നായന്മാര്മൂല: വ്യാപാരി വ്യവസായി ഏകോപന സമിതി നായന്മാര്മൂല യൂണിറ്റ് ജനറല്‍ ബോഡിയോഗം ജില്ലാ പ്രസിഡണ്ട് കെ. അഹമദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് മഹമൂദ് തൈവളപ്പ് അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി സജി മുഖ്യാതിഥിയായിരുന്നു. കാസര്‍കോട് മേഖലാ പ്രസിഡണ്ട് എ.എ അസീസ് സംബന്ധിച്ചു.
പുതിയ വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. അന്‍വര്‍ പി.പി (പ്രസി.), ബദ്റുദീന് ടി.എ (ജന. സെക്ര.), സജ സി.കെ (ട്രഷ.).