തിരഞ്ഞെടുപ്പ്: സമ്മതിദായകര്‍ക്ക് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

കാസര്‍കോട്: ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ സ്വീപ്പ് 2021 സമ്മതിദായകര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി 100 ശതമാനം വോട്ട് പരിപാടിയുടെ കാസര്‍കോട് മണ്ഡലം തല പരിപാടി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ചു. നവ വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുക, വോട്ട് ശതമാനം കൂട്ടുക, സംശയങ്ങള്‍ ദുരീകരിക്കുക എന്നിവ ലക്ഷ്യമിട്ട് ഒപ്പ് കാമ്പയിനും നടത്തി. ബസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഓട്ടോ സ്റ്റാന്റുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു ബോധവല്‍ണ പരിപാടി. ബോധവല്‍ക്കരണം ജനമൈത്രി ബീറ്റ് ഓഫീസര്‍ മധു കാരക്കടവും ഒപ്പ് ശേഖരണ […]

കാസര്‍കോട്: ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ സ്വീപ്പ് 2021 സമ്മതിദായകര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി 100 ശതമാനം വോട്ട് പരിപാടിയുടെ കാസര്‍കോട് മണ്ഡലം തല പരിപാടി പുതിയ ബസ്സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ചു. നവ വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കുക, വോട്ട് ശതമാനം കൂട്ടുക, സംശയങ്ങള്‍ ദുരീകരിക്കുക എന്നിവ ലക്ഷ്യമിട്ട് ഒപ്പ് കാമ്പയിനും നടത്തി. ബസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ഓട്ടോ സ്റ്റാന്റുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു ബോധവല്‍ണ പരിപാടി.
ബോധവല്‍ക്കരണം ജനമൈത്രി ബീറ്റ് ഓഫീസര്‍ മധു കാരക്കടവും ഒപ്പ് ശേഖരണ കാമ്പയിന്‍ ഡി.ഇ.ഒ. നന്ദികേശനും ഉദ്ഘാടനം ചെയ്തു. സുരേഷ് കോട്രച്ചാല്‍ സ്വാഗതം പറഞ്ഞു. എസ്.എസ്. സാഹ്നി സംസാരിച്ചു.

Related Articles
Next Story
Share it