ഒടുവില്‍ ട്വിസ്റ്റ്; ദ്വിഗ് വിജയ് സിംഗും പിന്മാറുന്നു, പകരം ഖാര്‍ഗെ

ന്യൂഡല്‍ഹി: അവസാന നിമിഷം ട്വിസ്റ്റ്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെുപ്പില്‍ ശശിതരൂരും മല്ലികാര്‍ജുന ഖാര്‍ഗെയും തമ്മിലുള്ള മത്സരത്തിന് കളമൊരുങ്ങുന്നു. ദ്വിഗ് വിജയ് സിംഗ് പിന്മാറുന്നുവെന്ന് സൂചന. ഒപ്പം മല്ലികാര്‍ജുന ഖാര്‍ഗെയും രംഗ പ്രവേശനവും. മുകുള്‍ വാസ്‌നിക്ക്, മനീഷ് തിവാരി എന്നിവരുടെ പേരുകളും അവസാന നിമിഷങ്ങളില്‍ ഉയര്‍ന്നുകേട്ടുവെങ്കിലും ഇരുവരും മത്സരത്തിന് ഉണ്ടായേക്കില്ല. അശോക് ഗെഹ്‌ലോട്ട് താന്‍ മത്സരിക്കാനില്ലെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ശശിതരൂര്‍-ഖാര്‍ഗെ പോരാട്ടത്തിനാണ് അവസാന നിമിഷം കളമൊരുങ്ങുന്നത്.ഖാര്‍ഗെയും തരൂരും ഉച്ചക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. കോണ്‍ഗ്രസ് അധ്യക്ഷ […]

ന്യൂഡല്‍ഹി: അവസാന നിമിഷം ട്വിസ്റ്റ്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെുപ്പില്‍ ശശിതരൂരും മല്ലികാര്‍ജുന ഖാര്‍ഗെയും തമ്മിലുള്ള മത്സരത്തിന് കളമൊരുങ്ങുന്നു. ദ്വിഗ് വിജയ് സിംഗ് പിന്മാറുന്നുവെന്ന് സൂചന. ഒപ്പം മല്ലികാര്‍ജുന ഖാര്‍ഗെയും രംഗ പ്രവേശനവും. മുകുള്‍ വാസ്‌നിക്ക്, മനീഷ് തിവാരി എന്നിവരുടെ പേരുകളും അവസാന നിമിഷങ്ങളില്‍ ഉയര്‍ന്നുകേട്ടുവെങ്കിലും ഇരുവരും മത്സരത്തിന് ഉണ്ടായേക്കില്ല. അശോക് ഗെഹ്‌ലോട്ട് താന്‍ മത്സരിക്കാനില്ലെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ശശിതരൂര്‍-ഖാര്‍ഗെ പോരാട്ടത്തിനാണ് അവസാന നിമിഷം കളമൊരുങ്ങുന്നത്.
ഖാര്‍ഗെയും തരൂരും ഉച്ചക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്‍കുന്നതിനുള്ള അവസാന തിയതി ഇന്നാണ്.
മനീഷ് തിവാരി മത്സരിക്കില്ലെന്ന് അറിയിച്ചതോടെ ജി-23 സംഘത്തില്‍ നിന്ന് ആരും മത്സരത്തിന് ഉണ്ടാവില്ലെന്ന് ഏതാണ്ട് ഉറപ്പായി. ദ്വിഗ് വിജയ് സിംഗ് ഇന്നലെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചിരുന്നുവെങ്കിലും പത്രികാ സമര്‍പ്പണത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അദ്ദേഹം പിന്‍വാങ്ങിയതായാണ് സൂചന.
ഇന്ന് മൂന്ന് മണിവരെ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള തീയതി ഒക്ടോബര്‍ എട്ടാണ്. മത്സരം നടക്കുമോയെന്ന് എട്ടിന് വ്യക്തമാകും. മത്സരമുണ്ടെങ്കില്‍ 17ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19നാണ്.

Related Articles
Next Story
Share it