കോവിഡ് ഭേദമായെങ്കില്‍ വയോധികനെ പുനരധിവസിപ്പിക്കണം-മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട്: കോവിഡ് രോഗിയായി കാസര്‍കോട്കോവിഡ് ആസ്പത്രിയില്‍ (മെഡിക്കല്‍ കോളേജ് ആസ്പത്രി) പ്രവേശിപ്പിക്കപ്പെട്ടിരുന്ന ആരോരുമില്ലാത്ത വയോധികനെ രോഗം ഭേദമായെങ്കില്‍ അനുയോജ്യമായ പുരവധിവാസ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കാസര്‍കോട് ജില്ലാ സാമൂഹിക നീതി ഓഫീസര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥ് ഉത്തരവ് നല്‍കിയത്. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വയോധികനെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തെ കാസര്‍കോഡ് കോവിഡ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കോവിഡ് നെഗറ്റീവായെങ്കിലും ആരും കൂട്ടികൊണ്ടുപോയില്ലെന്നും […]

കാസര്‍കോട്: കോവിഡ് രോഗിയായി കാസര്‍കോട്കോവിഡ് ആസ്പത്രിയില്‍ (മെഡിക്കല്‍ കോളേജ് ആസ്പത്രി) പ്രവേശിപ്പിക്കപ്പെട്ടിരുന്ന ആരോരുമില്ലാത്ത വയോധികനെ രോഗം ഭേദമായെങ്കില്‍ അനുയോജ്യമായ പുരവധിവാസ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.
കാസര്‍കോട് ജില്ലാ സാമൂഹിക നീതി ഓഫീസര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥ് ഉത്തരവ് നല്‍കിയത്.
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വയോധികനെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തെ കാസര്‍കോഡ് കോവിഡ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. കോവിഡ് നെഗറ്റീവായെങ്കിലും ആരും കൂട്ടികൊണ്ടുപോയില്ലെന്നും ഇതില്‍ പറയുന്നു. തന്റെ വീട് ചെറുവത്തൂരാണെന്നും പള്ളിക്കരയാണെന്നും വയോധികന്‍ മാറി മാറി പറയുന്നുണ്ട്. ഓര്‍മ്മക്കുറവ് അനുഭവപ്പെടുന്ന വയോധികന് 75 വയസ് പ്രായം തോന്നിക്കും. ഇപ്പോള്‍ കോവിഡ് രോഗികള്‍ക്കൊപ്പമാണ് വയോധികന്‍ കഴിയുന്നത്. നടപടി സ്വീകരിച്ച ശേഷം ഒരാഴ്ചക്കകം നടപടി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ സാമൂഹിക നീതി ഓഫിസര്‍ക്ക് ഉത്തരവ് നല്‍കി.

Related Articles
Next Story
Share it