ചേവാര്‍ ജംഗ്ഷനില്‍ നാല് വര്‍ഷത്തിനിടെ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് എട്ട് ജീവനുകള്‍

പൈവളിഗെ: പൈവളിഗെ ചേവാര്‍ ജംഗ്ഷനില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് എട്ട് ജീവനുകള്‍. ശനിയാഴ്ച രാത്രി ജീപ്പ് സ്‌കൂട്ടറില്‍ ഉരസി റോഡിലേക്ക് തെറിച്ച് വീണ് വിദ്യാര്‍ത്ഥി മരിക്കുകയുണ്ടായി. പൈവളിഗെ പാക്ക ബസ് കത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ ഇബ്രാഹിം മൊയ്തീന്റെയും ഫാത്തിമയുടേയും മകന്‍ ഇഫ്രാസ് (16) ആണ് മരിച്ചത്. ഉപ്പള തഹാനി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ശനിയാഴ്ച്ച രാത്രി പള്ളി ഇമാമിന് ഭക്ഷണം നല്‍കി മടങ്ങുമ്പോള്‍ പൈവളിഗെ ചേവാര്‍ ജംഗ്ഷനിലെ വളവില്‍ വെച്ച് […]

പൈവളിഗെ: പൈവളിഗെ ചേവാര്‍ ജംഗ്ഷനില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വാഹനാപകടങ്ങളില്‍ പൊലിഞ്ഞത് എട്ട് ജീവനുകള്‍. ശനിയാഴ്ച രാത്രി ജീപ്പ് സ്‌കൂട്ടറില്‍ ഉരസി റോഡിലേക്ക് തെറിച്ച് വീണ് വിദ്യാര്‍ത്ഥി മരിക്കുകയുണ്ടായി. പൈവളിഗെ പാക്ക ബസ് കത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ ഇബ്രാഹിം മൊയ്തീന്റെയും ഫാത്തിമയുടേയും മകന്‍ ഇഫ്രാസ് (16) ആണ് മരിച്ചത്. ഉപ്പള തഹാനി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. ശനിയാഴ്ച്ച രാത്രി പള്ളി ഇമാമിന് ഭക്ഷണം നല്‍കി മടങ്ങുമ്പോള്‍ പൈവളിഗെ ചേവാര്‍ ജംഗ്ഷനിലെ വളവില്‍ വെച്ച് ഇഫ്രാസ് ഓടിച്ച സ്‌കൂട്ടറിന്റെ ഹാന്റില്‍ഭാഗം എതിര്‍ ദിശയില്‍ നിന്ന് വന്ന ജീപ്പില്‍ ഉരസുകയും ഇഫ്രാസ് റോഡിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇഫ്രാസിനെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് മരിച്ചത്. നാല് വര്‍ഷത്തിനിടെയുണ്ടായ വാഹനാപകടങ്ങളില്‍ എട്ട് ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. റോഡി ലെ വളവും വീതി കുറവുമാണ് അപകടത്തിന് പ്രധാന കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. ഇത് സംബന്ധിച്ച് പല സംഘടനകളും നാട്ടുകാരും മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നുവത്രെ. നടപടിയുണ്ടാവാത്തതില്‍ പ്രതിഷേധമുയര്‍ന്നിരിക്കുകയാണ്. സ്‌കൂള്‍ ബസുകളും സ്‌കൂള്‍ കുട്ടികളെ കൊണ്ടു പോകുന്ന മറ്റു വാഹനങ്ങളുമടക്കം ഈ റോഡില്‍ കടന്നു പോകുന്നുണ്ട്.

Related Articles
Next Story
Share it