ഈശോ: ചില വിവാദങ്ങള്‍

നാദിര്‍ഷാ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഇതോടെ ചിലര്‍ ഇതിന്റെ പേരില്‍ വിവാദ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയതോടെ തിരക്കഥാകൃത്ത് സുനീഷ് വരനാടും പ്രശസ്ത സംവിധായകന്‍ വിനയനും ഫേസ്ബുക്കിലൂടെ മറുപടി പറയുന്നു. ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നും തന്നെ ഈശോ സിനിമയുടെ ഉള്ളടക്കത്തിലില്ലെന്ന് പറയുകയാണ് തിരക്കഥാകൃത്ത് സുനീഷ് വാരനാട്. മനുഷ്യത്ത്വത്തിന്റേയും മതസൗഹാര്‍ദ്ദത്തിന്റേയും ഉദാത്തമാതൃകകള്‍ തീര്‍ത്ത് നമ്മളെല്ലാവരും ഒരു മഹാമാരിയെ നേരിടുമ്പോള്‍ ഉള്ളടക്കമെന്തെന്നറിയാത്ത ഒരു സിനിമയുടെ പേരിനെചൊല്ലി വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ പുറപ്പെടുന്നവരുടെ യഥാര്‍ത്ഥ ഉദ്ദേശമെന്തായിരിക്കുമെന്ന് ചിന്തിക്കാന്‍ […]

നാദിര്‍ഷാ സംവിധാനം ചെയ്ത് ജയസൂര്യ നായകനായ ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. ഇതോടെ ചിലര്‍ ഇതിന്റെ പേരില്‍ വിവാദ പരാമര്‍ശങ്ങളുമായി രംഗത്തെത്തിയതോടെ തിരക്കഥാകൃത്ത് സുനീഷ് വരനാടും പ്രശസ്ത സംവിധായകന്‍ വിനയനും ഫേസ്ബുക്കിലൂടെ മറുപടി പറയുന്നു.
ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നും തന്നെ ഈശോ സിനിമയുടെ ഉള്ളടക്കത്തിലില്ലെന്ന് പറയുകയാണ് തിരക്കഥാകൃത്ത് സുനീഷ് വാരനാട്. മനുഷ്യത്ത്വത്തിന്റേയും മതസൗഹാര്‍ദ്ദത്തിന്റേയും ഉദാത്തമാതൃകകള്‍ തീര്‍ത്ത് നമ്മളെല്ലാവരും ഒരു മഹാമാരിയെ നേരിടുമ്പോള്‍ ഉള്ളടക്കമെന്തെന്നറിയാത്ത ഒരു സിനിമയുടെ പേരിനെചൊല്ലി വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ പുറപ്പെടുന്നവരുടെ യഥാര്‍ത്ഥ ഉദ്ദേശമെന്തായിരിക്കുമെന്ന് ചിന്തിക്കാന്‍ പ്രബുദ്ധകേരളത്തിലെ മലയാളികള്‍ക്ക് കഴിയുമെന്നാണ് തന്റെ വിശ്വാസം എന്നും സുനീഷ് പറയുന്നു.
സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും സുനീഷാണ് നിര്‍വഹിച്ചിരിക്കുന്നത്.
'ഈശോ' എന്ന സിനിമയുടെ പേരിനെ ചൊല്ലിയുയരുന്ന വിവാദങ്ങള്‍ക്കുള്ള പ്രതികരണമാണ് ഈ പോസ്റ്റ് എന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയാണ് സുനീഷ് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. ക്രിസ്തീയതയെ അവഹേളിക്കുന്ന ഒന്നും തന്നെ സിനിമയുടെ ഉള്ളടക്കത്തിലില്ല എന്ന് സംവിധായകന്‍ നാദിര്‍ഷിക്കയ്‌ക്കൊപ്പം എഴുത്തുകാരനായ ഞാനും ഉറപ്പ് നല്‍കുന്നു- സുനീഷ് വ്യക്തമാക്കി.
എന്തുകൊണ്ടാണ് സിനിമയ്ക്ക് ഈശോ എന്ന പേര് വന്നത് എന്ന് സിനിമ കണ്ടുകഴിഞ്ഞാല്‍ മാത്രമേ മനസിലാകൂവെന്നും സുനീഷ് പറയുന്നു. കസന്‍ദ്സാക്കിസിന്റെ നോവലിനേയും സ്‌കോര്‍സെസെയുടെ സിനിമയേയും ക്രിസ്തുവിന്റെ ആറാംതിരുമുറിവ് നാടകത്തേയും അടിസ്ഥാനമാക്കി ചര്‍ച്ച ചെയ്യേണ്ട ഒന്നല്ല ഈ സിനിമയുടെ പ്രമേയം. അനൗണ്‍സ് ചെയ്ത് മൂന്ന് മാസത്തിനു ശേഷം പേരിനുണ്ടായ പ്രശ്‌നം മനസ്സിലാകുന്നില്ല. അപ്പോള്‍ പ്രശ്‌നം മറ്റ് ചില പേരുകളായിരിക്കാം. മനുഷ്യന്റെ പിഴവുകള്‍ക്ക് ദൈവത്തെ പ്രതി ചേര്‍ക്കാനാവില്ലല്ലോ- സുനീഷ് ചോദിച്ചു.
ദൈവത്തെ മനസ്സിലാക്കാത്തതിന് വേണമെങ്കില്‍ മനുഷ്യനോട് സഹതപിക്കാനേ കഴിയൂവെന്നും സുനീഷ് പറഞ്ഞു. ബൈബിളിന്റെ അന്ത:സത്തയുടെ ആഴങ്ങള്‍ നല്ല സമരിയാക്കാരന്റെ കഥയില്‍ നിന്നും നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന വാക്യത്തില്‍ നിന്നുമൊക്കെ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നതാണല്ലോ.
നിന്റെ തെറ്റുകള്‍ നിനക്ക് പൊറുത്തുതരും പോലെ അപരന്റെ തെറ്റുകള്‍ക്ക് നീ പൊറുത്തു കൊടുക്കുക എന്നും, നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്നുമൊക്കെയുള്ള വലിയ വചനങ്ങള്‍ അവിടെ നിന്നും ഓരോ മനുഷ്യനും കണ്ടെടുക്കാനാവും. അയല്‍ക്കാരന്‍ ഹിന്ദുവോ, മുസ്ലീമോ എന്ന് നോക്കി സ്നേഹിക്കാനല്ല, അയല്‍ക്കാരനെ സ്നേഹിക്കൂ എന്നാണ് വചനമെന്നും സുനീഷ് പറയുന്നു. ഈ മഹാമാരിക്കാലത്ത് പരസ്പരം സ്‌നേഹിക്കാനും സഹകരിക്കാനും ജാതിമത വ്യത്യാസമില്ലാതെ ഒന്നിച്ച് മഹാമാരിയെ നേരിടാനും ശ്രമിക്കാം. കോവിഡിന് ഈ വക വ്യത്യാസമൊന്നുമില്ലല്ലോയെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സുനീഷ് വ്യക്തമാക്കി.

