രാജ്യത്ത് എവിടെ നിന്നും വോട്ട് ചെയ്യാം; പുതിയ സംവിധാനത്തിനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ഇനി വോട്ട് ചെയ്യാന്‍ സ്വന്തം വാര്‍ഡില്‍ എത്തേണ്ടതില്ല. രാജ്യത്ത് എവിടെ നിന്നും വോട്ട് ചെയ്യാനുള്ള സംവിധാനം നടപ്പിലാക്കാനുള്ള ശ്രമവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പോടെ ഇതിനുവേണ്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൂട്ടല്‍. 2024-ലെ തിരഞ്ഞെടുപ്പില്‍ ഡയനാമിക് ബാലറ്റ് മെഷീന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാനാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ ആലോചിക്കുന്നത്. ഇത് വിജയകരമായാല്‍ പുതിയ മെഷീനുകല്‍ വാങ്ങാനാണ് കമ്മീഷന്‍ തീരുമാനം. ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ഡയനാമിക് വോട്ടിംഗ് സംവിധാനം ഉള്‍പ്പെടുത്തുകയാണ് ചെയ്യുക. […]

ന്യൂഡല്‍ഹി: ഇനി വോട്ട് ചെയ്യാന്‍ സ്വന്തം വാര്‍ഡില്‍ എത്തേണ്ടതില്ല. രാജ്യത്ത് എവിടെ നിന്നും വോട്ട് ചെയ്യാനുള്ള സംവിധാനം നടപ്പിലാക്കാനുള്ള ശ്രമവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പോടെ ഇതിനുവേണ്ട തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൂട്ടല്‍. 2024-ലെ തിരഞ്ഞെടുപ്പില്‍ ഡയനാമിക് ബാലറ്റ് മെഷീന്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാനാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ ആലോചിക്കുന്നത്. ഇത് വിജയകരമായാല്‍ പുതിയ മെഷീനുകല്‍ വാങ്ങാനാണ് കമ്മീഷന്‍ തീരുമാനം.

ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ ഡയനാമിക് വോട്ടിംഗ് സംവിധാനം ഉള്‍പ്പെടുത്തുകയാണ് ചെയ്യുക. ഇതുവഴി രാജ്യത്തിന്റെ ഏതു ഭാഗത്തുനിന്നും പൗരന്മാര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കും. മറ്റു ഭാഗങ്ങളില്‍ നിന്ന് സ്വന്തം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനത്തെക്കുറിച്ചു പഠിക്കാന്‍ ഏഴംഗ ഉപദേശക സമിതിയെ തിരഞ്ഞെടുപ്പു കമ്മീഷന്‍ നിേേയാഗിച്ചിട്ടുണ്ട്.

Related Articles
Next Story
Share it