പൊടിയില്‍ കുളിച്ചുള്ള ദുരിതയാത്രക്ക് അറുതിവേണം
ദേശീയപാതാ വികസനം പുരോഗമിച്ചുകൊണ്ടിരിക്കുന്നത് സന്തോഷകരമായ കാര്യമാണെങ്കിലും യാത്രക്കാര്‍ക്ക് ഇപ്പോള്‍ പൊടിയില്‍ കുളിച്ച് യാത്ര ചെയ്യേണ്ടിവരുന്നത് അത്യന്തം നിര്‍ഭാഗ്യകരമാണ്. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും കാല്‍നടയാത്രക്കാരും ഒരുപോലെ ഇതിന്റെ ദുരിതം പേറുന്നു. ദേശീയപാത വികസനം എന്ന് പൂര്‍ത്തിയാകുമെന്നറിയില്ല. ചില ഭാഗങ്ങളില്‍ വേഗത്തില്‍ പ്രവൃത്തി നടക്കുമ്പോള്‍ മറ്റുചിലയിടങ്ങളില്‍ മന്ദഗതിയിലാണ്. അതുവരെ ഈ പൊടിശല്യം യാത്രക്കാര്‍ക്ക് അനുഭവിക്കേണ്ടിവരും. കാസര്‍കോട് ജില്ലയില്‍ ദേശീയപാത കടന്നുപോകുന്ന ഭാഗങ്ങളിലെല്ലാം പൊടിപടലങ്ങള്‍ നിറയുകയാണ്.ചെങ്കള-നീലേശ്വരം റീച്ചിലെ പൊയിനാച്ചി മുതല്‍ പെരിയാട്ടടുക്കം വരെ ദേശീയപാത കിളച്ചെടുത്തുകൊണ്ടുള്ള നിര്‍മാണ പ്രവൃത്തികളാണ് നടന്നുവരുന്നത്. സര്‍വീസ് […]

ദേശീയപാതാ വികസനം പുരോഗമിച്ചുകൊണ്ടിരിക്കുന്നത് സന്തോഷകരമായ കാര്യമാണെങ്കിലും യാത്രക്കാര്‍ക്ക് ഇപ്പോള്‍ പൊടിയില്‍ കുളിച്ച് യാത്ര ചെയ്യേണ്ടിവരുന്നത് അത്യന്തം നിര്‍ഭാഗ്യകരമാണ്. വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരും കാല്‍നടയാത്രക്കാരും ഒരുപോലെ ഇതിന്റെ ദുരിതം പേറുന്നു. ദേശീയപാത വികസനം എന്ന് പൂര്‍ത്തിയാകുമെന്നറിയില്ല. ചില ഭാഗങ്ങളില്‍ വേഗത്തില്‍ പ്രവൃത്തി നടക്കുമ്പോള്‍ മറ്റുചിലയിടങ്ങളില്‍ മന്ദഗതിയിലാണ്. അതുവരെ ഈ പൊടിശല്യം യാത്രക്കാര്‍ക്ക് അനുഭവിക്കേണ്ടിവരും. കാസര്‍കോട് ജില്ലയില്‍ ദേശീയപാത കടന്നുപോകുന്ന ഭാഗങ്ങളിലെല്ലാം പൊടിപടലങ്ങള്‍ നിറയുകയാണ്.
