വിദ്യാഭ്യാസ പുരോഗതി സാമൂഹ്യ മുന്നേറ്റമുണ്ടാക്കും-ഡോ.ഖാദര്‍ മാങ്ങാട്

പെരിയ: വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ സാമൂഹ്യ മുന്നേറ്റം സാധ്യമാവുകയുള്ളൂവെന്ന് കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് പറഞ്ഞു. പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ എസ്.എസ്.എല്‍.സിയില്‍ നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. പെരിയ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കല്യോട്ട് ഗവ. ഹയര്‍ സെക്കണ്ടി സ്‌കൂള്‍, അമ്പലത്തറ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഇരിയ ഗവ. ഹൈസ്‌കൂള്‍, ഉദയനഗര്‍ […]

പെരിയ: വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ സാമൂഹ്യ മുന്നേറ്റം സാധ്യമാവുകയുള്ളൂവെന്ന് കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് പറഞ്ഞു. പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ എസ്.എസ്.എല്‍.സിയില്‍ നൂറ് ശതമാനം വിജയം നേടിയ സ്‌കൂളുകളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡണ്ട് സി.കെ അരവിന്ദന്‍ അധ്യക്ഷത വഹിച്ചു. പെരിയ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കല്യോട്ട് ഗവ. ഹയര്‍ സെക്കണ്ടി സ്‌കൂള്‍, അമ്പലത്തറ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഇരിയ ഗവ. ഹൈസ്‌കൂള്‍, ഉദയനഗര്‍ ഹൈസ്‌കൂള്‍ എന്നിവയാണ് അനുമോദനത്തിനര്‍ഹമായത്. എ. കാര്‍ത്ത്യായനി, സുമ കുഞ്ഞികൃഷ്ണന്‍, ഷാഹിദ റഷീദ്, എ.വി കുഞ്ഞമ്പു, സി.കെ സബിത, രജനി, ഷീബ, എം.വി നാരായണന്‍, ടി.വി അശോകന്‍, പ്രഭാകരന്‍, എസ്.എന്‍ പ്രമോദ് പ്രസംഗിച്ചു.

Related Articles
Next Story
Share it