കാര്‍ റോഡരികിലേക്ക് മറിഞ്ഞ് വയോധിക മരിച്ചു; കുട്ടികളടക്കം എട്ടുപേര്‍ക്ക് പരിക്ക്
ബേക്കല്‍: കാര്‍ നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞ് വയോധിക മരിച്ചു. മംഗളൂരു ബജ്‌പെയിലെ നഫീസ(80)യാണ് മരിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം കുടുംബത്തിലെ എട്ടുപേര്‍ക്ക് പരിക്കേറ്റു.പള്ളിക്കര പൂച്ചക്കാട് തെക്കുപുറത്ത് ഇന്ന് പുലര്‍ച്ചെ 3.40ഓടെയാണ് അപകടം. മടവൂരില്‍ തീര്‍ഥാടനത്തിന് പോയി ഇന്നോവ കാറില്‍ മടങ്ങുകയായിരുന്നു ഇവര്‍. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്.അപകടത്തില്‍ പരിക്കേറ്റവരെ മറ്റ് വാഹനയാത്രക്കാരും ഓടിക്കൂടിയ പ്രദേശവാസികളും ചേര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചെങ്കിലും നഫീസ മരണപ്പെടുകയായിരുന്നു. പരിക്കേറ്റ മറ്റുള്ളവര്‍ ഇതേ ആസ്പത്രിയില്‍ ചികിത്സയിലാണ്. അപകട വിവരമറിഞ്ഞ് […]

ബേക്കല്‍: കാര്‍ നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിഞ്ഞ് വയോധിക മരിച്ചു. മംഗളൂരു ബജ്‌പെയിലെ നഫീസ(80)യാണ് മരിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം കുടുംബത്തിലെ എട്ടുപേര്‍ക്ക് പരിക്കേറ്റു.
പള്ളിക്കര പൂച്ചക്കാട് തെക്കുപുറത്ത് ഇന്ന് പുലര്‍ച്ചെ 3.40ഓടെയാണ് അപകടം. മടവൂരില്‍ തീര്‍ഥാടനത്തിന് പോയി ഇന്നോവ കാറില്‍ മടങ്ങുകയായിരുന്നു ഇവര്‍. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്നാണ് പൊലീസ് സംശയിക്കുന്നത്.
അപകടത്തില്‍ പരിക്കേറ്റവരെ മറ്റ് വാഹനയാത്രക്കാരും ഓടിക്കൂടിയ പ്രദേശവാസികളും ചേര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാസ്പത്രിയില്‍ എത്തിച്ചെങ്കിലും നഫീസ മരണപ്പെടുകയായിരുന്നു. പരിക്കേറ്റ മറ്റുള്ളവര്‍ ഇതേ ആസ്പത്രിയില്‍ ചികിത്സയിലാണ്. അപകട വിവരമറിഞ്ഞ് ബേക്കല്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ നഫീസയുടെ മൃതദേഹം പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു.