വിദ്യാഭ്യാസം അവകാശമാണ് പക്ഷെ...
എന്താണ് വിദ്യാഭ്യാസം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്? ജീവിത ചക്രത്തിലെ ഒരു ചുരുങ്ങിയ കാലഘട്ടം അഭിമുഖീകരിക്കുന്ന ജയവും പരാജയവുമാണോ? ഇഷ്ടമുള്ള ജോലി, മികവാര്‍ന്ന ജീവിതസാഹചര്യം ഇവയൊക്കെയാണ് ഏതൊരു വിദ്യാര്‍ഥിയുടെയും സ്വപ്നം. കരിയര്‍ കെട്ടിപ്പടുക്കുമ്പോള്‍ വ്യക്തമായ ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. അതിനാല്‍ വ്യക്തമായ കരിയര്‍ ലക്ഷ്യവുമായി സൂക്ഷ്മതയോടെ കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. താന്‍ ഭാവിയില്‍ ആരാകണം എന്ന് മുന്‍കൂട്ടി നിശ്ചയിച്ച് അതിന് അനുയോജ്യമായ കോഴ്സുകള്‍ക്ക് പ്രാമുഖ്യം നല്‍കണം.പക്ഷേ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികളെ ഏതൊക്കെ തരത്തില്‍ ഉന്നതിയിലെത്തിക്കുന്നുണ്ട്? ജില്ലയിലെ പരിമിതമായ […]
എന്താണ് വിദ്യാഭ്യാസം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്? ജീവിത ചക്രത്തിലെ ഒരു ചുരുങ്ങിയ കാലഘട്ടം അഭിമുഖീകരിക്കുന്ന ജയവും പരാജയവുമാണോ? ഇഷ്ടമുള്ള ജോലി, മികവാര്‍ന്ന ജീവിതസാഹചര്യം ഇവയൊക്കെയാണ് ഏതൊരു വിദ്യാര്‍ഥിയുടെയും സ്വപ്നം. കരിയര്‍ കെട്ടിപ്പടുക്കുമ്പോള്‍ വ്യക്തമായ ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. അതിനാല്‍ വ്യക്തമായ കരിയര്‍ ലക്ഷ്യവുമായി സൂക്ഷ്മതയോടെ കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. താന്‍ ഭാവിയില്‍ ആരാകണം എന്ന് മുന്‍കൂട്ടി നിശ്ചയിച്ച് അതിന് അനുയോജ്യമായ കോഴ്സുകള്‍ക്ക് പ്രാമുഖ്യം നല്‍കണം.പക്ഷേ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികളെ ഏതൊക്കെ തരത്തില്‍ ഉന്നതിയിലെത്തിക്കുന്നുണ്ട്? ജില്ലയിലെ പരിമിതമായ […]
എന്താണ് വിദ്യാഭ്യാസം എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്? ജീവിത ചക്രത്തിലെ ഒരു ചുരുങ്ങിയ കാലഘട്ടം അഭിമുഖീകരിക്കുന്ന ജയവും പരാജയവുമാണോ? ഇഷ്ടമുള്ള ജോലി, മികവാര്‍ന്ന ജീവിതസാഹചര്യം ഇവയൊക്കെയാണ് ഏതൊരു വിദ്യാര്‍ഥിയുടെയും സ്വപ്നം. കരിയര്‍ കെട്ടിപ്പടുക്കുമ്പോള്‍ വ്യക്തമായ ഒരു ലക്ഷ്യം ഉണ്ടായിരിക്കണം. അതിനാല്‍ വ്യക്തമായ കരിയര്‍ ലക്ഷ്യവുമായി സൂക്ഷ്മതയോടെ കോഴ്സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. താന്‍ ഭാവിയില്‍ ആരാകണം എന്ന് മുന്‍കൂട്ടി നിശ്ചയിച്ച് അതിന് അനുയോജ്യമായ കോഴ്സുകള്‍ക്ക് പ്രാമുഖ്യം നല്‍കണം.
പക്ഷേ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികളെ ഏതൊക്കെ തരത്തില്‍ ഉന്നതിയിലെത്തിക്കുന്നുണ്ട്? ജില്ലയിലെ പരിമിതമായ കോളേജുകളും കോഴ്സുകളും വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ആഗ്രഹിച്ച വിദ്യാഭ്യാസം നേടാന്‍ സഹായകമാകുന്നുണ്ടോ?
