ഇരിങ്ങാലക്കുടയിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; ഹര്‍ജിയില്‍ മന്ത്രി ആര്‍ ബിന്ദുവിന് ഹൈകോടതി നോട്ടീസ് അയച്ചു

കൊച്ചി: ഇരിങ്ങാലക്കുട മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് ഹൈകോടതി നോട്ടീസ് അയച്ചു. കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ഉണ്ണിയാടന്‍ നല്‍കിയ ഹരജിയിലാണ് മന്ത്രിക്കെതിരെ ഹൈക്കോടതി നോട്ടീസ് അയച്ചത്. പ്രൊഫസര്‍ അല്ലാതിരുന്ന ആര്‍ ബിന്ദു, പ്രൊഫസര്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വോട്ട് തേടി ജനങ്ങളെ കബളിപ്പിച്ചു എന്നാണ് ഹരജിയിലെ ആരോപണം. മന്ത്രിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് ഉണ്ണിയാടന്റെ ആവശ്യം. ഹര്‍ജി ഈ മാസം 29ന് […]

കൊച്ചി: ഇരിങ്ങാലക്കുട മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് ഹൈകോടതി നോട്ടീസ് അയച്ചു. കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ഉണ്ണിയാടന്‍ നല്‍കിയ ഹരജിയിലാണ് മന്ത്രിക്കെതിരെ ഹൈക്കോടതി നോട്ടീസ് അയച്ചത്.

പ്രൊഫസര്‍ അല്ലാതിരുന്ന ആര്‍ ബിന്ദു, പ്രൊഫസര്‍ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വോട്ട് തേടി ജനങ്ങളെ കബളിപ്പിച്ചു എന്നാണ് ഹരജിയിലെ ആരോപണം. മന്ത്രിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് ഉണ്ണിയാടന്റെ ആവശ്യം. ഹര്‍ജി ഈ മാസം 29ന് വീണ്ടും പരിഗണിക്കും.

Related Articles
Next Story
Share it