കോഴിക്കോട്ടെ പ്രമുഖ ജ്വല്ലറിയിലേക്ക് കൊണ്ടുവന്ന സ്വര്‍ണം കാസര്‍കോട്-കണ്ണൂര്‍ ജില്ലകളിലെ ഷോറൂമിലേക്ക് കൊണ്ടുപോകുന്നതിനിടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി; കസ്റ്റഡിയിലെടുത്തത് 9 കോടിയോളം വരുന്ന സ്വര്‍ണം

മാഹി: കോഴിക്കോട്ടെ പ്രമുഖ ജ്വല്ലറിയിലേക്ക് കൊണ്ടുവന്ന സ്വര്‍ണം കാസര്‍കോട്-കണ്ണൂര്‍ ജില്ലകളിലെ ഷോറൂമിലേക്ക് കൊണ്ടുപോകുന്നതിനിടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. മാഹി അതിര്‍ത്തി പ്രദേശത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാപിച്ച ചെക്ക് പോസ്റ്റിലെ വാഹനപരിശോധനക്കിടെയാണ് 18 കിലോ സ്വര്‍ണം പിടികൂടിയത്. കോഴിക്കോട് ജില്ലാ അതിര്‍ത്തി കടന്ന് മാഹിയില്‍ പ്രവേശിക്കുന്ന പൂഴിത്തലയില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. മുംബൈയില്‍ നിന്ന് കോഴിക്കോട്ടെ പ്രമുഖ ജ്വല്ലറിയിലേക്ക് കൊണ്ടുവന്ന സ്വര്‍ണം അവരുടെ കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് ജീപ്പിലുണ്ടായിരുന്നവര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. ഗവ. ഹൗസിലെ […]

മാഹി: കോഴിക്കോട്ടെ പ്രമുഖ ജ്വല്ലറിയിലേക്ക് കൊണ്ടുവന്ന സ്വര്‍ണം കാസര്‍കോട്-കണ്ണൂര്‍ ജില്ലകളിലെ ഷോറൂമിലേക്ക് കൊണ്ടുപോകുന്നതിനിടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. മാഹി അതിര്‍ത്തി പ്രദേശത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥാപിച്ച ചെക്ക് പോസ്റ്റിലെ വാഹനപരിശോധനക്കിടെയാണ് 18 കിലോ സ്വര്‍ണം പിടികൂടിയത്. കോഴിക്കോട് ജില്ലാ അതിര്‍ത്തി കടന്ന് മാഹിയില്‍ പ്രവേശിക്കുന്ന പൂഴിത്തലയില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. മുംബൈയില്‍ നിന്ന് കോഴിക്കോട്ടെ പ്രമുഖ ജ്വല്ലറിയിലേക്ക് കൊണ്ടുവന്ന സ്വര്‍ണം അവരുടെ കണ്ണൂര്‍-കാസര്‍കോട് ജില്ലകളിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് ജീപ്പിലുണ്ടായിരുന്നവര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. ഗവ. ഹൗസിലെ ഓഫീസിലേക്ക് വാഹനം മാറ്റി രേഖകള്‍ പരിശോധിച്ചുവരികയാണ്. സ്വര്‍ണം പിടികൂടിയ സംഭവത്തില്‍ പൊലീസ് അന്വേഷണവും നടന്നുവരികയാണ്.

Related Articles
Next Story
Share it