കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷന്‍ നല്‍കിയത് ഒരുമയുടെ സന്ദേശം
ഖത്തറില്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരം നടക്കുമ്പോള്‍ വാശിയേറിയ കായികമാമാങ്കം ബിഗ് സ്‌ക്രീനില്‍ കാണാന്‍ കാസര്‍കോട്ടെ ജനങ്ങള്‍ക്ക് അവസരമൊരുക്കിയ കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷന്‍ മഹത്തായ പല കാര്യങ്ങള്‍ കൊണ്ടും പ്രശംസയര്‍ഹിക്കുകയാണ്. 30 ദിവസം നീണ്ട ആഘോഷരാവുകളിലൂടെ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഉയര്‍ത്തിക്കാണിച്ചത് ഒരുമയുടെ സന്ദേശമാണ്. കാസര്‍കോട് പുലിക്കുന്നിലെ സന്ധ്യാരാഗം ഓഡിറ്റോറിയത്തിലാണ് ലോക ഫുട്ബോള്‍ മാമാങ്കത്തിന്റെ ഉത്സവക്കാഴ്ചയൊരുക്കിയ ബിഗ് സ്‌ക്രീന്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഒരുക്കിയത്. നവംബര്‍ 20 മുതല്‍ കാസര്‍കോട്ടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജാതിമതഭേദമന്യേ ജനങ്ങള്‍ ഇവിടേക്ക് ഒഴുകിയെത്തുകയായിരുന്നു. ഖത്തര്‍ […]
ഖത്തറില്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരം നടക്കുമ്പോള്‍ വാശിയേറിയ കായികമാമാങ്കം ബിഗ് സ്‌ക്രീനില്‍ കാണാന്‍ കാസര്‍കോട്ടെ ജനങ്ങള്‍ക്ക് അവസരമൊരുക്കിയ കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷന്‍ മഹത്തായ പല കാര്യങ്ങള്‍ കൊണ്ടും പ്രശംസയര്‍ഹിക്കുകയാണ്. 30 ദിവസം നീണ്ട ആഘോഷരാവുകളിലൂടെ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഉയര്‍ത്തിക്കാണിച്ചത് ഒരുമയുടെ സന്ദേശമാണ്. കാസര്‍കോട് പുലിക്കുന്നിലെ സന്ധ്യാരാഗം ഓഡിറ്റോറിയത്തിലാണ് ലോക ഫുട്ബോള്‍ മാമാങ്കത്തിന്റെ ഉത്സവക്കാഴ്ചയൊരുക്കിയ ബിഗ് സ്‌ക്രീന്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഒരുക്കിയത്. നവംബര്‍ 20 മുതല്‍ കാസര്‍കോട്ടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജാതിമതഭേദമന്യേ ജനങ്ങള്‍ ഇവിടേക്ക് ഒഴുകിയെത്തുകയായിരുന്നു. ഖത്തര്‍ […]
ഖത്തറില്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരം നടക്കുമ്പോള്‍ വാശിയേറിയ കായികമാമാങ്കം ബിഗ് സ്‌ക്രീനില്‍ കാണാന്‍ കാസര്‍കോട്ടെ ജനങ്ങള്‍ക്ക് അവസരമൊരുക്കിയ കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷന്‍ മഹത്തായ പല കാര്യങ്ങള്‍ കൊണ്ടും പ്രശംസയര്‍ഹിക്കുകയാണ്. 30 ദിവസം നീണ്ട ആഘോഷരാവുകളിലൂടെ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഉയര്‍ത്തിക്കാണിച്ചത് ഒരുമയുടെ സന്ദേശമാണ്. കാസര്‍കോട് പുലിക്കുന്നിലെ സന്ധ്യാരാഗം ഓഡിറ്റോറിയത്തിലാണ് ലോക ഫുട്ബോള്‍ മാമാങ്കത്തിന്റെ ഉത്സവക്കാഴ്ചയൊരുക്കിയ ബിഗ് സ്‌ക്രീന്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഒരുക്കിയത്. നവംബര്‍ 20 മുതല്‍ കാസര്‍കോട്ടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ജാതിമതഭേദമന്യേ ജനങ്ങള്‍ ഇവിടേക്ക് ഒഴുകിയെത്തുകയായിരുന്നു. ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരം അവസാനിക്കുന്നതുവരെ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ രാത്രി എത്തിച്ചേര്‍ന്നവരെ ഫുട്ബോള്‍ ആസ്വാദനം കൊണ്ട് മാത്രം തൃപ്തിപ്പെടുത്താന്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ തയ്യാറല്ലായിരുന്നു. ഫുട്ബോള്‍പ്രേമികളെ പാട്ടുപാടിയും കോമഡിപറഞ്ഞും ആനന്ദിപ്പിക്കാനുള്ള അവസരം കൂടി ഉണ്ടാക്കിക്കൊടുത്തു.
