റബ്ബര്‍ കര്‍ഷകരുടെ കണ്ണീര് കാണണം
കാസര്‍കോട് ജില്ലയില്‍ റബ്ബര്‍ കര്‍ഷകരുടെ സങ്കടങ്ങള്‍ കാണാനും കേള്‍ക്കാനും ആരുമല്ലാത്ത സ്ഥിതിയാണ്. വിലക്കുറവ് മാത്രമല്ല കര്‍ഷകരെ അലട്ടുന്ന പ്രശ്നം. കാലാവസ്ഥവ്യതിയാനവും കീടബാധയും റബ്ബര്‍ കര്‍ഷകര്‍ക്ക് മുന്നില്‍ കടുത്ത വെല്ലുവിളിയായി മാറുകയാണ്.മുന്‍കാലങ്ങളില്ലാത്ത വിധം രോഗബാധ മൂലം പല റബ്ബര്‍ മരങ്ങളും ഉണങ്ങി നശിച്ചുകൊണ്ടിരിക്കുന്നു. നാലുവര്‍ഷം മുതല്‍ 12 വര്‍ഷം വരെ പ്രായമായ റബ്ബര്‍ മരങ്ങളാണ് ചീക്കുരോഗം ബാധിച്ച് നശിക്കുന്നത്. വര്‍ഷത്തില്‍ അധികസമയവും ഇലകൊഴിയുന്ന രോഗവും റബ്ബര്‍ മരങ്ങളെ ബാധിച്ചിട്ടുണ്ട്. ഇല കൊഴിഞ്ഞ് കമ്പുകള്‍ മാത്രമായ അവസ്ഥയിലാണ് മിക്ക മരങ്ങളും. […]
കാസര്‍കോട് ജില്ലയില്‍ റബ്ബര്‍ കര്‍ഷകരുടെ സങ്കടങ്ങള്‍ കാണാനും കേള്‍ക്കാനും ആരുമല്ലാത്ത സ്ഥിതിയാണ്. വിലക്കുറവ് മാത്രമല്ല കര്‍ഷകരെ അലട്ടുന്ന പ്രശ്നം. കാലാവസ്ഥവ്യതിയാനവും കീടബാധയും റബ്ബര്‍ കര്‍ഷകര്‍ക്ക് മുന്നില്‍ കടുത്ത വെല്ലുവിളിയായി മാറുകയാണ്.മുന്‍കാലങ്ങളില്ലാത്ത വിധം രോഗബാധ മൂലം പല റബ്ബര്‍ മരങ്ങളും ഉണങ്ങി നശിച്ചുകൊണ്ടിരിക്കുന്നു. നാലുവര്‍ഷം മുതല്‍ 12 വര്‍ഷം വരെ പ്രായമായ റബ്ബര്‍ മരങ്ങളാണ് ചീക്കുരോഗം ബാധിച്ച് നശിക്കുന്നത്. വര്‍ഷത്തില്‍ അധികസമയവും ഇലകൊഴിയുന്ന രോഗവും റബ്ബര്‍ മരങ്ങളെ ബാധിച്ചിട്ടുണ്ട്. ഇല കൊഴിഞ്ഞ് കമ്പുകള്‍ മാത്രമായ അവസ്ഥയിലാണ് മിക്ക മരങ്ങളും. […]
കാസര്‍കോട് ജില്ലയില്‍ റബ്ബര്‍ കര്‍ഷകരുടെ സങ്കടങ്ങള്‍ കാണാനും കേള്‍ക്കാനും ആരുമല്ലാത്ത സ്ഥിതിയാണ്. വിലക്കുറവ് മാത്രമല്ല കര്‍ഷകരെ അലട്ടുന്ന പ്രശ്നം. കാലാവസ്ഥവ്യതിയാനവും കീടബാധയും റബ്ബര്‍ കര്‍ഷകര്‍ക്ക് മുന്നില്‍ കടുത്ത വെല്ലുവിളിയായി മാറുകയാണ്.
