എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: കര്‍ശന നടപടി വേണം-ബാലസംഘം ജില്ലാ കണ്‍വന്‍ഷന്‍

ഉദുമ: സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ടാം ക്ലാസ്വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ബാലസംഘം ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ഈ സ്‌കൂളിലെ അധ്യാപകന്‍ മൊബൈല്‍ ഫോണിലൂടെ പെണ്‍കുട്ടിയെ കെണിയില്‍പെടുത്തിയെന്നാണ് ആരോപണം. കോവിഡ് കാലത്ത് കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട അധ്യാപകര്‍ തന്നെ ചതിക്കുഴികള്‍ തീര്‍ക്കുന്നത് കര്‍ശനമായി തടയണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ബേക്കലത്ത് സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെവി ശില്‍പ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രവീണ്‍ പാടി […]

ഉദുമ: സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എട്ടാം ക്ലാസ്വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ബാലസംഘം ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
ഈ സ്‌കൂളിലെ അധ്യാപകന്‍ മൊബൈല്‍ ഫോണിലൂടെ പെണ്‍കുട്ടിയെ കെണിയില്‍പെടുത്തിയെന്നാണ് ആരോപണം. കോവിഡ് കാലത്ത് കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കേണ്ട അധ്യാപകര്‍ തന്നെ ചതിക്കുഴികള്‍ തീര്‍ക്കുന്നത് കര്‍ശനമായി തടയണമെന്നും കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു.
ബേക്കലത്ത് സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെവി ശില്‍പ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പ്രവീണ്‍ പാടി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി വിഷ്ണു ജയന്‍, ജില്ലാ എക്സ്‌ക്യൂട്ടീവംഗം പി ജനാര്‍ദനന്‍, ജില്ലാ കണ്‍വീനര്‍ മധു മുതിയക്കാല്‍, ജില്ലാ കോഡിനേറ്റര്‍ ബി വൈശാഖ്, ഒഎം ബാലകൃഷ്ണന്‍, ടിപി സഭിരാമി, കെ നന്ദലാല്‍, ഇ ശ്രീരൂപ്, വിവ്യാത് റായ്, സജിത റായ് എന്നിവര്‍ സംസാരിച്ചു. ടി സി സുരേഷ് സ്വാഗതം പറഞ്ഞു.

ബാലസംഘം ജില്ലാ പ്രസിഡണ്ടായി വിവ്യാത് റായിയേയും സെക്രട്ടറിയായി സി റിഷിതയേയും തിരഞ്ഞെടുത്തു. കെപി വൈഷ്ണവ്, ബി ദീക്ഷിത (വൈസ് പ്രസിഡന്റ്), പിഎന്‍ പ്രവിഷ, സിസിഎച്ച് ശ്രീനിധി (ജോയിന്റ് സെക്രട്ടറി), പികെ നിഷാന്ത് (കണ്‍വീനര്‍), സിവി ഗിരീശന്‍, സീത (ജോയിന്റ് കണ്‍വീനര്‍), പിഎം പ്രവീണ്‍ (കോഡിനേറ്റര്‍).

Related Articles
Next Story
Share it