വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥന്‍ കുഴഞ്ഞുവീണ് മരിച്ചു

ഉദുമ: കാസര്‍കോട് ഡി.ഡി.ഇ ഓഫീസില്‍ നിന്നും അഡ്മിനിസ്‌ട്രേറ്റ് അസിസ്റ്റന്റായി വിരമിച്ച കളനാട് തൊട്ടിയിലെ അരവിന്ദാക്ഷന്‍ (62) അന്തരിച്ചു. കര്‍ക്കിടക സംക്രമണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് കളനാട് ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ ശുചീകരണം നടത്തുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ഉദുമ നഴ്‌സിംഗ് ഹോമില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൊട്ടിയിലെ പരേതനായ കുഞ്ഞിരാമന്‍ മാസ്റ്ററുടെയും മാധവിയുടെയും മകനാണ്. കളനാട് ചൂളിയാര്‍ ഭഗവതി ക്ഷേത്രം സെക്രട്ടറി, സി.പി.എം തൊട്ടി ബ്രാഞ്ച് കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ: അംബുജാക്ഷി […]

ഉദുമ: കാസര്‍കോട് ഡി.ഡി.ഇ ഓഫീസില്‍ നിന്നും അഡ്മിനിസ്‌ട്രേറ്റ് അസിസ്റ്റന്റായി വിരമിച്ച കളനാട് തൊട്ടിയിലെ അരവിന്ദാക്ഷന്‍ (62) അന്തരിച്ചു. കര്‍ക്കിടക സംക്രമണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് കളനാട് ചൂളിയാര്‍ ഭഗവതി ക്ഷേത്രത്തില്‍ ശുചീകരണം നടത്തുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ഉദുമ നഴ്‌സിംഗ് ഹോമില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തൊട്ടിയിലെ പരേതനായ കുഞ്ഞിരാമന്‍ മാസ്റ്ററുടെയും മാധവിയുടെയും മകനാണ്. കളനാട് ചൂളിയാര്‍ ഭഗവതി ക്ഷേത്രം സെക്രട്ടറി, സി.പി.എം തൊട്ടി ബ്രാഞ്ച് കമ്മിറ്റി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഭാര്യ: അംബുജാക്ഷി (ഉദുമ പടിഞ്ഞാര്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍). മക്കള്‍: അനു അരവിന്ദ്, അഞ്ജു അരവിന്ദ്. മരുമക്കള്‍: ബിനോയ്, അഭിജിത്ത് (ഇരുവരും ഗള്‍ഫ്). സഹോദരങ്ങള്‍: ഹരിദാസ്, രതി, ശശികുമാര്‍.

Related Articles
Next Story
Share it