എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; അധ്യാപകന്‍ അറസ്റ്റില്‍
മേല്‍പറമ്പ്: ദേളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളിലെ അധ്യാപകനും ആദൂര്‍ സ്വദേശിയുമായ എ. ഉസ്മാനെ(25)യാണ് ബേക്കല്‍ ഡിവൈഎസ്പി സികെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ മേല്‍പറമ്പ് സിഐ ടി ഉത്തംദാസ്, എസ്‌ഐ വിജയന്‍ എന്നിവര്‍ അറസ്റ്റ് ചെയ്തത്. പ്രതിക്കായി കര്‍ണാടക, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ അന്വേഷണം നടത്തി വരവെ, മുംബൈയിലെത്തിയ പ്രതിയെ അന്വേഷണ സംഘം വലയിലാക്കുകയായിരുന്നു. ഞായറാഴ്ച ബേക്കല്‍ സബ് ഡിവിഷന്‍ ഓഫീസിലെത്തിച്ച പ്രതിയെ […]

മേല്‍പറമ്പ്: ദേളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്ന അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളിലെ അധ്യാപകനും ആദൂര്‍ സ്വദേശിയുമായ എ. ഉസ്മാനെ(25)യാണ് ബേക്കല്‍ ഡിവൈഎസ്പി സികെ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ മേല്‍പറമ്പ് സിഐ ടി ഉത്തംദാസ്, എസ്‌ഐ വിജയന്‍ എന്നിവര്‍ അറസ്റ്റ് ചെയ്തത്. പ്രതിക്കായി കര്‍ണാടക, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ അന്വേഷണം നടത്തി വരവെ, മുംബൈയിലെത്തിയ പ്രതിയെ അന്വേഷണ സംഘം വലയിലാക്കുകയായിരുന്നു.
ഞായറാഴ്ച ബേക്കല്‍ സബ് ഡിവിഷന്‍ ഓഫീസിലെത്തിച്ച പ്രതിയെ ഡിവൈഎസ്പി സികെ സുനില്‍കുമാര്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ആദ്യം അസ്വാഭാവിക മരണത്തിന് കേസ് എടുത്ത മേല്‍പറമ്പ് പൊലീസ്, അന്വേഷണ മധ്യേ പ്രതിയുടെ പേരില്‍ പോക്‌സോ നിയമവും ബാലനീതി നിയമവും കൂടാതെ ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അടുത്ത ദിവസം തന്നെ കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് മേല്‍പറമ്പ് പൊലീസ് അറിയിച്ചു.