തിരഞ്ഞെടുപ്പ്: അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ കേരള-കര്‍ണാടക എക്‌സൈസ് സംയുക്ത പരിശോധന

ബദിയടുക്ക: തിരഞ്ഞെടുപ്പിന് മുന്നോടിയായി അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കര്‍ണാടക എക്‌സൈസും കാസര്‍കോട് എക്‌സൈസും സംയുക്തമായി പരിശോധന നടത്തി. കര്‍ണാടക പുത്തൂര്‍ എക്‌സൈസ് റേഞ്ച് സൂപ്രണ്ട് സുബ്രഹ്‌മണ്യപൈ, കാസര്‍കോട് എക്‌സൈസ് റേഞ്ച് സി.ഐ ജോയി ജോസഫ്, ബദിയടുക്ക റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ വിനയരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന. അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ കൊട്ടിയാടി, ഗാളിമുഖ, സ്വര്‍ഗ, അഡ്യനടുക്ക, കാണാജെ, ഈശ്വരമംഗല തുടങ്ങിയ മണ്ഡലങ്ങളില്‍ പരിശോധന നടന്നു. പരിശോധന ഇനിയും തുടരും.

Related Articles
Next Story
Share it