വിദ്യാഭ്യാസം സാമൂഹ്യ പരിവര്‍ത്തനത്തിനുള്ള ഏറ്റവും മികച്ച ആയുധം -ഡോ. സി.വി. ആനന്ദ ബോസ്

പെരിയ: വിദ്യാഭ്യാസം സാമൂഹ്യ പരിവര്‍ത്തനത്തിനുള്ള ഏറ്റവും മികച്ച ആയുധമെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ ബോസ് പറഞ്ഞു. കേരള കേന്ദ്ര സര്‍വകലാശാലയുടെ ഏഴാമത് ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരിയായ സമയത്ത് ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ വിദ്യാഭ്യാസം ഒരാളെ പ്രാപ്തമാക്കണം. സ്വാതന്ത്ര്യവും ശാക്തീകരണവും സമ്പന്നതയുമാണ് വിദ്യാഭ്യാസം. സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ഭാവിയുടെ ഏജന്റുമാരാണ് ഇവിടെ നിന്നും ബിരുദം നേടിയിറങ്ങുന്ന ഓരോരുത്തരും. സ്ത്രീകളുടെ വിദ്യാഭ്യാസം ഏറെ പ്രധാനപ്പെട്ടതാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. അക്കാദമിക് രംഗത്തെ […]

പെരിയ: വിദ്യാഭ്യാസം സാമൂഹ്യ പരിവര്‍ത്തനത്തിനുള്ള ഏറ്റവും മികച്ച ആയുധമെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ ബോസ് പറഞ്ഞു. കേരള കേന്ദ്ര സര്‍വകലാശാലയുടെ ഏഴാമത് ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരിയായ സമയത്ത് ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ വിദ്യാഭ്യാസം ഒരാളെ പ്രാപ്തമാക്കണം. സ്വാതന്ത്ര്യവും ശാക്തീകരണവും സമ്പന്നതയുമാണ് വിദ്യാഭ്യാസം. സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ഭാവിയുടെ ഏജന്റുമാരാണ് ഇവിടെ നിന്നും ബിരുദം നേടിയിറങ്ങുന്ന ഓരോരുത്തരും. സ്ത്രീകളുടെ വിദ്യാഭ്യാസം ഏറെ പ്രധാനപ്പെട്ടതാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. അക്കാദമിക് രംഗത്തെ സര്‍വകലാശാലയുടെ മുന്നേറ്റവും വികസന പ്രവര്‍ത്തനങ്ങളും സ്വാഗത പ്രസംഗത്തില്‍ വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു വിവരിച്ചു.
കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ് നന്ദി പറഞ്ഞു. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, സര്‍വകലാശാലയുടെ കോര്‍ട്ട് അംഗങ്ങള്‍, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, ഫിനാന്‍സ് കമ്മിറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഡീനുമാര്‍, വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 957 വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദദാനം നടത്തി. 40 പേര്‍ക്ക് ബിരുദവും 843 പേര്‍ക്ക് ബിരുദാനന്തര ബിരുദവും 58 പേര്‍ക്ക് പി.എച്ച്.ഡി ബിരുദവും 16 പേര്‍ക്ക് പി.ജി ഡിപ്ലോമാ ബിരുദവും നല്‍കി.

Related Articles
Next Story
Share it