡൗണിന് മുമ്പും ശേഷവുമുള്ള കെ.എസ്.ഇ.ബി കുടിശ്ശിക ബില്ലുകള്‍ ഡിസംബര്‍ 31ന് മുമ്പ് അടക്കേണ്ടതാണെന്ന് കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് നേരിട്ട് സെക്ഷന്‍ ഓഫീസിലോ, ഓണ്‍ലൈന്‍ വഴിയോ പണമടയ്ക്കാവുന്നതാണ്. ഡിസംബര്‍ 31ന് ശേഷം കുടിശ്ശിക നിലവിലുള്ള ഉപഭോക്താക്കളുടെ വൈദ്യുതി കണക്ഷന്‍ കര്‍ശനമായും വിച്ഛേദിക്കുന്നതാണ്. 2020 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലോക് ഡൗണ്‍ കാലത്ത് നല്‍കിയ ഗാര്‍ഹിക ഉപഭോക്താക്കളുടെ ബില്ലുകള്‍ ഡിസംബര്‍ 31 വരെ സര്‍ചാര്‍ജോ പലിശയോ കൂടാതെ […]

കാസര്‍കോട്: ലോക്ഡൗണിന് മുമ്പും ശേഷവുമുള്ള കെ.എസ്.ഇ.ബി കുടിശ്ശിക ബില്ലുകള്‍ ഡിസംബര്‍ 31ന് മുമ്പ് അടക്കേണ്ടതാണെന്ന് കാസര്‍കോട് ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് നേരിട്ട് സെക്ഷന്‍ ഓഫീസിലോ, ഓണ്‍ലൈന്‍ വഴിയോ പണമടയ്ക്കാവുന്നതാണ്. ഡിസംബര്‍ 31ന് ശേഷം കുടിശ്ശിക നിലവിലുള്ള ഉപഭോക്താക്കളുടെ വൈദ്യുതി കണക്ഷന്‍ കര്‍ശനമായും വിച്ഛേദിക്കുന്നതാണ്.
2020 ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ ലോക് ഡൗണ്‍ കാലത്ത് നല്‍കിയ ഗാര്‍ഹിക ഉപഭോക്താക്കളുടെ ബില്ലുകള്‍ ഡിസംബര്‍ 31 വരെ സര്‍ചാര്‍ജോ പലിശയോ കൂടാതെ അടക്കുന്നതിന് സാവകാശം നല്‍കിയിരുന്നു. ബില്‍ തുക തവണകളായി നല്‍ക്കുന്നതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ബില്ലുകളിന്മേല്‍ സബ്സിഡിയും അനുവദിച്ചു. കൂടാതെ വ്യാവസായിക വാണിജ്യ ഉപഭോക്താക്കള്‍ക്കും സ്വകാര്യ ആസ്പത്രികള്‍ക്കും 2020 മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ബാധകമായ ഫിക്സഡ് ചാര്‍ജ്ജില്‍ 25% കിഴിവ് നല്‍കി. ബാക്കിയുള്ള 75 % ഫിക്സഡ് ചാര്‍ജ്ജുകള്‍ മാറ്റി വെച്ച കാലയളവില്‍ പലിശ ഈടാക്കാതെ ഡിസംബര്‍ 15നുള്ളില്‍ അടക്കുന്നതിനുള്ള സൗകര്യവും പ്രസ്തുത വിഭാഗത്തില്‍പ്പെട്ട ഉപഭോക്താക്കള്‍ നല്‍കിയിരുന്നു. എന്നാല്‍, പല ഉപഭോക്താക്കളും ലോക് ഡൗണിന് മുന്‍പും പിന്‍പുമുള്ള ബില്ലുകള്‍ ഇനിയും അടക്കാനുണ്ട്. ഈ വിഷയത്തില്‍ കൂടുതല്‍ കുടിശ്ശിക വരുത്തിയ ഉപഭോക്താക്കളെ ഫോണിലൂടെ വിവരം അറിയിച്ചിട്ടുണ്ട്.