റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു; എഞ്ചിനില്‍ കുടുങ്ങിയ മൃതദേഹവുമായി ട്രെയിന്‍ സഞ്ചരിച്ചത് കിലോമീറ്ററുകളോളം

കുമ്പള: ഹൊസങ്കടി റെയില്‍വേ ഗേറ്റിന് സമീപം റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു. എഞ്ചിന്‍ ഭാഗത്ത് കുടുങ്ങിയ മൃതദേഹവുമായി മുന്നോട്ട് നീങ്ങിയ ട്രെയിന്‍ കിലോമീറ്ററുകളോളം പിന്നിട്ടപ്പോള്‍ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുമ്പള റെയില്‍വേ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ടു. വാമഞ്ചൂര്‍ സ്വദേശി മൊയ്തീന്‍ കുഞ്ഞി(70)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.45 മണിയോടെയാണ് അപകടം. മൊയ്തീന്‍ കുഞ്ഞി ഹൊസങ്കടി റെയില്‍വേ ഗേറ്റിന് സമീപം റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെയാണ് മംഗളൂരു ഭാഗത്ത് നിന്ന് വരികയായിരുന്ന ഇന്റര്‍സിറ്റി എക്സ്പ്രസ് ഇടിച്ചത്. ഇതോടെ എഞ്ചിന്റെ […]

കുമ്പള: ഹൊസങ്കടി റെയില്‍വേ ഗേറ്റിന് സമീപം റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ചു. എഞ്ചിന്‍ ഭാഗത്ത് കുടുങ്ങിയ മൃതദേഹവുമായി മുന്നോട്ട് നീങ്ങിയ ട്രെയിന്‍ കിലോമീറ്ററുകളോളം പിന്നിട്ടപ്പോള്‍ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുമ്പള റെയില്‍വേ സ്റ്റേഷന് സമീപം നിര്‍ത്തിയിട്ടു. വാമഞ്ചൂര്‍ സ്വദേശി മൊയ്തീന്‍ കുഞ്ഞി(70)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.45 മണിയോടെയാണ് അപകടം. മൊയ്തീന്‍ കുഞ്ഞി ഹൊസങ്കടി റെയില്‍വേ ഗേറ്റിന് സമീപം റെയില്‍പാളം മുറിച്ചുകടക്കുന്നതിനിടെയാണ് മംഗളൂരു ഭാഗത്ത് നിന്ന് വരികയായിരുന്ന ഇന്റര്‍സിറ്റി എക്സ്പ്രസ് ഇടിച്ചത്. ഇതോടെ എഞ്ചിന്റെ മുന്‍ഭാഗത്ത് കുടുങ്ങി മരണപ്പെടുകയായിരുന്നു. മൃതദേഹവുമായി മുന്നോട്ട് നീങ്ങിയ തീവണ്ടി നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കുമ്പളയില്‍ നിര്‍ത്തിയിടുകയായിരുന്നു. വിവരമറിഞ്ഞ് കുമ്പള പൊലീസും ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്സും സ്ഥലത്തെത്തുകയും തുടര്‍ന്ന് മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു.

Related Articles
Next Story
Share it