കോവിഡ് പരിശോധന ഭയന്ന് വയോധികന്‍ തൂങ്ങിമരിച്ചു; പരിശോധനാഫലം നെഗറ്റീവ്

കാഞ്ഞങ്ങാട്: കോവിഡ് പരിശോധന ഭയന്ന് വയോധികന്‍ തൂങ്ങിമരിച്ചു. കോടോം-ബേളൂര്‍ അട്ടേങ്ങാനം ബ്രാട്ടക്കല്ലിലെ രാഘവന്‍ (75) ആണ് തൂങ്ങിമരിച്ചത്. അടുത്തയാഴ്ച പ്രദേശത്ത് കോവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നു. പരിശോധന ഭയന്നാണ് രാഘവന്‍ തൂങ്ങിമരിച്ചതെന്ന് പറയുന്നു. ഇന്ന് രാവിലെ കവുങ്ങിന്‍ തോട്ടത്തില്‍ കവുങ്ങില്‍ കയറിട്ട് മണ്‍തിട്ടയില്‍ നിന്ന് ചാടിയാണ് ആത്മഹത്യചെയ്തത്. പ്രദേശത്ത് റോഡ് സൗകര്യമില്ലാത്തതിനാല്‍ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഒരു കിലോമീറ്ററോളം ചുമന്നാണ് മൃതദേഹം റോഡിലെത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവാണ്. ഭാര്യ: കാരിച്ചി. മക്കള്‍: ഭാരതി, സുരേന്ദ്രന്‍, […]

കാഞ്ഞങ്ങാട്: കോവിഡ് പരിശോധന ഭയന്ന് വയോധികന്‍ തൂങ്ങിമരിച്ചു. കോടോം-ബേളൂര്‍ അട്ടേങ്ങാനം ബ്രാട്ടക്കല്ലിലെ രാഘവന്‍ (75) ആണ് തൂങ്ങിമരിച്ചത്. അടുത്തയാഴ്ച പ്രദേശത്ത് കോവിഡ് പരിശോധന നടത്താന്‍ തീരുമാനിച്ചിരുന്നു. പരിശോധന ഭയന്നാണ് രാഘവന്‍ തൂങ്ങിമരിച്ചതെന്ന് പറയുന്നു. ഇന്ന് രാവിലെ കവുങ്ങിന്‍ തോട്ടത്തില്‍ കവുങ്ങില്‍ കയറിട്ട് മണ്‍തിട്ടയില്‍ നിന്ന് ചാടിയാണ് ആത്മഹത്യചെയ്തത്. പ്രദേശത്ത് റോഡ് സൗകര്യമില്ലാത്തതിനാല്‍ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഒരു കിലോമീറ്ററോളം ചുമന്നാണ് മൃതദേഹം റോഡിലെത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവാണ്. ഭാര്യ: കാരിച്ചി. മക്കള്‍: ഭാരതി, സുരേന്ദ്രന്‍, ബാബുരാജ്, ചന്ദ്രന്‍, ഇന്ദു.

Related Articles
Next Story
Share it