ആരുടെയെങ്കിലും നിര്‍ബന്ധത്തിനും താല്പര്യങ്ങള്ക്കും വഴങ്ങി കോഴ്സ് തിരഞ്ഞെടുക്കുന്നവര്‍ ഒരു പക്ഷേ പരീക്ഷ ജയിച്ച് ജീവിതം തോല്‍ക്കുന്നവരായി മാറാനുള്ള സാധ്യതയുണ്ട്. കുട്ടിയുടെ അഭിരുചി മനസ്സിലാക്കാതെ സ്വന്തം താല്പര്യം അടിച്ചേല്പിക്കാന് രക്ഷിതാക്കളും ശ്രമിക്കരുത്.
നിയമം പഠിക്കണം, നിയമത്തെ കുറിച്ച് അറിയണം, അത് പാലിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥിക്ക് നിയമം പഠിക്കാനുള്ള എത്ര ലോ-കോളേജുകളാണ് ജില്ലയില്‍ ഉള്ളത്? ഇന്ത്യന്‍ ഭരണഘടന ഉറപ്പ് വരുത്തുന്ന ആറ് മൗലിക അവകാശങ്ങളില്‍ ആര്‍ട്ടിക്കിള്‍ 29-30 സാംസ്കാരികവും വിദ്യാഭ്യാസപരമായ അവകാശമാണ്.
'ഒരു വ്യക്തിയുടെ പൂര്‍ണതയുടെ പൂര്ത്തീകരമാണ് വിദ്യാഭ്യാസം എന്നുള്ളത്' എന്നു പറഞ്ഞത് സ്വാമി വിവേകാനന്ദനാണ്, എന്നിട്ടും നമ്മുടെ നാട്ടില്‍ ഉന്നത വിദ്യാഭ്യാസത്തിന് ഉതകുന്ന ഒരു ലോ-കോളേജുകളോ മെഡിക്കല്‍ കോളേജുകളോ ഉണ്ടോ എന്ന് ബഹുമാനപ്പെട്ട മന്ത്രിമാര്‍ അന്വേഷിച്ചിട്ടുണ്ടോ?
ജില്ലയിലെ ഉക്കിനടുക്കയില്‍ പേരിനൊരു മെഡിക്കല്‍ കോളേജ് ഉണ്ടെങ്കിലും അത് പ്രവര്‍ത്തനക്ഷമമാണെന്ന് പറയാന്‍ പറ്റില്ല. തന്മൂലം സ്വാഭാവികമായും പഠനത്തിന് വേണ്ടി മംഗലാപുരത്തെ ആശ്രയിക്കേണ്ട അവസ്ഥ. പക്ഷേ കാസര്‍കോടില്‍ നിന്നും മംഗലാപുരം എത്താന്‍ അമ്പത് കിലോമീറ്ററിലധികം ദൂരം എങ്കിലും വേണ്ടിവരും. ഇത് താണ്ടാന്‍ ഏകദേശം രണ്ട് മണിക്കൂറോളം യാത്ര ചെയ്യണമെന്നുള്ളത് ദുഖകരമായ സത്യാവസ്ഥയാണ്. ഇതൊരു മെഡിക്കല്‍ മേഖലയിലെ പ്രശ്നം മാത്രമല്ല നിയമം പഠിക്കണമെങ്കിലും മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലും പോകേണ്ട അവസ്ഥയാണ്. കര്‍ണാടക, പയ്യന്നൂര്‍, കണ്ണൂര്‍ അങ്ങനെ അങ്ങനെ...!
മനുഷ്യമനസ്സിന്റെ സ്വതന്ത്ര്യമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്നു ടാഗോര്‍ പറയുമ്പോഴും ആ സ്വതന്ത്ര്യത്തോട് കൂടി വിദ്യാഭ്യാസം നേടിയവര്‍ വളരെ ചുരുക്കം ആയിരിക്കും. 2002ലെ 86-ാം ഭേദഗതി പ്രകാരം നിര്‍ബന്ധിതവും സൗജന്യവുമായ പ്രാഥമിക വിദ്യാഭ്യാസം മൗലിക കര്ത്തവ്യങ്ങളിലുള്പ്പെടുത്തിയതാണ് .
ഉന്നത വിദ്യാഭ്യാസത്തിനായി മംഗലാപുരത്തെയും മറ്റും ആശ്രയിക്കുമ്പോള്‍ മോശപ്പെട്ട റോഡുകളിലൂടെയുള്ള വിദ്യാര്‍ഥികളുടെ യാത്ര ഒരുപക്ഷേ ഭയാനകമാണ്.
