പുത്തന്‍ പ്രവണതകളെ പ്രതിരോധിക്കാന്‍ പ്രബോധകര്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കണം-പള്ളങ്കോട് മദനി

മേല്‍പ്പറമ്പ്: നവലോക ക്രമത്തില്‍ ആഗോളവ്യാപകമായി വിശുദ്ധ ഇസ്ലാം നേരിടുന്ന പുത്തന്‍ പ്രവണതകളെയും ഭീഷണികളെയും പ്രതിരോധിക്കാന്‍ പ്രബോധകര്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അഭിപ്രായപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് ഉദുമ സോണ്‍ കമ്മിറ്റി മേല്‍പ്പറമ്പില്‍ സംഘടിപ്പിച്ച ത്രിദിന റമദാന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സി.പി അബ്ദുല്ല ഹാജി ചെരുമ്പ അധ്യക്ഷത വഹിച്ചു. ഹസൈനാര്‍ സഖാഫി കുണിയ, സി.എല്‍ ഹമീദ്, അബ്ദുല്‍ ഗഫൂര്‍ ഹാജി പ്രസംഗിച്ചു. […]

മേല്‍പ്പറമ്പ്: നവലോക ക്രമത്തില്‍ ആഗോളവ്യാപകമായി വിശുദ്ധ ഇസ്ലാം നേരിടുന്ന പുത്തന്‍ പ്രവണതകളെയും ഭീഷണികളെയും പ്രതിരോധിക്കാന്‍ പ്രബോധകര്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അഭിപ്രായപ്പെട്ടു. കേരള മുസ്ലിം ജമാഅത്ത് ഉദുമ സോണ്‍ കമ്മിറ്റി മേല്‍പ്പറമ്പില്‍ സംഘടിപ്പിച്ച ത്രിദിന റമദാന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി അബ്ദുല്ല ഹാജി ചെരുമ്പ അധ്യക്ഷത വഹിച്ചു. ഹസൈനാര്‍ സഖാഫി കുണിയ, സി.എല്‍ ഹമീദ്, അബ്ദുല്‍ ഗഫൂര്‍ ഹാജി പ്രസംഗിച്ചു. മൂന്ന് ദിവസങ്ങളിലായിസംഘടിപ്പിച്ച പ്രഭാഷണ വേദിയില്‍ വിശുദ്ധ ഖുര്‍ആനിലെ ഹുജറാത്ത് അധ്യായത്തെ ആസ്പദമാക്കി പണ്ഡിതനും പ്രമുഖ പ്രഭാഷകനുമായ നൗഫല്‍ സഖാഫി കളസയാണ് പ്രഭാഷണം നടത്തുന്നത്. നാളെ നടക്കുന്ന സമാപന പ്രാര്‍ത്ഥനാ സംഗമത്തിന് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കും.
അഷ്‌റഫ് കരിപ്പോടി സ്വാഗതവും അബ്ദുല്‍ ഹക്കീം ഹിമമി സഖാഫി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it