കടന്നല്‍ കുത്തേറ്റ് ചികിത്സയില്‍ആയിരുന്ന വയോധികന്‍ മരിച്ചു

കാഞ്ഞങ്ങാട്: കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പെരിയ പുക്കളത്തെ പി.രാഘവന്‍ (78) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ വച്ചാണ് രാഘവനെ കടന്നല്‍ കൂട്ടം അക്രമിച്ചത്. പക്ഷാഘാതത്താല്‍ ശരീരത്തിന്റെ ഒരു ഭാഗത്ത് തളര്‍ച്ചയുള്ളതിനാല്‍ രാഘവന് ഓടി രക്ഷപ്പെടാനായില്ല. രാഘവനെ രക്ഷിക്കാനെത്തിയവര്‍ക്കും കടന്നല്‍ കുത്തേറ്റു. ജില്ലാ ആസ്പത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ: ജാനകി. മക്കള്‍: ആര്‍. രത്‌നാകരന്‍, ഓമന, അനില്‍കുമാര്‍, അശ്വതി. മരുമക്കള്‍: ബേബി (കുണ്ടാര്‍), പ്രദീപ് (പുക്കളം), സി.എച്ച് […]

കാഞ്ഞങ്ങാട്: കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പെരിയ പുക്കളത്തെ പി.രാഘവന്‍ (78) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് വീട്ടില്‍ വച്ചാണ് രാഘവനെ കടന്നല്‍ കൂട്ടം അക്രമിച്ചത്. പക്ഷാഘാതത്താല്‍ ശരീരത്തിന്റെ ഒരു ഭാഗത്ത് തളര്‍ച്ചയുള്ളതിനാല്‍ രാഘവന് ഓടി രക്ഷപ്പെടാനായില്ല. രാഘവനെ രക്ഷിക്കാനെത്തിയവര്‍ക്കും കടന്നല്‍ കുത്തേറ്റു. ജില്ലാ ആസ്പത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഭാര്യ: ജാനകി. മക്കള്‍: ആര്‍. രത്‌നാകരന്‍, ഓമന, അനില്‍കുമാര്‍, അശ്വതി. മരുമക്കള്‍: ബേബി (കുണ്ടാര്‍), പ്രദീപ് (പുക്കളം), സി.എച്ച് കുഞ്ഞിക്കണ്ണന്‍ (തോക്കാനം മൊട്ട). സഹോദരങ്ങള്‍: എലുമ്പിച്ചി, തമ്പായി, യശോദ, കുമാരന്‍, രവീന്ദ്രന്‍, പരേതയായ ചോമു.

Related Articles
Next Story
Share it