ഏകനാഥ് ഷിന്‍ഡെ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടി; 164 പേരുടെ പിന്തുണ ലഭിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. 164 പേരുടെ പിന്തുണ സര്‍ക്കാരിന് ലഭിച്ചു. 40 ശിവസേന എം.എല്‍.എ.മാര്‍ ഷിന്‍ഡെയെ പിന്തുണച്ചു. നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിനിടയിലും ഒരു ഉദ്ധവ് പക്ഷ ശിവസേന എം.എല്‍.എയെ കൂടി ഷിന്‍ഡേ പക്ഷത്തേക്ക് എത്തി. 99 എം.എല്‍.എ.മാര്‍ അവിശ്വാസം രേഖപ്പെടുത്തി. ഞായറാഴ്ച നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പിനേക്കാള്‍ പ്രതിപക്ഷത്തിന് എട്ടു വോട്ടുകളുടെ കുറവുണ്ടായിട്ടുണ്ട്. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസം തെളിയിക്കാന്‍ 144 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. സന്തോഷ് ബംഗാര്‍ ആണ് […]

മുംബൈ: മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. 164 പേരുടെ പിന്തുണ സര്‍ക്കാരിന് ലഭിച്ചു. 40 ശിവസേന എം.എല്‍.എ.മാര്‍ ഷിന്‍ഡെയെ പിന്തുണച്ചു. നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പിനിടയിലും ഒരു ഉദ്ധവ് പക്ഷ ശിവസേന എം.എല്‍.എയെ കൂടി ഷിന്‍ഡേ പക്ഷത്തേക്ക് എത്തി. 99 എം.എല്‍.എ.മാര്‍ അവിശ്വാസം രേഖപ്പെടുത്തി. ഞായറാഴ്ച നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പിനേക്കാള്‍ പ്രതിപക്ഷത്തിന് എട്ടു വോട്ടുകളുടെ കുറവുണ്ടായിട്ടുണ്ട്. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ വിശ്വാസം തെളിയിക്കാന്‍ 144 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. സന്തോഷ് ബംഗാര്‍ ആണ് ഇന്ന് ഷിന്‍ഡേ പക്ഷത്തിനൊപ്പം ചേര്‍ന്ന ശിവസേന എം.എല്‍.എ. ഇന്ന് രാവിലെ വിമത എം.എല്‍.എ.മാര്‍ താമസിക്കുന്ന ഹോട്ടലില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലേക്കെത്തിയത്. മഹാവികാസ് അഘാഡി സഖ്യത്തെ അനുകൂലിച്ചിരുന്ന പി.ഡബ്ല്യു.പി ഐ.എം.എല്‍.എ ശ്യാംസുന്ദര്‍ ഷിന്‍ഡേയും എന്‍.ഡി.എ സഖ്യത്തിലേക്ക് മാറിയിട്ടുണ്ട്.

Related Articles
Next Story
Share it