എട്ട് വര്‍ഷം പിന്നിട്ടിട്ടും നടുക്കം മാറാതെ...
ആയുസ്സ് ഒടുങ്ങും വരെ മറക്കാനാവാത്ത, ഓരോ നെല്ലിക്കുന്നുകാരന്റെയും നെഞ്ച് തകര്‍ത്ത ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് എട്ടു വയസ്സ്. എട്ടു വര്‍ഷം മുമ്പുള്ള റമദാന്‍ 21 ശനിയാഴ്ച വൈകിട്ട് നെല്ലിക്കുന്നില്‍ സംഭവിച്ച അപകടത്തില്‍ പൊലിഞ്ഞുപോയ മൂന്ന് മക്കളുടെ ജീവന്‍ നെല്ലിക്കുന്നിനെ മാത്രമല്ല കാസര്‍കോടിനെ മൊത്തത്തില്‍ കരയിച്ചു കളഞ്ഞ സംഭവമായിരുന്നു, കുടുംബത്തിലും സൗഹൃദത്തിലും പെട്ട സഹോദരങ്ങളുടെ മൂന്നു മക്കളുടെ ദാരുണ മരണത്തില്‍ ഞാനും എന്റെ പ്രിയപ്പെട്ട നാട്ടുകാരും പകച്ചുപോയ ദിവസത്തിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ നിന്നും മായാതെ കിടക്കുകയാണ്. നോമ്പിന്റെ തിരക്കുമായി ടൗണില്‍ […]
ആയുസ്സ് ഒടുങ്ങും വരെ മറക്കാനാവാത്ത, ഓരോ നെല്ലിക്കുന്നുകാരന്റെയും നെഞ്ച് തകര്‍ത്ത ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് എട്ടു വയസ്സ്. എട്ടു വര്‍ഷം മുമ്പുള്ള റമദാന്‍ 21 ശനിയാഴ്ച വൈകിട്ട് നെല്ലിക്കുന്നില്‍ സംഭവിച്ച അപകടത്തില്‍ പൊലിഞ്ഞുപോയ മൂന്ന് മക്കളുടെ ജീവന്‍ നെല്ലിക്കുന്നിനെ മാത്രമല്ല കാസര്‍കോടിനെ മൊത്തത്തില്‍ കരയിച്ചു കളഞ്ഞ സംഭവമായിരുന്നു, കുടുംബത്തിലും സൗഹൃദത്തിലും പെട്ട സഹോദരങ്ങളുടെ മൂന്നു മക്കളുടെ ദാരുണ മരണത്തില്‍ ഞാനും എന്റെ പ്രിയപ്പെട്ട നാട്ടുകാരും പകച്ചുപോയ ദിവസത്തിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ നിന്നും മായാതെ കിടക്കുകയാണ്. നോമ്പിന്റെ തിരക്കുമായി ടൗണില്‍ […]
ആയുസ്സ് ഒടുങ്ങും വരെ മറക്കാനാവാത്ത, ഓരോ നെല്ലിക്കുന്നുകാരന്റെയും നെഞ്ച് തകര്‍ത്ത ദുരന്തത്തിന്റെ ഓര്‍മ്മകള്‍ക്ക് എട്ടു വയസ്സ്. എട്ടു വര്‍ഷം മുമ്പുള്ള റമദാന്‍ 21 ശനിയാഴ്ച വൈകിട്ട് നെല്ലിക്കുന്നില്‍ സംഭവിച്ച അപകടത്തില്‍ പൊലിഞ്ഞുപോയ മൂന്ന് മക്കളുടെ ജീവന്‍ നെല്ലിക്കുന്നിനെ മാത്രമല്ല കാസര്‍കോടിനെ മൊത്തത്തില്‍ കരയിച്ചു കളഞ്ഞ സംഭവമായിരുന്നു, കുടുംബത്തിലും സൗഹൃദത്തിലും പെട്ട സഹോദരങ്ങളുടെ മൂന്നു മക്കളുടെ ദാരുണ മരണത്തില്‍ ഞാനും എന്റെ പ്രിയപ്പെട്ട നാട്ടുകാരും പകച്ചുപോയ ദിവസത്തിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ നിന്നും മായാതെ കിടക്കുകയാണ്.
