വാടകവീട്ടില്‍ താമസിക്കുന്ന കുടുംബത്തിലെ എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; വീട്ടുടമ അറസ്റ്റില്‍

മംഗളൂരു: വാടക വീട്ടില്‍ താമസിക്കുന്ന കുടുംബത്തിലെ എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ വീട്ടുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. പെര്‍മുദെ സ്വദേശി രാമകൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള വാടകവീട്ടില്‍ ശിവമോഗ സ്വദേശിനിയായ യുവതി മൂന്ന് കുട്ടികളോടൊപ്പം താമസിച്ചുവരികയാണ്. ഇതിനിടെ ജോലി സംബന്ധമായ ആവശ്യത്തിന് യുവതി ആഗസ്ത് 21ന് ശിവമോഗയിലേക്ക് പോയി. തന്റെ മക്കളുടെ സംരക്ഷണചുമതല തത്ക്കാലം രാമകൃഷ്ണന്റെ ഭാര്യയെ ഏല്‍പ്പിച്ചാണ് യുവതി നാട്ടിലേക്ക് പോയത്. ഈ കുട്ടികളിലെ എട്ടുവയസുകാരിയാണ് പീഡനത്തിനിരയായത്. രാമകൃഷ്ണന്റെ വീട്ടില്‍ ടിവി […]

മംഗളൂരു: വാടക വീട്ടില്‍ താമസിക്കുന്ന കുടുംബത്തിലെ എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ വീട്ടുടമയെ പൊലീസ് അറസ്റ്റ് ചെയ്തു. പെര്‍മുദെ സ്വദേശി രാമകൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള വാടകവീട്ടില്‍ ശിവമോഗ സ്വദേശിനിയായ യുവതി മൂന്ന് കുട്ടികളോടൊപ്പം താമസിച്ചുവരികയാണ്. ഇതിനിടെ ജോലി സംബന്ധമായ ആവശ്യത്തിന് യുവതി ആഗസ്ത് 21ന് ശിവമോഗയിലേക്ക് പോയി. തന്റെ മക്കളുടെ സംരക്ഷണചുമതല തത്ക്കാലം രാമകൃഷ്ണന്റെ ഭാര്യയെ ഏല്‍പ്പിച്ചാണ് യുവതി നാട്ടിലേക്ക് പോയത്. ഈ കുട്ടികളിലെ എട്ടുവയസുകാരിയാണ് പീഡനത്തിനിരയായത്. രാമകൃഷ്ണന്റെ വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. ഈ സമയം രാമകൃഷ്ണന്റെ ഭാര്യ ഭാര്യ വിറകു ശേഖരിക്കാന്‍ തന്റെ രണ്ട് കുട്ടികളോടൊപ്പം പുറത്ത് പോയിരുന്നു. ഈ അവസരം ഉപയോഗപ്പെടുത്തിയാണ് രാമകൃഷ്ണന്‍ എട്ടുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചത്. തുടര്‍ന്നും പെണ്‍കുട്ടിയെ പ്രതി പീഡനത്തിനിരയാക്കി.
മാതാവ് ശിവമോഗയില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ കുട്ടി ഇക്കാര്യം വെളിപ്പെടുത്തി. തുടര്‍ന്ന് മാതാവ് പാണ്ഡേശ്വര്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ബലാത്സംഗത്തിനും പോക്‌സോ നിയമപ്രകാരവും കേസെടുത്ത പൊലീസ് രാമകൃഷ്ണനെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാണ്ട് ചെയ്തു.

Related Articles
Next Story
Share it