കാര്‍ ലോറിയില്‍ കുടുങ്ങി വയോധികന് മരിച്ചു; കുട്ടികളുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്
ബന്തിയോട്: ഷിറിയ ദേശീയ പാതയില്‍ സ്വിഫ്റ്റ് കാര്‍ ലോറിയില്‍ കുടുങ്ങി വയോധികന് മരിച്ചു. അപകടത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. സെയ്തലി ഇബ്രാഹിം സരാഗ്(64)ആണ് മരിച്ചത്. കാര്‍ ഓടിച്ച ബന്ധു ഷിറിയ കടപ്പുറത്തെ ഖാദര്‍ (54), ഇബ്രാഹിമിന്റെ മകന് സലിമിന്റെ ഭാര്യ ആയിഷത്ത് താഹിറ (39), താഹിറയുടെ മക്കളായ നിദ സഹ്ദിയ(10), ശിഹാബുദ്ധീന്‍ (13) എന്നിവരെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ ഷിറിയ ഓണന്തയിലാണ് അപകടം. അപകടത്തില്‍ പരിക്കേറ്റ രണ്ട് കുട്ടികളുടെ പാസ്പോര്‍ട്ടിന്റെ ആവശ്യത്തിനായി […]

ബന്തിയോട്: ഷിറിയ ദേശീയ പാതയില്‍ സ്വിഫ്റ്റ് കാര്‍ ലോറിയില്‍ കുടുങ്ങി വയോധികന് മരിച്ചു. അപകടത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റു. സെയ്തലി ഇബ്രാഹിം സരാഗ്(64)ആണ് മരിച്ചത്. കാര്‍ ഓടിച്ച ബന്ധു ഷിറിയ കടപ്പുറത്തെ ഖാദര്‍ (54), ഇബ്രാഹിമിന്റെ മകന് സലിമിന്റെ ഭാര്യ ആയിഷത്ത് താഹിറ (39), താഹിറയുടെ മക്കളായ നിദ സഹ്ദിയ(10), ശിഹാബുദ്ധീന്‍ (13) എന്നിവരെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെ ഷിറിയ ഓണന്തയിലാണ് അപകടം. അപകടത്തില്‍ പരിക്കേറ്റ രണ്ട് കുട്ടികളുടെ പാസ്പോര്‍ട്ടിന്റെ ആവശ്യത്തിനായി പയ്യന്നൂരിലേക്ക് പുറപ്പെട്ടതായിരുന്നു. ലോറിയെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ ലോറി ഇടതുവശത്തേക്ക് വെട്ടിക്കുന്നതിനിടെ കാര്‍ ലോറിയുടെ ഭാഗത്ത് കുടുങ്ങുകയായിരുന്നു. കുടുങ്ങിയ കാറിനെ 200 മീറ്റര്‍ വലിച്ചുകൊണ്ടു പോകുകയായിരുന്നു. നിര്‍ത്താതെ പോയ ലോറിയെ പിന്നീട് പൊലീസ് കാസര്‍കോട്ട് നിന്ന് പിടികൂടി.