കാര്‍ക്കള അപ്പാര്‍ട്ടുമെന്റിനകത്ത് വയോധിക ദുരൂഹസാഹചര്യത്തില്‍ വെന്തുമരിച്ചു, കൊലപാതകമാണെന്ന് സംശയിക്കുന്നതായി മകള്‍; പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ഉഡുപ്പി: കാര്‍ക്കള കുന്തല്‍പ്പാടിയിലെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ താമസിക്കുന്ന വയോധിക ദുരൂഹസാഹചര്യത്തില്‍ വെന്തുമരിച്ചു. ഗീത (68) എന്ന സ്ത്രീയാണ് ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് മരിച്ചത്. ഗീതയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി മകള്‍ ധനശ്രീ ആരോപിച്ചു. സംഭവത്തില്‍ കാര്‍ക്കള പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗീതയുടെ മകള്‍ ധനശ്രീ ഭര്‍ത്താവിനൊപ്പം മൂഡുബിദ്രിയിലാണ് താമസം. ധനശ്രീ ഒരു കോളേജില്‍ ലക്ചററാണ്. ധനശ്രീയുടെ പിതാവ് സുരേന്ദ്ര (70) ഭാര്യ ഗീതക്കൊപ്പം കുന്തല്‍പ്പാടിയിലെ അപ്പാര്‍ട്ടുമെന്റില്‍ താമസിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ഗീതയുടെ അയല്‍വാസികള്‍ […]

ഉഡുപ്പി: കാര്‍ക്കള കുന്തല്‍പ്പാടിയിലെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ താമസിക്കുന്ന വയോധിക ദുരൂഹസാഹചര്യത്തില്‍ വെന്തുമരിച്ചു. ഗീത (68) എന്ന സ്ത്രീയാണ് ദേഹമാസകലം ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് മരിച്ചത്. ഗീതയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി മകള്‍ ധനശ്രീ ആരോപിച്ചു. സംഭവത്തില്‍ കാര്‍ക്കള പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഗീതയുടെ മകള്‍ ധനശ്രീ ഭര്‍ത്താവിനൊപ്പം മൂഡുബിദ്രിയിലാണ് താമസം. ധനശ്രീ ഒരു കോളേജില്‍ ലക്ചററാണ്. ധനശ്രീയുടെ പിതാവ് സുരേന്ദ്ര (70) ഭാര്യ ഗീതക്കൊപ്പം കുന്തല്‍പ്പാടിയിലെ അപ്പാര്‍ട്ടുമെന്റില്‍ താമസിച്ചുവരികയാണ്. കഴിഞ്ഞ ദിവസം ഗീതയുടെ അയല്‍വാസികള്‍ ധനശ്രീയെ വിളിച്ചാണ് മരണം സംബന്ധിച്ച വിവരം നല്‍കിയത്. ഗീതയുടെ ശരീരത്തില്‍ തീപടര്‍ന്നപ്പോള്‍ ഭര്‍ത്താവ് സുരേന്ദ്ര രക്ഷപ്പെടുത്താന്‍ ശ്രമിച്ചില്ലെന്ന് മറ്റ് ഫ്ളാറ്റുകളിലെ താമസക്കാര്‍ ധനശ്രീയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ധനശ്രീ മരണത്തില്‍ സംശയം പ്രകടിപ്പിച്ചത്. ഇതുസംബന്ധിച്ച് ധനശ്രീ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it