മെസിയുടെ അവസാന എല്‍ ക്ലാസിക്കോ? മനം നിറയെ കാണാന്‍ ഫുട്‌ബോള്‍ പ്രേമികള്‍, മെസി ബാഴ്‌സ വിടരുതെന്ന് സിദാന്‍, റയലും ബാഴ്‌സയും വീണ്ടും നേര്‍ക്കുനേര്‍
മഡ്രിഡ്: സ്പാനിഷ് ലീഗിലെ ചിരവൈരികളായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും വീണ്ടും ഏറ്റുമുട്ടുമ്പോള്‍ ലയണല്‍ മെസിയുടെ അവസാന എല്‍ ക്ലാസിക്കോയാകുമോ ഇതെന്ന് നോക്കിക്കാണുകയാണ് ഫുട്‌ബോള്‍ ലോകം. ഈ വര്‍ഷാവസാനം മെസി ബാഴ്‌സ വിടുമെന്ന അഭ്യൂഹങ്ങള്‍ സജീവമായിരിക്കെയാണ് ഈ വര്‍ഷത്തെ അവസാന എല്‍ ക്ലാസിക്കോ ഇന്ന് അരങ്ങേറുന്നത്. ആദ്യപാദത്തിലെ 3-1 ജയവുമായി ഇറങ്ങുന്ന റയലിന് തന്നെയാണ് മുന്‍തൂക്കം. . അതേസമയം കഴിഞ്ഞ ിസംബര്‍ അഞ്ചിന് ശേഷം ലാ ലീഗയില്‍ ബാഴ്സ തോല്‍വി അറിഞ്ഞിട്ടില്ല. ഇന്ന് റയലിനെ തോല്‍പ്പിച്ചാല്‍ ലാ ലീഗ […]

മഡ്രിഡ്: സ്പാനിഷ് ലീഗിലെ ചിരവൈരികളായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും വീണ്ടും ഏറ്റുമുട്ടുമ്പോള്‍ ലയണല്‍ മെസിയുടെ അവസാന എല്‍ ക്ലാസിക്കോയാകുമോ ഇതെന്ന് നോക്കിക്കാണുകയാണ് ഫുട്‌ബോള്‍ ലോകം. ഈ വര്‍ഷാവസാനം മെസി ബാഴ്‌സ വിടുമെന്ന അഭ്യൂഹങ്ങള്‍ സജീവമായിരിക്കെയാണ് ഈ വര്‍ഷത്തെ അവസാന എല്‍ ക്ലാസിക്കോ ഇന്ന് അരങ്ങേറുന്നത്.
ആദ്യപാദത്തിലെ 3-1 ജയവുമായി ഇറങ്ങുന്ന റയലിന് തന്നെയാണ് മുന്‍തൂക്കം.
. അതേസമയം കഴിഞ്ഞ ിസംബര്‍ അഞ്ചിന് ശേഷം ലാ ലീഗയില്‍ ബാഴ്സ തോല്‍വി അറിഞ്ഞിട്ടില്ല. ഇന്ന് റയലിനെ തോല്‍പ്പിച്ചാല്‍ ലാ ലീഗ കിരീട പ്രതീക്ഷ ബാഴ്സയ്ക്ക് സജീവമാക്കാം. നിലവില്‍ 29 കളിയില്‍ നിന്ന് 66 പോയിന്റോടെ അത്ലറ്റിക്കോ മാഡ്രിഡ് ആണ് ഒന്നാമത്. 29 കളിയില്‍ നിന്ന് 65 പോയിന്റോടെ ബാഴ്സ രണ്ടാം സ്ഥാനത്ത്. 29 കളിയില്‍ നിന്ന് 63 പോയിന്റോടെ റയല്‍ മൂന്നാമതുമുണ്ട്.
ഒമ്പതു മത്സരങ്ങള്‍ക്കകലെയുള്ള കിരീടത്തിനായി മൂന്ന് ടീമുകളും ശക്തമായ പോരാട്ടമാണ് കാഴ്ച വെക്കുന്നത്. ജയിച്ചാല്‍ ബാഴ്‌സയ്്ക്ക് അത്‌ലറ്റികോ മഡ്രിഡിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താം. റയലിന് പോയിന്റില്‍ അത്‌ലറ്റിക്കോയുടെ ഒപ്പമെത്താനാകും. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്, എഡന്‍ ഹസാഡ്, ഡാനി കാര്‍വയാല്‍ എന്നിവര്‍ ഇന്ന് റയലിനൊപ്പം മത്സരത്തിനുണ്ടാവില്ല. മറുവശത്ത് ജെറാഡ് പീക്വെ, സെര്‍ജി റോബര്‍ട്ടോ എന്നിവരും ഇറങ്ങുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. 245 തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 97 മത്സരങ്ങളില്‍ റയലും 96 മത്സരങ്ങളില്‍ ബാഴ്‌സയും ജയിച്ചു. 52 മത്സരങ്ങള്‍ സമനിലയില്‍ കലാശിച്ചു.
അതിനിടെ മെസി ബാഴ്സയില്‍ തുടരണം എന്ന് റയല്‍ പരിശീലകന്‍ സിനദിന്‍ സിദാന്‍ ആവശ്യപ്പെട്ടു. ഇത് മെസിയുടെ അവസാനത്തെ എല്‍ ക്ലാസിക്കോ ആവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം മെസി എത്ര മികച്ച കളിക്കാരനാണ് എന്ന് നമുക്കറിയാം. മെസി തുടരുന്നതാണ് ലീഗിനും നല്ലതെന്ന് സിദാന്‍ പറഞ്ഞു.
26 ഗോളുകളാണ് ഇതുവരെ എല്‍ ക്ലാസിക്കോയില്‍ മെസി സ്‌കോര്‍ ചെയ്തത്. ക്രിസ്റ്റിയാനോ റയല്‍ വിട്ടതിന് ശേഷം റയലിനെതിരെ മെസി സ്‌കോര്‍ ചെയ്തിട്ടില്ല. നിലവില്‍ സീസണില്‍ 23 ഗോളുമായി ലീഗില്‍ ടോപ് സ്‌കോററാണ് മെസി.