കാഞ്ഞങ്ങാട്: ബസിറങ്ങി റോഡ് കുറുകെ കടക്കുന്നതിനിടെ വയോധിക ടാങ്കര്‍ ലോറി കയറി മരിച്ചു. കെ.എസ്.ടി.പി റോഡില്‍ പള്ളിക്കര കല്ലിങ്കാലിലാണ് അപകടം. ചിത്താരി മുക്കൂടിലെ റംസാന് അബ്ദുല്ലയുടെ ഭാര്യ കുന്നോത്ത് ഫാത്തിമ(75)യാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിക്കാണ് അപകടം. ഉദുമ എരോലിലെ മകളുടെ വീട്ടില്‍ പോയതായിരുന്നു. സ്ഥിരമായി താമസിക്കുന്ന കല്ലിങ്കാലിലെ മറ്റൊരു മകളുടെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തു നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കറിനടിയില്‍ പെടുകയായിരുന്നു. മക്കള്‍: മഹമൂദ്, ഷരീഫ്, റുഖിയ, ജമീല, ഫൗസിയ. മരുമക്കള്‍: കൗലത്ത്, സുമയ്യ, മുഹമ്മദ് കുഞ്ഞി, ബിലാല്‍, ഹംസ അബൂബക്കര്‍.