ഒളയത്ത് പ്രവര്‍ത്തിക്കുന്നത് എട്ട് അനധികൃത മണല്‍ കടവുകള്‍; മയക്കുമരുന്ന്, മണല്‍ മാഫിയയുടെ അക്രമഭീതിയില്‍ നാട്ടുകാര്‍
കുമ്പള: ഒളയത്ത് അടിക്കടിയുണ്ടാകുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ മയക്കുമരുന്ന്, മണല്‍കടത്ത് മാഫിയകളെന്ന് പരാതി. നേരം ഇരുട്ടിയാല്‍ പിന്നെ പ്രദേശത്ത് നേരംപുലരുംവരെ മണല്‍, മയക്കുമരുന്ന് മാഫികളുടെ വിളയാട്ടം നടക്കുന്നതായും ഇതുകാരണം പൊറുതിമുട്ടിയിരിക്കുകയാണെന്നുമാണ് നാട്ടുകാരുടെ പരാതി. രണ്ട് വര്‍ഷം മുമ്പ് മണലുമായി പോവുകയായിരുന്ന ടിപ്പര്‍ ലോറിയിടിച്ച് മതിലും രണ്ട് തെങ്ങുകളും തകര്‍ന്നിരുന്നു. ഒരു വര്‍ഷം മുമ്പ് ഒരു യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയുമുണ്ടായി. പ്രദേശത്ത് എട്ടോളം അനധികൃത കടവുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. ഒരു കടവ് കൂടി ഇത്തരത്തില്‍ ഉടന്‍ തുടങ്ങാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായും വിവരമുണ്ട്. […]

കുമ്പള: ഒളയത്ത് അടിക്കടിയുണ്ടാകുന്ന അക്രമങ്ങള്‍ക്ക് പിന്നില്‍ മയക്കുമരുന്ന്, മണല്‍കടത്ത് മാഫിയകളെന്ന് പരാതി. നേരം ഇരുട്ടിയാല്‍ പിന്നെ പ്രദേശത്ത് നേരംപുലരുംവരെ മണല്‍, മയക്കുമരുന്ന് മാഫികളുടെ വിളയാട്ടം നടക്കുന്നതായും ഇതുകാരണം പൊറുതിമുട്ടിയിരിക്കുകയാണെന്നുമാണ് നാട്ടുകാരുടെ പരാതി. രണ്ട് വര്‍ഷം മുമ്പ് മണലുമായി പോവുകയായിരുന്ന ടിപ്പര്‍ ലോറിയിടിച്ച് മതിലും രണ്ട് തെങ്ങുകളും തകര്‍ന്നിരുന്നു. ഒരു വര്‍ഷം മുമ്പ് ഒരു യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയുമുണ്ടായി. പ്രദേശത്ത് എട്ടോളം അനധികൃത കടവുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. ഒരു കടവ് കൂടി ഇത്തരത്തില്‍ ഉടന്‍ തുടങ്ങാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതായും വിവരമുണ്ട്. പുഴവെള്ളം കയറാതിരിക്കാനായി സ്ഥാപിച്ച ഭിത്തി തകര്‍ത്താണ് പലയിടത്തും കടവുകള്‍ പ്രവര്‍ത്തിക്കുന്നത്. അമ്പതിലേറെ അതിഥി തൊഴിലാളികളാണ് ഇത്തരം കടവുകളില്‍ തൊഴിലാളികളായുള്ളത്. അതിരാവിലെ തന്നെ ജോലിക്കെത്തുന്ന ഇവരില്‍ പലരും തോര്‍ത്ത് ഉടുത്തും മറ്റുമാണ് ജോലി ചെയ്യുന്നതും ഇതുവഴി സഞ്ചരിക്കുന്നതും ഇത് സമീപത്ത് കൂടി സ്‌കൂളിലേക്കും മദ്രസയിലേക്കും പോകുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ദുരിതമായി മാറുന്നതായും പരാതിയുണ്ട്. അതിഥി തൊഴിലാളികളില്‍ പലര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡോ, മറ്റു രേഖകളോ ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിഥി തൊഴിലാളികള്‍ പ്രതികളാവുന്ന കുറ്റകൃത്യങ്ങള്‍ പരക്കെ വര്‍ധിച്ച സാഹചര്യത്തില്‍ നാട്ടുകാര്‍ ഭീതിയിലാണ്. അതുപോലെ തന്നെ രാത്രി കാലങ്ങളില്‍ അനധികൃത മണല്‍ കടത്തിന് കാവല്‍ നില്‍ക്കുന്ന യുവാക്കളില്‍ പലരും ഉറക്കം വരാതിരിക്കാനായി ലഹരി മരുന്ന് ഉപയോഗിക്കുന്നതായും പറയുന്നു. ഇടുങ്ങിയ റോഡിലൂടെ അതിരാവിലെ മണലുമായി അമിത വേഗതയില്‍ ഓടുന്ന ടിപ്പര്‍ ലോറികള്‍ മദ്രസ വിദ്യാര്‍ത്ഥിനികള്‍ക്ക് ഭീഷണിയായി മാറുന്നു. ഇതിനെ ആരെങ്കിലും ചോദ്യം ചെയ്താല്‍ വീട്ടില്‍ കയറി സ്ത്രീകളുടെ മുന്നില്‍ വെച്ച് ഭീഷണിപ്പെടുത്തുന്നതും കൊല വിളി നടത്തുന്നതും പതിവായിരിക്കുകയാണ്. ഒരാഴ്ച മുമ്പ് രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ കാറിടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലും പ്രദേശത്തെ ക്ലബ്ബ് തകര്‍ത്ത സംഭവത്തിലും പൊലീസില്‍ പരാതി നല്‍കിയത് സംഭവം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ്. ഇത് ഇത്തരം മാഫിയകളെ ഭയന്നാണെന്നാണ് സൂചന. ഇത്തരം സംഘങ്ങളുടെ ഗുണ്ടാ വിളയാട്ടം സഹികെട്ടാണ് വൈകിയാണെങ്കിലും നാട്ടുകാരില്‍ ചിലര്‍ മുന്നോട്ട് വന്നതും ക്ലബ്ബ് പ്രവര്‍ത്തകരടക്കം പൊലീസില്‍ പരാതി നല്‍കിയതും.