മഞ്ചേശ്വരം സി.എച്ച്.സിയുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ 8 കോടി രൂപയുടെ പദ്ധതി തയ്യാറാവുന്നു

മഞ്ചേശ്വരം: മഞ്ചേശ്വരം സി.എച്ച്.സിയുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ 8 കോടി രൂപയുടെ പദ്ധതി തയ്യാറാവുന്നു. 1944ല്‍ പ്രദേശ വാസി ഉമേഷ് റാവുവിന്റെ ഓര്‍മ്മയ്ക്കായി അവരുടെ കുടുംബം ദാനം നല്‍കിയ കെട്ടിടത്തിലാണ് ആസ്പത്രി പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ മികച്ച രീതിയിലായിരുന്നു ആസ്പത്രി പ്രവര്‍ത്തനം. വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍ക്കാരിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ കിടത്തി ചികിത്സയും പ്രസവ ചികിത്സയും ആംബുലന്‌സുമൊക്കെയായി 24 മണിക്കൂറും സേവനം നല്‍കിവന്നു. നാട്ടുകാര്‍ മഞ്ചേശ്വരം ധര്‍മ്മാസ്പത്രിയെന്ന പേരിലായിരുന്നു ആസ്പത്രിയെ വിളിച്ചിരുന്നത്. അതിനിടെ ഈ ആരോഗ്യ കേന്ദ്രം പിന്നീട് മാറി […]

മഞ്ചേശ്വരം: മഞ്ചേശ്വരം സി.എച്ച്.സിയുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ 8 കോടി രൂപയുടെ പദ്ധതി തയ്യാറാവുന്നു. 1944ല്‍ പ്രദേശ വാസി ഉമേഷ് റാവുവിന്റെ ഓര്‍മ്മയ്ക്കായി അവരുടെ കുടുംബം ദാനം നല്‍കിയ കെട്ടിടത്തിലാണ് ആസ്പത്രി പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ മികച്ച രീതിയിലായിരുന്നു ആസ്പത്രി പ്രവര്‍ത്തനം. വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍ക്കാരിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ കിടത്തി ചികിത്സയും പ്രസവ ചികിത്സയും ആംബുലന്‌സുമൊക്കെയായി 24 മണിക്കൂറും സേവനം നല്‍കിവന്നു. നാട്ടുകാര്‍ മഞ്ചേശ്വരം ധര്‍മ്മാസ്പത്രിയെന്ന പേരിലായിരുന്നു ആസ്പത്രിയെ വിളിച്ചിരുന്നത്. അതിനിടെ ഈ ആരോഗ്യ കേന്ദ്രം പിന്നീട് മാറി മാറി വന്ന സര്‍ക്കാരുകളുടെ അവഗണയെ തുടര്‍ന്ന് അസൗകര്യങ്ങളും സേവനങ്ങളുമൊക്കെ കുറഞ്ഞത് മൂലം സര്‍ക്കാര്‍ ഡി ഗ്രേഡ് ആയി തരം താഴ്ത്തുകയും 24 മണിക്കൂര്‍ ഉണ്ടായിരുന്ന സേവനം പന്ത്രണ്ട് മണിക്കൂറായി ചുരുക്കുകയും ചെയ്തു. നിലവിലെ എം.എല്‍.എ എ.കെ.എം. അഷ്റഫ് ബ്ലോക്ക് പഞ്ചായത്ത് പ്രസഡണ്ടായിരുന്ന വേളയില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ ഇടപെടലില്‍ ഇവിടെ ഒരു ദന്തല്‍ ക്ലിനിക്ക് ആരംഭിച്ചിരുന്നു. അന്നത്തെ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്ത ദന്തല്‍ ക്ലിനിക്ക് ഡോക്ടറുടെ സേവനം സര്‍ക്കാര്‍ ലഭ്യമാക്കാത്തതിനാല്‍ ഒരു വര്‍ഷമായി അടഞ്ഞുകിടക്കുകയാണ്.
കോവിഡ് പശ്ചാത്തലത്തില്‍ അതിര്‍ത്തി അടയ്ക്കുകയും 22 പേരോളം മരണപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ വീണ്ടും സജീവമായിരുന്ന ആസ്പത്രി നേരിട്ട പ്രധാന വെല്ലുവിളി കാലപഴക്കം ചെന്ന കെട്ടിടമായിരുന്നു. ഇവിടത്തെ ശോചനീയാവസ്ഥയ്ക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് എ.കെ.എം അഷ്റഫ് എം.എല്‍.എ ഇടപെട്ട് കാസര്‍കോട് വികസന പാക്കേജ് ഉദ്യോഗസ്ഥരുമായും മറ്റും നിരന്തരം നടത്തിയ ചര്‍ച്ചയ്ക്കും ആസ്പത്രി സന്ദര്‍ശനത്തിന് ശേഷം പാക്കേജില്‍ നിന്ന് 4 കോടിയോളം രൂപ അനുവദിക്കുകയും എന്‍.എച്ച്.എമ്മില്‍ നിന്നും 4 കോടി രൂപ അനുവദിക്കാന്‍ ധാരണയാവുകയുമായിരുന്നു. കാസര്‍കോട് പാക്കേജില്‍ നിന്നുള്ള ഫണ്ടുപയോഗിച്ച് ഇരുനില കെട്ടിടവും എന്‍.എച്ച്.എമ്മില്‍ നിന്നുള്ള ഫണ്ടുപയോഗിച്ച് നിര്‍മ്മിക്കുന്ന മൂന്ന് നില കെട്ടിടവും വന്നാല്‍ കിടത്തി ചികിത്സാ സൗകര്യം, മിനി ഓപ്പറേഷന്‍ തിയറ്റര്‍, ഡയാലിസിസ് സെന്റര്‍, മികച്ച ലാബും ഫാര്‍മസിയുമടക്കമുള്ള മെഡിക്കല്‍ സൗകര്യങ്ങളും ഒരുക്കാനാവും. കെ.ഡി.പിയുടെ കെട്ടിടം സംബന്ധിച്ച് ഒരു മാസത്തിനകം ടെണ്ടര്‍ ആവുമെന്നും എം.എല്‍.എ പറഞ്ഞു.

Related Articles
Next Story
Share it