ജാഗ്രത കൈവിടാതിരിക്കാം
ചൈന ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ വീണ്ടും കോവിഡ് രൂക്ഷമാവുകയാണ്. ചൈനയില്‍ കോവിഡ് ബാധിച്ച് ദിവസവും 5000 പേരെങ്കിലും മരണപ്പെടുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അവിടെ കോടിക്കണക്കിന് ആളുകള്‍ക്ക് കോവിഡ് ബാധിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇനിയും കൂടുതല്‍ രാജ്യങ്ങളിലേക്ക് വീണ്ടും കോവിഡ് ബാധിക്കാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലും അതീവജാഗ്രത ആവശ്യമായി വന്നിരിക്കുന്നു. കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത രണ്ടുമാസത്തിന് ശേഷം ഇന്ത്യയില്‍ ഇതിന്റെ വ്യാപനമുണ്ടാകുമെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന മുന്നറിയിപ്പ്. ഒമിക്രോണിന് വ്യാപനശേഷി കൂടുതലായതിനാല്‍ ഇതിനെ നിസാരമായി കാണാനാകില്ല. […]

ചൈന ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളില്‍ വീണ്ടും കോവിഡ് രൂക്ഷമാവുകയാണ്. ചൈനയില്‍ കോവിഡ് ബാധിച്ച് ദിവസവും 5000 പേരെങ്കിലും മരണപ്പെടുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അവിടെ കോടിക്കണക്കിന് ആളുകള്‍ക്ക് കോവിഡ് ബാധിച്ചതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇനിയും കൂടുതല്‍ രാജ്യങ്ങളിലേക്ക് വീണ്ടും കോവിഡ് ബാധിക്കാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലും അതീവജാഗ്രത ആവശ്യമായി വന്നിരിക്കുന്നു. കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത രണ്ടുമാസത്തിന് ശേഷം ഇന്ത്യയില്‍ ഇതിന്റെ വ്യാപനമുണ്ടാകുമെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന മുന്നറിയിപ്പ്. ഒമിക്രോണിന് വ്യാപനശേഷി കൂടുതലായതിനാല്‍ ഇതിനെ നിസാരമായി കാണാനാകില്ല. കഴിഞ്ഞ രണ്ടരവര്‍ഷത്തിലേറെയായി ഇന്ത്യയില്‍ വലിയ ആഘാതം വരുത്തിവെച്ച കോവിഡിന്റെ രൂക്ഷത കുറഞ്ഞതോടെ നമ്മുടെ രാജ്യത്ത് ജനജീവിതം സാധാരണനിലയിലായി വരികയായിരുന്നു. എല്ലാവരും മാസ്‌ക് ധരിക്കുന്ന അവസ്ഥക്ക് മാറ്റം വന്നു. ഭൂരിഭാഗം പേരും മാസ്‌ക് ഒഴിവാക്കി. സാമൂഹിക അകലവും പാലിക്കാതായി. ഇപ്പോള്‍ ആഘോഷപരിപാടികളെല്ലാം സാമൂഹിക അകലം പാലിക്കാതെ വന്‍ ജനപങ്കാളിത്തത്തോടുകൂടിയാണ് നടക്കുന്നത്. കോവിഡിനെ എല്ലാവരും മറന്നുതുടങ്ങിയ സാഹചര്യത്തിലാണ് വീണ്ടും ആശങ്കയുയര്‍ത്തി ഒമിക്രോണ്‍ വ്യാപിച്ചുതുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി കോവിഡ് പരിശോധന പേരിന് മാത്രമായി ചുരുങ്ങുകയായിരുന്നു. ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ പരിശോധന വീണ്ടും സജീവമാകുമെന്നാണ് സൂചനകള്‍. കാസര്‍കോട് ജില്ലയിലും ഒമിക്രോണിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ക്രിസ്തുമസ്-പുതുവല്‍സരാഘോഷങ്ങളിലും അവധിക്കാല ആഘോഷങ്ങളിലും പൊതുജനങ്ങള്‍ ഒത്തുകൂടുന്നതിനാല്‍ കോവിഡ് അതിവേഗം പടര്‍ന്നുപിടിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ ലക്ഷണങ്ങള്‍ ഉള്ളവരെ പരിശോധിക്കുന്നതിനുള്ള സൗകര്യങ്ങള്‍ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും ഏര്‍പ്പെടുത്തിവരികയാണ്. ജില്ലാ-ജനറല്‍ ആസ്പത്രികളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനയും മറ്റ് ആരോഗ്യസ്ഥാപനങ്ങളില്‍ ആന്റിജന്‍ പരിശോധനക്കുള്ള സൗകര്യവും ഒരുക്കിക്കഴിഞ്ഞു. ജില്ലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ആര്‍.ആര്‍.ടി യോഗം ചേരുകയും ചെയ്തു. മാസ്‌ക് ശാസ്ത്രീയമായി വായും മൂക്കും മൂടത്തക്കവിധം ധരിക്കണമെന്നും ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പലര്‍ക്കും പനി വന്നാല്‍ വിട്ടുമാറാത്ത സ്ഥിതിയാണ്. മതിയായ പരിശോധന നടത്താതെ സാധാരണ പനിക്കുള്ള മരുന്നാണ് ഉപയോഗിക്കുന്നത്. ബാധിച്ചത് കോവിഡാണോ എന്ന് തിരിച്ചറിയുന്നില്ല. ഇടയ്ക്ക് നീക്കിയ കോവിഡ് നിയന്ത്രണങ്ങള്‍ ഓരോന്നായി വരുമ്പോള്‍ സ്ഥിതി ഗൗരവതരമാണെന്ന് വ്യക്തമാകുന്നു. സ്വയം ജാഗ്രത പാലിച്ചുകൊണ്ട് ഇപ്പോഴത്തെ പ്രതിസന്ധിയെ മറികടക്കാം.