ഇടപെട്ട് വിനയന്‍
രാക്ഷസരാജാവ്' എന്ന ചിത്രത്തിന്റെ പേര് 'രാക്ഷസരാമന്‍' എന്നാണ് ആദ്യം ഇട്ടിരുന്നതെന്നും ശ്രീരാമ ഭക്തര്‍ക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചാണ് പേരുമാറ്റിയതെന്നും വിനയന്‍. നാദിര്‍ഷാ 'ഈശോ' എന്ന പേരു മാറ്റാന്‍ തയ്യാറാണെന്ന് സംവിധായകന്‍ വിനയന്‍. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് വിനയന്‍ ഇക്കാര്യം അറിയിച്ചത്. 'ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കില്‍ അതു മാറ്റിക്കുടേ നാദിര്‍ഷാ എന്ന എന്റെ ചോദ്യത്തിന് സാറിന്റെ ഈ വാക്കുകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഞാനാ ഉറപ്പു തരുന്നു... പേരു മാറ്റാം.. എന്നു പറഞ്ഞ പ്രിയ സഹോദരന്‍ നാദിര്‍ഷായോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും വിനയന്‍ പോസ്റ്റിലൂടെ പറയുന്നു.
വിനയന്റെ വാക്കുകളിലേക്ക്;
വിവാദങ്ങള്‍ ഒഴിവാക്കുക നാദിര്‍ഷാ 'ഇശോ'എന്ന പേരു മാറ്റാന്‍ തയ്യാറാണ്. 'ഈശോ' എന്ന പേര് പുതിയ സിനിമയ്ക് ഇട്ടപ്പോള്‍ അത് ആരെ എങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കില്‍ നാദിര്‍ഷയ്ക് ആ പേര് മാറ്റാന്‍ കഴിയില്ലേ? നാദിര്‍ഷയോട് ഫോണ്‍ ചെയ്ത് ഞാനിങ്ങനെ ചോദിച്ചിരുന്നു. ആ ചിത്രത്തിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തതിനു ശേഷം എനിക്കു വന്ന മെസ്സേജുകളുടെയും ഫോണ്‍ കോളുകളുടെയും ഉള്ളടക്കം നാദിര്‍ഷയുമായി ഞാന്‍ പങ്കുവച്ചതായും വിനയന്‍ പറഞ്ഞു.

Related Articles
Next Story
Share it