മത്സരങ്ങള്‍ ഇല്ലാത്ത ദിവസങ്ങളിലാണ് സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയത്. ഖത്തറില്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ആരവമുയര്‍ന്ന ദിവസം തൊട്ട് ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന കപ്പ് നേടുന്ന നിമിഷം വരെ ആവേശത്തോടെ കാണികള്‍ക്ക് ബിഗ് സ്‌ക്രീനില്‍ മത്സരം ആസ്വദിക്കാനുള്ള അവസരം ലഭിക്കുകയായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ അവസാനം വരെ സന്ധ്യാരാഗം ഓഡിറ്റോറിയത്തില്‍ തടിച്ചുകൂടിയത്. എന്നാല്‍ ഈ ദിവസങ്ങളിലെല്ലാം ഒരു തരത്തിലുള്ള അസ്വാരസ്യങ്ങളും ഇവിടെയുണ്ടായില്ല. കാസര്‍കോട്ട് രാത്രികാലത്ത് എന്ത് പരിപാടി സംഘടിപ്പിച്ചാലും പ്രശ്നങ്ങളുണ്ടാകുമെന്ന ധാരണ പൊതുവെയുണ്ട്. പ്രത്യേകിച്ചും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ രാത്രികാലങ്ങളില്‍ നടത്താറുള്ള ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍ സംഘര്‍ഷത്തില്‍ കലാശിക്കാറുണ്ട്. പകല്‍ നടക്കുന്ന ചില ടൂര്‍ണമെന്റുകള്‍ക്കിടയില്‍ പോലും കാണികള്‍ ചേരിതിരിഞ്ഞുള്ള സംഘട്ടനങ്ങള്‍ ഉണ്ടായ അനുഭവങ്ങളുണ്ട്. ലോകകപ്പ് ഫുട്ബോള്‍ മല്‍സരങ്ങള്‍ ആരംഭിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ ജില്ലയില്‍ വ്യാപകമായി വവിധ രാജ്യങ്ങളുടെ ഫുട്ബോള്‍ ടീമുകള്‍ക്ക് പിന്തുണയുമായി ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു.
അര്‍ജന്റീന, ബ്രസീല്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ ടീമുകള്‍ക്കുവേണ്ടിയുള്ള ഫ്ളക്സ് ബോര്‍ഡുകളാണ് കൂടുതലും സ്ഥാപിച്ചിരുന്നത്. ഈ ടീമുകള്‍ക്ക് കാസര്‍കോട്ട് ആയിരക്കണക്കിന് ആരാധകരുണ്ട്. അങ്ങനെ വ്യത്യസ്ത ടീമുകളുടെ ആരാധകര്‍ ഒരേ സ്ഥലത്ത് ദിവസങ്ങളോളം ഒന്നിച്ചുകൂടുമ്പോള്‍ സംഘര്‍ഷമുണ്ടാകുമെന്ന ആശങ്ക സ്വാഭാവികമാണ്. എന്നാല്‍ തികച്ചും സമാധാനപരമായി തികഞ്ഞ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റോടെയാണ് കാസര്‍കോട്ടെ കായിക പ്രേമികള്‍ മത്സരം കണ്ടത്. ലോകകപ്പ് ഫുട്ബോള്‍ മത്സരം അവസാനിച്ചതിന് ശേഷം കേരളത്തില്‍ നടന്ന ആഹ്ലാദപ്രകടനങ്ങള്‍ പലയിടങ്ങളിലും അക്രമത്തിലും കത്തിക്കുത്തിലും കലാശിക്കുകയാണുണ്ടായത്. പൊലീസ് ഉദ്യോഗസ്ഥര്‍ പോലും അക്രമിക്കപ്പെട്ടു. പരിക്കേറ്റ് നിരവധി പേര്‍ ആസ്പത്രിയിലായി. അത്തരം അനിഷ്ട സംഭവങ്ങള്‍ക്കൊന്നും ഇട നല്‍കാത്ത വിധത്തിലുള്ള സംഘാടനമികവാണ് കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷന്‍ പ്രകടിപ്പിച്ചത്. ഈ ഐക്യവും സ്നേഹവും സൗഹൃദയും കാസര്‍കോട്ടെ ജനങ്ങള്‍ക്ക് എന്നുമുണ്ടാകണം. കായികവിനോദങ്ങളുടെ കാര്യത്തില്‍ മാത്രമല്ല നമ്മുടെ നാട് അധികാരകേന്ദ്രങ്ങളില്‍ നിന്നുണ്ടാകുന്ന അവഗണനക്കും നീതിനിഷേധത്തിനുമെതിരെയും ഒന്നിച്ചുനില്‍ക്കണം. വെറുപ്പും വിദ്വേഷവും മാറ്റി എല്ലാവരും സ്നേഹത്തോടെയും ഒത്തൊരുമയോടെയും കഴിയുന്ന നാടായി കാസര്‍കോട് മാറണം. കാസര്‍കോട് മര്‍ച്ചന്റ്സ് അസോസിയേഷന്‍ കാസര്‍കോടിന് ഒരുമാസക്കാലം നല്‍കിയ സ്നേഹത്തിന്റെ ആഘോഷരാവുകള്‍ ഇതിന് പ്രചോദനമാകട്ടെ.