ആരോഗ്യവകുപ്പ് ഇനിയെങ്കിലും കണ്ണുതുറക്കണം
കാസര്‍കോട് ജില്ലയിലെ ആരോഗ്യമേഖല നേരിടുന്ന ദുരവസ്ഥയിലേക്ക് സംസ്ഥാന ആരോഗ്യവകുപ്പ് ഇനിയെങ്കിലും കണ്ണ് തുറക്കണം. കാരണം കാസര്‍കോട്ടെ ജനങ്ങള്‍ അത്രക്കും സഹിച്ചുമടുത്തു. ആ മടുപ്പ് വെറുപ്പായി മാറാന്‍ ഇനി അധികനേരം വേണ്ട. അധികാരികള്‍ തങ്ങളെ നിരന്തരം അവഗണിക്കുന്നതിന്റെ നീറ്റലും വേദനയും ജില്ലയിലെ ജനങ്ങള്‍ക്ക് അത്രക്കുണ്ട്. കാസര്‍കോടെന്താ കേരളത്തിലല്ലേ എന്ന ചോദ്യം ആരോഗ്യമേഖല അടക്കം എല്ലാ രംഗങ്ങളിലും നേരിടുന്ന അവഗണനയില്‍ സഹികെട്ടുള്ള ധാര്‍മിക രോഷം തന്നെയാണ്.റാമ്പ് ഇല്ലാത്ത കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ലിഫ്റ്റ് കേടായിട്ട് ഒരു മാസം പിന്നിട്ടിരിക്കുന്നു. ഇതുവരെ […]

കാസര്‍കോട് ജില്ലയിലെ ആരോഗ്യമേഖല നേരിടുന്ന ദുരവസ്ഥയിലേക്ക് സംസ്ഥാന ആരോഗ്യവകുപ്പ് ഇനിയെങ്കിലും കണ്ണ് തുറക്കണം. കാരണം കാസര്‍കോട്ടെ ജനങ്ങള്‍ അത്രക്കും സഹിച്ചുമടുത്തു. ആ മടുപ്പ് വെറുപ്പായി മാറാന്‍ ഇനി അധികനേരം വേണ്ട. അധികാരികള്‍ തങ്ങളെ നിരന്തരം അവഗണിക്കുന്നതിന്റെ നീറ്റലും വേദനയും ജില്ലയിലെ ജനങ്ങള്‍ക്ക് അത്രക്കുണ്ട്. കാസര്‍കോടെന്താ കേരളത്തിലല്ലേ എന്ന ചോദ്യം ആരോഗ്യമേഖല അടക്കം എല്ലാ രംഗങ്ങളിലും നേരിടുന്ന അവഗണനയില്‍ സഹികെട്ടുള്ള ധാര്‍മിക രോഷം തന്നെയാണ്.
റാമ്പ് ഇല്ലാത്ത കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ലിഫ്റ്റ് കേടായിട്ട് ഒരു മാസം പിന്നിട്ടിരിക്കുന്നു. ഇതുവരെ ലിഫ്റ്റ് നന്നാക്കാന്‍ അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയുമുണ്ടായിട്ടില്ല. ജനറല്‍ ആസ്പത്രിയിലെ മുകള്‍ നിലയില്‍ നിന്ന് മൃതദേഹം ചുമന്ന് താഴെയെത്തിക്കാനും രോഗികളെ താഴേക്കും മുകളിലേക്കും കൊണ്ടുപോകാനും ചുമട്ടുതൊഴിലാളികളുടെ സേവനമാണ് ഉപയോഗിക്കുന്നത്. ഇക്കാര്യത്തില്‍ ചുമട്ടുതൊഴിലാളികളുടെ സേവനം വിലമതിക്കാനാകാത്തതും പ്രശംസനീയവുമാണ്. എന്നാല്‍ ഇതൊക്കെ ചെയ്യാന്‍ ഉത്തരവാദപ്പെട്ടവര്‍ അത് ചെയ്യാതെയാണ് സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്നത്. ഇത് തികഞ്ഞ അനീതിയും കെടുകാര്യസ്ഥതയുമാണ്. റാമ്പ് പോലുമില്ലാതെയാണ് ജനറല്‍ ആസ്പത്രി നിര്‍മിച്ചത് എന്നത് തന്നെ ഗുരുതരമായ പിഴവാണ്. അത്തരമൊരു ആസ്പത്രിയില്‍ ലിഫ്റ്റും ഇല്ലെങ്കിലും പിന്നെ ആര്‍ക്കുവേണ്ടിയാണ് ഈ ആസ്പത്രിയെന്ന ചോദ്യം ഉയരുക സ്വാഭാവികം. കേടായ ലിഫ്റ്റ് നന്നാക്കുന്നതില്‍ കാണിച്ച അനാസ്ഥയെക്കുറിച്ച് ആരോഗ്യവകുപ്പിന്റെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നാണറിയുന്നത്. കേടായ ലിഫ്റ്റ് നവീകരിക്കാന്‍ 15 ലക്ഷം രൂപ അനുവദിക്കാന്‍ ആസ്പത്രി മാനേജ്മെന്റ് വികസനസമിതിയോഗം തീരുമാനിച്ചതായി അറിഞ്ഞു. നല്ല കാര്യം. പ്രശ്നത്തിന് താല്‍ക്കാലിക പരിഹാരമല്ല വേണ്ടത്. ശാശ്വതമായ പരിഹാരം തന്നെയാണ്. ഇനിയും ലിഫ്റ്റ്കേടായാല്‍ കുറേക്കാലം നന്നാക്കാതെ അനാസ്ഥ കാണിക്കുന്ന സമീപനം പാവപ്പെട്ട രോഗികള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. ജനറല്‍ ആസ്പത്രിയുടെ മാത്രമല്ല ജില്ലയിലെ മറ്റ് ആസ്പത്രികളുടെ സ്ഥിതിയും വ്യത്യസ്തമല്ല.
കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിന്റെ അവസ്ഥയും ദയനീയമാണ്. രാഷ്ട്രീയ നേതാക്കള്‍ക്ക് തിരുവനന്തപുരത്തേക്ക് യാത്ര നടത്താനും തെക്കന്‍ ജില്ലകളില്‍ നിന്ന് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി കൊണ്ടുവരാനും ഉള്ള ഇടം മാത്രമല്ല കാസര്‍കോടെന്ന് അധികാരികളെ മനസിലാക്കി കൊടുക്കേണ്ടത് അത്യാവശ്യമാണ്. അവഗണിക്കുന്നരോട് എങ്ങനെ പ്രതികരിക്കണമെന്ന് നന്നായറിയാവുന്ന ജനങ്ങളാണ് കാസര്‍കോട് ജില്ലയിലുള്ളത്. അതു കൊണ്ട് ആരോഗ്യവകുപ്പ് ജില്ലയിലെ ആരോഗ്യമേഖലയിലെ എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ അടിയന്തര ഇടപെടല്‍ നടത്തണം.