പല മാതാപിതാക്കളും 9 മണിക് ആരംഭിക്കുന്ന ക്ലാസ്സില്‍ മക്കളെ എത്തിക്കാന്‍ പെടുന്ന പാട്. 7 മണിക്കെങ്കിലും വീട്ടില്‍ നിന്ന് ഇറങ്ങിയാലേ സമയത്തിന് ക്ലാസ്സിലെത്തുകയുള്ളൂ.
തിരക്ക് പിടിച്ച് വണ്ടിയെടുത്തു നെട്ടോട്ടം ഓടുന്ന ആണ്പിള്ളേരുടെ മനസില്‍ സമയം അതിക്രമിച്ചു കടക്കല്ലെയെന്നുള്ള പ്രാര്‍ത്ഥന മാത്രം. നിലവിലെ അപകടകരമായ റോഡുകള്‍ ഒരു പക്ഷേ വലിയ അപകടം തന്നെ സൃഷ്ടിച്ചേക്കും. ഒരു അപകടം സംഭവിച്ച് കഴിഞ്ഞാല്‍ അതിന്റെ കാരണങ്ങള്‍ വിദ്യാര്‍ത്ഥികളുടെ അമിതമായ വേഗത തന്നെ ആണെന്നുള്ള ആരോപണങ്ങള്‍ ഉയരുമ്പോഴും ഇവിടെ അതു പോലുള്ള സ്ഥാപനങ്ങള്‍ ഇല്ലാത്തത് കൊണ്ടാണ് ഇത്രയും ദൂരം സമയം ഒപ്പിച്ചു വാഹനം ഓടിക്കുന്നത് എന്ന് അധികൃതര്‍ മനസിലാക്കണം.
ക്ലാസ്സുകള്‍ കഴിഞ്ഞ് തിരിച്ച് വീട്ടില്‍ എത്തിച്ചേരുന്നത് 7- 8 മണിക്കൊക്കെയാണ്.
വിദ്യാഭ്യാസവും തുടര്‍വിദ്യാഭ്യാസവും സംബന്ധിച്ച് പാഠ്യപദ്ധതി പരിഷ്കരണ ഫോക്കസ് ഗ്രൂപ്പ് നടത്തിയ ചര്‍ച്ചയില്‍ മുതിര്‍ന്നവരുടെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ ഭരണഘടനാ മൂല്യങ്ങള്‍ക്കൊപ്പം സാങ്കേതികവിദ്യ, സാക്ഷരത, നിയമസാക്ഷരത, സാമ്പത്തിക സാക്ഷരത, ക്രൈസിസ് മാനേജ്മെന്റ്, ട്രാഫിക് സാക്ഷരത, തൊഴില്‍നൈപുണ്യ വികസനം, ശാസ്ത്രീയതയിലൂന്നി അന്ധവിശ്വാസങ്ങള്‍ക്കെതിരായ പ്രവര്‍ത്തനം എന്നിവ ഉള്‍പ്പെടുത്തണമെന്ന് സാക്ഷരതാപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചിരുന്നു.
സര്‍ക്കാരിന്റെ നിയമങ്ങളും നടപടികളും ജനക്ഷേമത്തിനും ഭരണഘടനയുടെ താല്പര്യത്തിനു എതിരാണെന്ന് തോന്നിയാല്‍ നീതിപീഠങ്ങള്‍ക്ക് അവയെ അസാധുവാക്കാനുള്ള അധികാരമുണ്ട്. പക്ഷേ ഇത്രയൊക്കെ കാലങ്ങള്‍ കടന്നു പോയിട്ടും 2023 അവസാനിക്കാന്‍ ആയിട്ടും എന്താണ് ജില്ലയിലെ വിദ്യാഭ്യാസ മേഖലയിലെ വികസനം? ഇത്തരത്തിലുള്ള കാഴ്ചപ്പാടുകളെ കുറിച്ച് പ്രതികരിക്കാതെ വയ്യ.
കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ യാത്ര ചെയ്യാന്‍ മണിക്കൂറുകള്‍ക്കുള്ളില്‍ എത്തിച്ചേരാന്‍ പറ്റുന്ന അതിവേഗ പാതകളും തീവണ്ടികളും മറ്റു സൗകര്യങ്ങളും ഒക്കെ നടപ്പിലാക്കുമ്പോള്‍ എന്നില്‍ ഒരു ചോദ്യം മാത്രം ബാക്കി...
ഇതു മാത്രമാണോ നിങ്ങള്‍ ഉദ്ദേശിക്കുന്ന വികസനം....?
-ഫായിസ അടുക്കത്ത്ബയല്‍