വിദ്യാഭ്യാസ അവഗണന: ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കലക്ടറേറ്റ് മാര്‍ച്ച് നടത്തി
കാസര്‍കോട്: വിദ്യാഭ്യാസം അവകാശമാണ് ഔദാര്യമല്ല എന്ന പ്രമേയത്തില്‍ മലബാര്‍ വിദ്യാഭ്യാസ വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കാസര്‍കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. താല്‍ക്കാലിക ബാച്ചുകള്‍ക്ക് പകരം സ്ഥിരം ബാച്ചുകള്‍ അനുവദിക്കുക, സര്‍ക്കാര്‍, എയിഡഡ് മേഖലയില്‍ കൂടുതല്‍ കോഴ്‌സുകളും സ്ഥാപനങ്ങളും അനുവദിക്കുക, എസ്.എസ്.എല്‍.സി വിജയികളായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണ്‍ പഠനാവസരം ഉറപ്പ് വരുത്തുക, ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കലക്ടറേറ്റ് മാര്‍ച്ച് നടത്തിയത്. ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ താല്‍ക്കാലികമായ സീറ്റ് വര്‍ദ്ധനവെന്ന പൊടിക്കൈകളല്ല […]

കാസര്‍കോട്: വിദ്യാഭ്യാസം അവകാശമാണ് ഔദാര്യമല്ല എന്ന പ്രമേയത്തില്‍ മലബാര്‍ വിദ്യാഭ്യാസ വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കാസര്‍കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
താല്‍ക്കാലിക ബാച്ചുകള്‍ക്ക് പകരം സ്ഥിരം ബാച്ചുകള്‍ അനുവദിക്കുക, സര്‍ക്കാര്‍, എയിഡഡ് മേഖലയില്‍ കൂടുതല്‍ കോഴ്‌സുകളും സ്ഥാപനങ്ങളും അനുവദിക്കുക, എസ്.എസ്.എല്‍.സി വിജയികളായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണ്‍ പഠനാവസരം ഉറപ്പ് വരുത്തുക, ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കലക്ടറേറ്റ് മാര്‍ച്ച് നടത്തിയത്. ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ താല്‍ക്കാലികമായ സീറ്റ് വര്‍ദ്ധനവെന്ന പൊടിക്കൈകളല്ല സ്ഥിരമായ പുതിയ ബാച്ചുകളാണ് വേണ്ടതെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. ജില്ലയില്‍ കുറവുള്ള 147 പുതിയ ബാച്ചുകള്‍ ഉടന്‍ അനുവദിക്കണമെന്നും ഹൈസ്‌കൂളുകള്‍ ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയില്‍ ഗവ. മെഡിക്കല്‍ കോളേജ് ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ഗവ. എഞ്ചിനീയറിംഗ് കോളേജ്, ലോ കോളേജ് അനുവദിക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ ഫ്രറ്റേണിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ അഷ്‌റഫ് പറഞ്ഞു. ജില്ലാ പ്രസിഡണ്ട് സി.എ യൂസുഫ് അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം സി.എച്ച് മുത്തലിബ്, ജില്ലാ ട്രഷറര്‍ അമ്പൂഞ്ഞി തലക്ലായി, എഫ്.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് ഹമീദ് കക്കണ്ടം, ടി.കെ അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. ഫ്രറ്റേണിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി റാഷിദ് മുഹിയുദ്ധീന്‍ സ്വാഗതവും ഷാഹ്ബാസ് കോളിയാട്ട് നന്ദിയും പറഞ്ഞു.
സന്ദീപ് പെരിയ, വാജിദ് എന്‍.എം, പി.കെ അബ്ദുല്ല, നഹാര്‍ കടവത്ത്, എന്‍.എം റിയാസ്, ഇബാദ അഷ്‌റഫ്, തഹാനി അബ്ദുല്‍ സലാം, റാസിഖ് മഞ്ചേശ്വരം, അബ്ദുല്‍ ജബ്ബാര്‍ ആലങ്കോല്‍, തബ്ഷീര്‍ കമ്പാര്‍ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.