കുടുംബവഴക്കിനിടെ വയോധികയെ കുത്തിക്കൊന്നു, ഭര്‍ത്താവിനും മകനും ഗുരുതരം; ബന്ധുവായ യുവാവ് ഒളിവില്‍

ചിറ്റാരിക്കാല്‍: കുടുംബ വഴക്കിനിടെ വയോധികയെ സഹോദരീപുത്രനായ യുവാവ് കുത്തിക്കൊലപ്പെടുത്തി. ചെറുപുഴ പഞ്ചായത്തിലെ ജോസ്ഗിരി കട്ടപ്പള്ളിയിലെ പൊട്ടക്കല്‍ പൗലോസിന്റെ ഭാര്യ റാഹേല്‍ (72) ആണ് കൊല്ലപ്പെട്ടത്. പൗലോസ് (78), മകന്‍ ഡേവിഡ് (47) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. പൗലോസിന്റെ സഹോദര പുത്രന്‍ ബിനോയ് (40) ആണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ അടുത്തിടെയാണ് ചീമേനി തുറന്ന ജയിലില്‍ നിന്നും പരോളില്‍ ഇറങ്ങിയത്. സംഭവത്തിന് ശേഷം നാട്ടുകാര്‍ വിവരമറിയിച്ചതിനെ […]

ചിറ്റാരിക്കാല്‍: കുടുംബ വഴക്കിനിടെ വയോധികയെ സഹോദരീപുത്രനായ യുവാവ് കുത്തിക്കൊലപ്പെടുത്തി. ചെറുപുഴ പഞ്ചായത്തിലെ ജോസ്ഗിരി കട്ടപ്പള്ളിയിലെ പൊട്ടക്കല്‍ പൗലോസിന്റെ ഭാര്യ റാഹേല്‍ (72) ആണ് കൊല്ലപ്പെട്ടത്. പൗലോസ് (78), മകന്‍ ഡേവിഡ് (47) എന്നിവരെ ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. പൗലോസിന്റെ സഹോദര പുത്രന്‍ ബിനോയ് (40) ആണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ അടുത്തിടെയാണ് ചീമേനി തുറന്ന ജയിലില്‍ നിന്നും പരോളില്‍ ഇറങ്ങിയത്. സംഭവത്തിന് ശേഷം നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചെറുപുഴ പൊലീസ് എത്തിയാണ് കുത്തേറ്റവരെ ആസ്പത്രിയിലേയ്ക്ക് കൊണ്ടുപോയത്. ബിനോയ് ഒളിവില്‍ പോയി. റാഹേലിന്റെ മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Related Articles
Next Story
Share it