ഒളിവിലായിരുന്ന കൊലക്കേസ് പ്രതി അടക്കം എട്ടുപേര്‍ മംഗളൂരുവില്‍ പിടിയില്‍
മംഗളൂരു: നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ഒളിവിലായിരുന്ന എട്ട് പേര്‍ മംഗളൂരുവില്‍ പൊലീസ് പിടിയിലായി.കാവൂര്‍ കുഞ്ഞത്ത്ബയല്‍ സ്വദേശി രാജ എന്ന രോഹന്‍ റെഡ്ഡി (36), മംഗളൂരു പടീലില്‍ പ്രകാശ് ഷെട്ടി, കൃഷ്ണപുര സ്വദേശി നിസാര്‍ ഹുസൈന്‍, കസബ ബെംഗ്രെ സ്വദേശി കബീര്‍ എന്നിവര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. രോഹന്‍ റെഡ്ഡിയെ ബംഗളൂരുവില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. 2013ല്‍ മംഗളൂരു റൂറല്‍ പൊലീസ് പരിധിയില്‍ ബസ് ഡ്രൈവര്‍ പ്രസന്നയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. കൂടാതെ മംഗളൂരു ഈസ്റ്റില്‍ വധശ്രമക്കേസ്, സൂറത്ത്കലില്‍ കവര്‍ച്ചക്കേസ്, ജയിലില്‍ […]

മംഗളൂരു: നിരവധി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ഒളിവിലായിരുന്ന എട്ട് പേര്‍ മംഗളൂരുവില്‍ പൊലീസ് പിടിയിലായി.
കാവൂര്‍ കുഞ്ഞത്ത്ബയല്‍ സ്വദേശി രാജ എന്ന രോഹന്‍ റെഡ്ഡി (36), മംഗളൂരു പടീലില്‍ പ്രകാശ് ഷെട്ടി, കൃഷ്ണപുര സ്വദേശി നിസാര്‍ ഹുസൈന്‍, കസബ ബെംഗ്രെ സ്വദേശി കബീര്‍ എന്നിവര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടും. രോഹന്‍ റെഡ്ഡിയെ ബംഗളൂരുവില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. 2013ല്‍ മംഗളൂരു റൂറല്‍ പൊലീസ് പരിധിയില്‍ ബസ് ഡ്രൈവര്‍ പ്രസന്നയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. കൂടാതെ മംഗളൂരു ഈസ്റ്റില്‍ വധശ്രമക്കേസ്, സൂറത്ത്കലില്‍ കവര്‍ച്ചക്കേസ്, ജയിലില്‍ അടിപിടി കേസ്, കോടതി വളപ്പില്‍ വധശ്രമക്കേസ് എന്നീ കേസുകളിലും പ്രതിയാണ്. ഇയാള്‍ കോടതിയില്‍ ഹാജരാകാതെ ഒളിവിലായിരുന്നു. രോഹന്‍ റെഡ്ഡിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ബംഗളൂരുവില്‍ വ്യാജരേഖകള്‍ സൃഷ്ടിച്ച് ആധാര്‍ കാര്‍ഡില്‍ പേരും വിലാസവും മാറ്റി രോഹന്‍ റെഡ്ഡി എന്ന പേരില്‍ പേര് രജിസ്റ്റര്‍ ചെയ്യുകയും സിം കാര്‍ഡ് പോലും എടുക്കുകയും ചെയ്തിരുന്നു. 2022ല്‍ ബംഗളൂരുവിലെ ചാമരാജ്പേട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഒരാളെ ഇയാള്‍ അക്രമിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
മംഗളൂരുവിലെ പടീല്‍ സ്വദേശിയായ പ്രകാശ് ഷെട്ടിയ്‌ക്കെതിരെ ബാര്‍കെ, കങ്കനാടി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരവധി കേസുകളുണ്ട്. കൃഷ്ണപുരയിലെ നിസാര്‍ ഹുസൈനെതിരെ ബാര്‍കെ, സൂറത്ത്കല്‍, മുല്‍ക്കി, പുത്തൂര്‍, തുടങ്ങിയ സ്റ്റേഷനുകളില്‍ കേസുകളുണ്ട്.
പനമ്പൂര്‍, മംഗളൂരു സൗത്ത്, ഈസ്റ്റ്, കങ്കനാടി, ബജ്‌പെ, ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനുകളിലായി എട്ട് ജാമ്യമില്ലാ കേസുകളാണ് കസ്ബ ബെംഗേരയിലെ കബ്ബി എന്ന കബീറിനെതിരെയുള്ളത്. കാവൂര്‍ പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള അച്യുത, റിസ്വാന്‍ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പ്രതികളെന്ന് പൊലീസ് കമ്മീഷണര്‍ കുല്‍ദീപ് കുമാര്‍ ആര്‍. ജെയിന്‍ അറിയിച്ചു.