ചെങ്കള-നീലേശ്വരം റീച്ചിലെ പൊയിനാച്ചി മുതല്‍ പെരിയാട്ടടുക്കം വരെ ദേശീയപാത കിളച്ചെടുത്തുകൊണ്ടുള്ള നിര്‍മാണ പ്രവൃത്തികളാണ് നടന്നുവരുന്നത്. സര്‍വീസ് റോഡിന്റെ പണി പാതിവഴിയില്‍ നിര്‍ത്തിവെച്ചുകൊണ്ടാണ് ദേശീയപാത കിളച്ചുമറിക്കുന്നത്. ഇതോടെ പൊടിശല്യം രൂക്ഷമാണെന്ന് മാത്രമല്ല വാഹനയാത്ര അതീവ ദുഷ്‌കരമായി മാറുകയും ചെയ്തിരിക്കുന്നു. സര്‍വീസ് റോഡ് പണി പൂര്‍ത്തിയായിരുന്നെങ്കില്‍ വാഹനങ്ങള്‍ക്ക് അതുവഴി കടന്നുപോകാമായിരുന്നു. ദേശീയപാതയില്‍ കിളച്ച ഭാഗത്തുകൂടി പോകാന്‍ വാഹനങ്ങള്‍ക്ക് കഴിയില്ല. കെ.എസ്.ആര്‍.ടി.സി ബസുകളാണ് ഈ റൂട്ടില്‍ കൂടുതലും സര്‍വീസ് നടത്തുന്നത്. സ്വകാര്യബസുകളും പോകുന്നു. അതുകൊണ്ട് തന്നെ പൊതുഗതാഗതം സജീവമായ റൂട്ടാണിത്. ദേശീയപാതയുടെ അവശേഷിച്ച ഭാഗത്തുകൂടി വാഹനങ്ങള്‍ പോകുമ്പോള്‍ ഗതാഗത തടസം സംഭവിക്കുന്നു. രണ്ടുഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് ഒരേ സമയം കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ഇതാകട്ടെ ഏറെ നേരം ഗതാഗതസ്തംഭനത്തിന് കാരണമാകുന്നു. ഓവുചാലുകളുടെ നിര്‍മാണം പോലും പാതിവഴിയിലാണ്. ഓവുചാലുകള്‍ തൊട്ടാണ് സര്‍വീസ് റോഡുകള്‍ കടന്നുപോകുന്നത്. അതുകൊണ്ട് സര്‍വീസ് റോഡിന്റെ പണി നടക്കണമെങ്കില്‍ ഓവുചാലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കണം. ഈ രണ്ട് നിര്‍മാണവും പൂര്‍ത്തിയാക്കാതെ ദേശീയപാത നിര്‍മാണത്തിലേക്ക് കടന്നതോടെയാണ് യാത്രക്കാരുടെ ദുരിതം ഇരട്ടിച്ചത്.
പൊയിനാച്ചി സെന്റ് മേരീസ് പള്ളിമുതല്‍ മയിലാട്ടി ടെക്സ്റ്റൈല്‍ മില്‍ കവാടത്തിന് സമീപം വരെ ഒരു ഭാഗത്ത് മൂന്നുവരി ദേശീയപാതയുടെ ആദ്യപ്രതലനിര്‍മാണം പൂര്‍ത്തിയായിരിക്കുകയാണ്. ഇതിലൂടെ വാഹനങ്ങള്‍ തിരിച്ചുവിട്ടാണ് മറുഭാഗത്ത് മൂന്നുവരി ദേശീയപാതാ നിര്‍മാണം ആരംഭിച്ചിരിക്കുന്നത്. നിലവിലെ ദേശീയപാത ഈ ഭാഗത്ത് പൂര്‍ണമായും കിളച്ചുനീക്കിയിട്ടുണ്ട്.
ബസുകളിലും മറ്റും യാത്ര ചെയ്യുന്നവര്‍ക്കും ദേശീയ പാതയോരത്തുകൂടി നടന്നുപോകുന്നവര്‍ക്കും പൊടിപടലങ്ങള്‍ വലിയ പ്രശ്നമാകുകയാണ്. ബസുകളിലും മറ്റും പൊടിക്കാറ്റ് ഇരച്ചുയറുന്നത് അലര്‍ജിയുടെ അസുഖമുള്ളവര്‍ക്ക് കൂടുതല്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു. സമീപത്തെ വീടുകളിലും ഹോട്ടലുകളിലും കടകളിലുമെല്ലാം പൊടിക്കാറ്റ് ദുരിതമാകുന്നുണ്ട്. കരാര്‍ കമ്പനി ടാങ്കറില്‍ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും ദിവസവും ഒരു തവണ മാത്രമേ ഇത് ചീറ്റുന്നുള്ളൂ. മിനുട്ടുകള്‍ക്കകം വീണ്ടും പൊടിശല്യം തുടങ്ങുന്നു. നിരവധി തവണ വെള്ളം ചീറ്റി പൊടിശല്യം തടയാനുള്ള നടപടികള്‍ സ്വീകരിക്കണം. സര്‍വീസ് റോഡുകളുടെ പണി പൂര്‍ത്തിയാക്കി ഗതാഗതപ്രശ്നം പരിഹരിക്കാനും നടപടി വേണം