നോമ്പിന്റെ തിരക്കുമായി ടൗണില്‍ നില്‍ക്കുമ്പോഴായിരുന്നു എന്റെ ഒരു സുഹൃത്തിന്റെ ഫോണ്‍ വന്നത്. നെല്ലിക്കുന്നില്‍ ആക്‌സിഡണ്ട് സംഭവിച്ചു എന്നും കെയര്‍വെല്‍ ആസ്പത്രിയിലേക്ക് കൊണ്ടുവരുന്നുണ്ടെന്നും സുഹൃത്ത് പറഞ്ഞപ്പോള്‍ മറ്റൊന്നുമാലോചിക്കാതെ ആസ്പത്രിയിലേക്ക് ഓടിയെത്തി. ആസ്പത്രിയിലേക്ക് എത്തിയ ശേഷമാണ് രണ്ടു കുട്ടികളുമായി ഒരു ഓട്ടോറിക്ഷ അവിടെ എത്തിയത്. മൂന്നാമത്തെ കുട്ടിയെ അന്വേഷിച്ചപ്പോള്‍ ആ കുട്ടിയുടെ മൃതശരീരം ഗവണ്‍മെന്റ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി എന്നറിഞ്ഞു. പിന്നീട് കെയര്‍വെല്‍ ആസ്പത്രിയില്‍ എത്തിച്ച രണ്ടു കുട്ടികളും മരണപ്പെട്ടു എന്ന് സ്ഥിരീകരിച്ചു. ശേഷം ആ രണ്ട് കുട്ടികളുടെ മൃതശരീരവും ആംബുലന്‍സില്‍ കയറ്റി ഗവണ്‍മെന്റ് ആസ്പത്രിയിലെത്തിച്ചു.
അപ്പോഴേക്കും ഗവണ്‍മെന്റ് ആസ്പത്രിയിലേക്ക് ആയിരക്കണക്കിന് ജനങ്ങള്‍ ഒഴുകിയെത്തിക്കഴിഞ്ഞിരുന്നു. മോര്‍ച്ചറിയില്‍ അടുത്തടുത്തായി കിടത്തിയ മൂന്നു കുട്ടികളുടെയും മൃതശരീരങ്ങള്‍ ആരുടെയും ഹൃദയം പൊട്ടിപ്പോകുന്ന നടുക്കുന്ന കാഴ്ചയായിരുന്നു. കുറച്ചു മണിക്കൂറുകള്‍ക്ക് മുമ്പ് നാട്ടില്‍ വെച്ച് കുശലം പറഞ്ഞു പോയ ആ മക്കളുടെ കിടപ്പു കണ്ട ഞാന്‍ പൊട്ടിക്കരഞ്ഞുപോയി.
കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്കും കുട്ടികളുടെ വീട്ടിലേക്കും ഒഴുകിയെത്തിയ ഓരോ വ്യക്തികളും വിതുമ്പുന്ന കാഴ്ച ഇപ്പോഴും മനസ്സില്‍ തങ്ങിനില്‍ക്കുന്നു.
രാത്രി തന്നെ നടപടികള്‍ പൂര്‍ത്തിയാക്കി ഒന്നിനു പിറകെ ഒന്നായി വീട്ടിലേക്ക് എത്തിച്ച ശരീരങ്ങള്‍ കണ്ട് അലറിക്കരയുന്ന കുടുംബാംഗങ്ങളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ പകച്ചുപോയ നിമിഷങ്ങളാണ് പിന്നീട് കടന്നുപോയത്. നെല്ലിക്കുന്നിലെ ഓരോ വീട്ടുകാരും ആ ദിവസം ഹൃദയം നുറുങ്ങുന്ന വേദനയോടെ ഉറങ്ങാതെ തള്ളിനീക്കി. പ്രഭാതത്തോടുത്ത് മൂന്നു മക്കളുടെയും ശരീരം ഒന്നിനുപിറകെ ഒന്നായി മുഹിയുദ്ദീന്‍ പള്ളിയിലേക്ക് എടുത്തപ്പോള്‍ ആ വീടുകളില്‍ നിന്ന് കൂട്ടനിലവിളി ഉയര്‍ന്നു.
പള്ളിക്കാട്ടിലെ മൈലാഞ്ചി ചെടികള്‍ക്കിടയില്‍ ഒരേ കുഴിയില്‍ മൂന്നു തായിഖബറുകള്‍ ഉണ്ടാക്കി മൂന്നു കുട്ടികളുടെയും ശരീരങ്ങള്‍ മറചെയ്ത കാഴ്ച ഹൃദയം പിടിപ്പിക്കുന്ന ഓര്‍മ്മയായി ഇന്നും മായാതെ നില്‍ക്കുന്നു.
വര്‍ഷം എട്ടു കഴിഞ്ഞിട്ടും മറക്കാനാവാത്ത ആ സങ്കടത്തിന്റെ ഓര്‍മ്മദിനം മറ്റൊരു ശനിയാഴ്ചയില്‍ കഴിഞ്ഞു പോയപ്പോള്‍ ഇങ്ങനെയുള്ള ഒരു ദുരന്തം ഇനിയും ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന് ഉള്ളുരുകി നമുക്ക് പ്രവര്‍ത്തിക്കാം. ആ കുടുംബത്തിന് നാഥന്‍ സമാധാനം കൊടുക്കട്ടെ എന്നും ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
-ഹാരിസ് ബന്നു
(നഗരസഭ മുന്‍ കൗണ്‍സിലര്‍)