ഏത്തടുക്ക അളിക്കെയില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു

ബദിയടുക്ക: വീട്ടമ്മ ഷോക്കേറ്റു മരിച്ചു. കുംബഡാജെ ഏത്തടുക്ക അളിക്കെയിലെ രാമചന്ദ്ര മണിയാണിയുടെ ഭാര്യ സുജാത(49)യാണ് മരിച്ചത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളിയായ സുജാത ജോലി കഴിഞ്ഞ് വീട്ടിലെത്തി വീടിന് സമീപത്തെ പറമ്പില്‍ വിറക് ശേഖരിക്കാന്‍ പോയതായിരുന്നു. അതിനിടയില്‍ വൈദ്യുതി തൂണില്‍ പടര്‍ന്നു പിടിച്ച കാട്ടുവള്ളിയില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് കരുതുന്നത്. സുജാതയെ ഏറെ വൈകിയും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടയില്‍ വൈദ്യൂതി തൂണിനരികില്‍ വീണു കിടക്കുന്നതാണ് കണ്ടത്. കാല്‍ ഷോക്കേറ്റ് കത്തികരിഞ്ഞ നിലയിലായിരുന്നു. ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് […]

ബദിയടുക്ക: വീട്ടമ്മ ഷോക്കേറ്റു മരിച്ചു. കുംബഡാജെ ഏത്തടുക്ക അളിക്കെയിലെ രാമചന്ദ്ര മണിയാണിയുടെ ഭാര്യ സുജാത(49)യാണ് മരിച്ചത്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളിയായ സുജാത ജോലി കഴിഞ്ഞ് വീട്ടിലെത്തി വീടിന് സമീപത്തെ പറമ്പില്‍ വിറക് ശേഖരിക്കാന്‍ പോയതായിരുന്നു. അതിനിടയില്‍ വൈദ്യുതി തൂണില്‍ പടര്‍ന്നു പിടിച്ച കാട്ടുവള്ളിയില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് കരുതുന്നത്. സുജാതയെ ഏറെ വൈകിയും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടയില്‍ വൈദ്യൂതി തൂണിനരികില്‍ വീണു കിടക്കുന്നതാണ് കണ്ടത്. കാല്‍ ഷോക്കേറ്റ് കത്തികരിഞ്ഞ നിലയിലായിരുന്നു. ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മക്കള്‍: ദിവ്യ, കാവ്യ, മധുപ്രകാശ്.

Related Articles
Next Story
Share it