നുള്ളിപ്പാടിയില്‍ പൊളിക്കുന്നതിനിടെ പള്ളി മിനാരം വീണ് അപകടം; വന്‍ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്

കാസര്‍കോട്: ദേശീയപാതാ നവീകരണ പ്രവര്‍ത്തിയുടെ ഭാഗമായി നുള്ളിപ്പാടി ദേശീയപാതയോരത്തെ പള്ളി മിനാരം പൊളിക്കുന്നതിനിടെ വൈദ്യുതി അപകടം. തലനാരിഴകയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്. ഇന്നലെ വൈകിട്ടാണ് സംഭവം. സുരക്ഷാ ക്രമീകരണമൊരുക്കാതെയും കൃത്യമായ മുന്നൊരുക്കമില്ലാതെയും ജെ.സി.ബി ഉപയോഗിച്ച് മിനാരം പൊളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മിനാരം വൈദ്യുതി കമ്പികള്‍ക്ക് മുകളില്‍ പതിക്കുകയായിരുന്നു. ഇതോടെ കമ്പികള്‍ കൂട്ടിമുട്ടി വലിയ ശബ്ദത്തില്‍ തീപ്പൊരിയുണ്ടാവുകയും പുതിയ ബസ് സ്റ്റാന്റ് വരെ ദേശീയപാതയോരത്തെ നിരവധി വൈദ്യുതി തൂണുകള്‍ തകര്‍ന്ന് വീഴുകയുമായിരുന്നു. ഈ സമയം നിരവധി വാഹനങ്ങള്‍ ദേശീയപാതയിലുണ്ടായിരുന്നെങ്കിലും ഭാഗ്യം കൊണ്ടാണ് […]

കാസര്‍കോട്: ദേശീയപാതാ നവീകരണ പ്രവര്‍ത്തിയുടെ ഭാഗമായി നുള്ളിപ്പാടി ദേശീയപാതയോരത്തെ പള്ളി മിനാരം പൊളിക്കുന്നതിനിടെ വൈദ്യുതി അപകടം. തലനാരിഴകയ്ക്കാണ് വന്‍ദുരന്തം ഒഴിവായത്. ഇന്നലെ വൈകിട്ടാണ് സംഭവം. സുരക്ഷാ ക്രമീകരണമൊരുക്കാതെയും കൃത്യമായ മുന്നൊരുക്കമില്ലാതെയും ജെ.സി.ബി ഉപയോഗിച്ച് മിനാരം പൊളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മിനാരം വൈദ്യുതി കമ്പികള്‍ക്ക് മുകളില്‍ പതിക്കുകയായിരുന്നു. ഇതോടെ കമ്പികള്‍ കൂട്ടിമുട്ടി വലിയ ശബ്ദത്തില്‍ തീപ്പൊരിയുണ്ടാവുകയും പുതിയ ബസ് സ്റ്റാന്റ് വരെ ദേശീയപാതയോരത്തെ നിരവധി വൈദ്യുതി തൂണുകള്‍ തകര്‍ന്ന് വീഴുകയുമായിരുന്നു. ഈ സമയം നിരവധി വാഹനങ്ങള്‍ ദേശീയപാതയിലുണ്ടായിരുന്നെങ്കിലും ഭാഗ്യം കൊണ്ടാണ് ആളപായം ഒഴിവായത്. അതിനിടെ അധികൃതര്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
തൂണുകള്‍ റോഡിലേക്ക് വീണതിനാല്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പൊലീസെത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. ചെര്‍ക്കള ഭാഗത്തേക്കുള്ള വാഹനങ്ങളെ പുതിയ ബസ് സ്റ്റാന്റ് സര്‍ക്കിളില്‍ നിന്ന് കോട്ടക്കണ്ണി വഴി തിരിച്ച് വിടുകയായിരുന്നു. കെ.എസ്.ഇ.ബിക്ക് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.
ദേശീയപാതയോരത്തെ ഹൈ ടെന്‍ഷന്‍ ലൈനിനോട് ചേര്‍ന്നുള്ള കോണ്‍ക്രീറ്റ് കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച് ബോര്‍ഡിനെ അറിയിച്ചില്ലെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പറഞ്ഞു. ദേശീയപാതയോരത്തെ കെട്ടിടങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പൊളിച്ച് മാറ്റുമ്പോള്‍ അപകടങ്ങള്‍ സംഭവിക്കാനുള്ള സാധ്യത ഏറെയാണ്. ദേശീയപാതയോരത്തെ പലയിടത്തും ഹൈ ടെന്‍ഷന്‍ ലൈനുകള്‍ കടന്നുപോകുന്നുണ്ട്. എന്നാല്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പൊളിക്കാന്‍ കരാര്‍ ഏറ്റെടുക്കുന്ന പലരും യാതൊരു മുന്‍കരുതലും പാലിക്കാതെയാണ് ജെ.സി.ബി ഉപയോഗിച്ച് കെട്ടിടങ്ങള്‍ പൊളിക്കുന്നത്. പലപ്പോഴും ഇത് അപകടത്തിന് കാരണമാവുന്നു.

Related Articles
Next Story
Share it