ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കും-മന്ത്രി ഡോ. ആര്‍ ബിന്ദു
കാസര്‍കോട്: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു പ്രസ്താവിച്ചു. ചെര്‍ക്കള മാര്‍ത്തോമ്മാ കോളേജ് ഫോര്‍ ദ ഹിയറിങ് ഇംപെയ്ര്‍ഡിന്റെ ദശവത്സരാഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ ജില്ലാതല വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷതവഹിച്ചു. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്‌രിയ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹസൈനാര്‍ ബദ്‌രിയ, മാര്‍ത്തോമ്മാ കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ […]

കാസര്‍കോട്: ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാന്‍ ശ്രമിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പു മന്ത്രി ഡോ. ആര്‍. ബിന്ദു പ്രസ്താവിച്ചു. ചെര്‍ക്കള മാര്‍ത്തോമ്മാ കോളേജ് ഫോര്‍ ദ ഹിയറിങ് ഇംപെയ്ര്‍ഡിന്റെ ദശവത്സരാഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ ജില്ലാതല വിദ്യാഭ്യാസ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷതവഹിച്ചു. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദ്‌രിയ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹസൈനാര്‍ ബദ്‌രിയ, മാര്‍ത്തോമ്മാ കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ മാത്യു ബേബി, പ്രിന്‍സിപ്പല്‍-ഇന്‍-ചാര്‍ജ് ഫാദര്‍ ജിതിന്‍ മാത്യു തോമസ് എന്നിവര്‍ സംസാരിച്ചു. 'മാറുന്ന ലോകത്തിലെ നൂതന വിദ്യാഭ്യാസ പ്രവണതകള്‍' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറിന് കേരള കേന്ദ്ര സര്‍വകലാശാല സ്‌കൂള്‍ ഓഫ് എഡ്യുക്ഷേന്‍ ഡീന്‍ ഡോ. അമ്യത് ജി. കുമാര്‍ നേത്യത്വം നല്‍കി. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. സുമതി, സി.പി.എം ചെങ്കള ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അബ്ദുല്‍ റഹ്‌മാന്‍ ധന്യവാദ്, മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം സെക്രട്ടറി അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, നാരായണന്‍ പെരിയ, റിട്ടയേര്‍ഡ് ഡി.ഇ.ഒ ഇ വേണുഗോപാലന്‍, വിവിധ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.