തെരഞ്ഞെടുപ്പ്: സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലും കേരള ഹൗസുകളിലും മുറികളും ഹാളുകളും അനുവദിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം അടിസ്ഥാനമാക്കി സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലും കേരള ഹൗസുകളിലും മുറികളും ഹാളുകളും അനുവദിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടത്തി പൊതുഭരണ വകുപ്പ് സര്‍ക്കുലര്‍ ഇറക്കി. ക്യാബിനറ്റ് പദവി വഹിക്കുന്ന വ്യക്തികള്‍, എം.പി, എം.എല്‍.എ, എക്സ് എം.പി, എക്സ് എം.എല്‍എ, തദ്ദേശ സ്വയംഭരണ സ്ഥാപനാധികാരികള്‍, ബോര്‍ഡ്, കോര്‍പ്പറേഷന്‍ മറ്റു സ്റ്റാറ്റിയൂട്ടറി പദവിയുള്ള സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥരല്ലാത്ത ഔദ്യോഗിക പദവി വഹിക്കുന്നവര്‍ എന്നിവരുടെ താമസത്തിന് മുറി വാടക പൂര്‍ണ നിരക്കില്‍ ഈടാക്കണം. തുടര്‍ച്ചയായി പരമാവധി 48 […]

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം അടിസ്ഥാനമാക്കി സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലും കേരള ഹൗസുകളിലും മുറികളും ഹാളുകളും അനുവദിക്കുന്നതിന് ക്രമീകരണം ഏര്‍പ്പെടത്തി പൊതുഭരണ വകുപ്പ് സര്‍ക്കുലര്‍ ഇറക്കി. ക്യാബിനറ്റ് പദവി വഹിക്കുന്ന വ്യക്തികള്‍, എം.പി, എം.എല്‍.എ, എക്സ് എം.പി, എക്സ് എം.എല്‍എ, തദ്ദേശ സ്വയംഭരണ സ്ഥാപനാധികാരികള്‍, ബോര്‍ഡ്, കോര്‍പ്പറേഷന്‍ മറ്റു സ്റ്റാറ്റിയൂട്ടറി പദവിയുള്ള സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥരല്ലാത്ത ഔദ്യോഗിക പദവി വഹിക്കുന്നവര്‍ എന്നിവരുടെ താമസത്തിന് മുറി വാടക പൂര്‍ണ നിരക്കില്‍ ഈടാക്കണം.

തുടര്‍ച്ചയായി പരമാവധി 48 മണിക്കൂര്‍ വരെ മാത്രമേ മുറികള്‍ അനുവദിക്കൂ. 'ഇസഡ്' കാറ്റഗറിയിലുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ലഭ്യമായ മുറികള്‍ അനുവദിക്കണം. അധികാരത്തിലിരിക്കുന്ന കക്ഷികള്‍ക്കും മറ്റു കക്ഷികളില്‍പ്പെട്ടവര്‍ക്കും സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ ലഭ്യമായ താമസ സൗകര്യങ്ങള്‍ നീതിയുക്തമായി അനുവദിക്കണം. സ്ഥാനാര്‍ഥികളോ കക്ഷികളോ അതിഥിമന്ദിരമോ കോണ്‍ഫറന്‍സ് ഹാളുകളോ പരിസരമോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള വേദിയാക്കുവാനോ മാധ്യമസംവാദ വേദിയാക്കുവാനോ കൂട്ടം ചേരാനോ ഉപയോഗിക്കരുത്. സ്ഥാനാര്‍ഥികളുടെയോ കക്ഷികളുടെയോ ഓഫീസുകളായി സര്‍ക്കാര്‍ അതിഥിമന്ദിരങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്.

വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതിനു 48 മണിക്കൂര്‍ മുമ്പ് മുതല്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ക്ക് മുറികള്‍ അനുവദിക്കരുത്. കാബിനറ്റ് പദവിയിലിരിക്കുന്നവരുടെ ഉപയോഗത്തിന് ടൂറിസം ഗ്യാരേജുകള്‍, ന്യൂഡല്‍ഹി കേരളഹൗസ് എന്നിവിടങ്ങളില്‍ നിന്ന് വാഹനങ്ങള്‍ അനുവദിക്കുമ്പോള്‍ ഔദ്യോഗിക യാത്രകള്‍ക്കു മാത്രമാണ് ഉപയോഗിക്കാന്‍ അനുമതി.

നിയമസഭാ തിരഞ്ഞെടുപ്പ് സംഘാടന ചുമതലയിലുള്ള ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മുറികള്‍ അനുവദിക്കുന്നതിന് പ്രഥമ പരിഗണന നല്‍കണം. ഉദ്യോഗസ്ഥരില്‍ നിന്നും ഔദ്യോഗിക നിരക്കില്‍ മുറി വാടക ഈടാക്കണം. ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിക്കുന്ന മാതൃകാ പെരുമാറ്റ ചട്ടത്തിലെ അനുബന്ധ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പാലിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു.

Related Articles
Next Story
Share it