ജില്ലയില്‍ എട്ട് എസ്.ഐമാര്‍ക്ക് സ്ഥലം മാറ്റം

മഞ്ചേശ്വരം: പട്രോളിങ്ങിനിടെയുണ്ടായ അക്രമത്തില്‍ പരിക്കേറ്റ എസ്.ഐ അടക്കം കാസര്‍കോട് ജില്ലയിലെ എട്ട് എസ്.ഐമാര്‍ക്ക് സ്ഥലം മാറ്റം. മഞ്ചേശ്വരം എസ്.ഐ പി. അനൂപിനെ ബദിയടുക്കയിലേക്കാണ് സ്ഥലം മാറ്റിയത്. എന്‍. അന്‍സാറിനെയും മഞ്ചേശ്വരത്ത് നിന്ന് ബദിയടുക്കയിലേക്ക് മാറ്റാനാണ് ഉത്തരവ്. എന്നാല്‍ അന്‍സാറിനെ മഞ്ചേശ്വരത്ത് തന്നെ നിലനിര്‍ത്താന്‍ സി.പി.എം കേന്ദ്രങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് വിവരം. ഹൊസ്ദുര്‍ഗില്‍ നിന്നും കെ.പി.സതീശനെ ചന്തേരയിലേക്കും ചന്തേരയില്‍ നിന്നും എം.വി.ശ്രീദാസിനെ ഹൊസ്ദുര്‍ഗിലും നിയമിച്ചു. ബദിയടുക്കയില്‍ നിന്നും കെ.പി.വിനോദ് കുമാറിനെ കാസര്‍കോട് ടൗണിലേക്കും കാസര്‍കോട് നിന്നും വിഷ്ണു പ്രസാദിനെ […]

മഞ്ചേശ്വരം: പട്രോളിങ്ങിനിടെയുണ്ടായ അക്രമത്തില്‍ പരിക്കേറ്റ എസ്.ഐ അടക്കം കാസര്‍കോട് ജില്ലയിലെ എട്ട് എസ്.ഐമാര്‍ക്ക് സ്ഥലം മാറ്റം. മഞ്ചേശ്വരം എസ്.ഐ പി. അനൂപിനെ ബദിയടുക്കയിലേക്കാണ് സ്ഥലം മാറ്റിയത്. എന്‍. അന്‍സാറിനെയും മഞ്ചേശ്വരത്ത് നിന്ന് ബദിയടുക്കയിലേക്ക് മാറ്റാനാണ് ഉത്തരവ്. എന്നാല്‍ അന്‍സാറിനെ മഞ്ചേശ്വരത്ത് തന്നെ നിലനിര്‍ത്താന്‍ സി.പി.എം കേന്ദ്രങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണ് വിവരം. ഹൊസ്ദുര്‍ഗില്‍ നിന്നും കെ.പി.സതീശനെ ചന്തേരയിലേക്കും ചന്തേരയില്‍ നിന്നും എം.വി.ശ്രീദാസിനെ ഹൊസ്ദുര്‍ഗിലും നിയമിച്ചു. ബദിയടുക്കയില്‍ നിന്നും കെ.പി.വിനോദ് കുമാറിനെ കാസര്‍കോട് ടൗണിലേക്കും കാസര്‍കോട് നിന്നും വിഷ്ണു പ്രസാദിനെ വിദ്യാനഗറിലേക്കും മാറ്റി. സി.രമേഷിനേയും കെ. പ്രശാന്തിനേയും മഞ്ചേശ്വരത്ത് നിയമിച്ചു.

Related Articles
Next Story
Share it