മുന്‍കാലങ്ങളില്ലാത്ത വിധം രോഗബാധ മൂലം പല റബ്ബര്‍ മരങ്ങളും ഉണങ്ങി നശിച്ചുകൊണ്ടിരിക്കുന്നു. നാലുവര്‍ഷം മുതല്‍ 12 വര്‍ഷം വരെ പ്രായമായ റബ്ബര്‍ മരങ്ങളാണ് ചീക്കുരോഗം ബാധിച്ച് നശിക്കുന്നത്. വര്‍ഷത്തില്‍ അധികസമയവും ഇലകൊഴിയുന്ന രോഗവും റബ്ബര്‍ മരങ്ങളെ ബാധിച്ചിട്ടുണ്ട്. ഇല കൊഴിഞ്ഞ് കമ്പുകള്‍ മാത്രമായ അവസ്ഥയിലാണ് മിക്ക മരങ്ങളും. തുടര്‍ച്ചയായി കനത്ത മഴ പെയ്തത് ഇലകൊഴിച്ചിലിന് ആക്കം കൂട്ടുകയും ചെയ്തു. ഇല കൊഴിച്ചില്‍ വ്യാപകമായത് റബ്ബര്‍ ഉല്‍പ്പാദനത്തെയാണ് പ്രതികൂലമായി ബാധിക്കുന്നത്. കൂടുതല്‍ മഴ പതിയാതിരിക്കാന്‍ കര്‍ഷകര്‍ റബ്ബര്‍മരങ്ങള്‍ക്ക് പ്രത്യേകം മറയൊരുക്കുന്നുണ്ടെങ്കിലും ഇതൊന്നും ഫലവത്താകുന്നില്ല. കനത്ത മഴക്ക് ശേഷം വരുന്ന പൊരിവെയിലും റബ്ബര്‍ ഉല്‍പ്പാദനത്തെ തകിടം മറിക്കുകയാണ്.
ഉല്‍പ്പാദനം വര്‍ധിക്കണമെങ്കില്‍ റബ്ബര്‍ ഇലകള്‍ തളിര്‍ത്ത് മൂപ്പെത്തണം. അതിന് മുമ്പ് തന്നെ ഇലകള്‍ കൊഴിയുകയാണ് ചെയ്യുന്നത്. റബ്ബര്‍ മരങ്ങളിലെ സ്വാഭാവികമായ ഇലകൊഴിയല്‍ ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ്. അതോടെ ടാപ്പിംഗ് നിര്‍ത്തി മരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നു. വൈകാതെ ഇല തളിര്‍ക്കുമെന്നതിനാല്‍ ടാപ്പിംഗ് പുനരാരംഭിക്കുകയും ചെയ്യും. എന്നാല്‍ സ്വാഭാവികമായ ഇല കൊഴിച്ചിലിന് പകരം ഏതുസമയത്തും ഇല കൊഴിയുന്ന രോഗമാണ് റബ്ബര്‍ മരങ്ങളെ ബാധിച്ചിരിക്കുന്നത്. രണ്ടുവര്‍ഷം പ്രായമായ റബ്ബര്‍ മരങ്ങളെ ബാധിക്കുന്ന മറ്റൊരു രോഗം കൂമ്പ് കരിച്ചിലാണ്. മഴക്കാലത്ത് ടാപ്പിംഗ് ചെയ്യുന്ന മരങ്ങളുടെ പട്ട ചീയുന്ന അവസ്ഥയുമുണ്ട്.
റബ്ബര്‍ ടാപ്പിംഗിലെ അശാസ്ത്രീയതയും പട്ടചീയലിന് കാരണമാകുന്നുവെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. വനാതിര്‍ത്തിയിലുള്ള റബ്ബര്‍ തോട്ടങ്ങളില്‍ രോബാധയും കീടബാധയും കര്‍ഷകരെ വിഷമിപ്പിക്കുകയാണ്. വേരുകള്‍ക്കാണ് രോഗം ബാധിക്കുന്നത്. ഇലപ്പുള്ളിയും ഇലചുരുളലും വ്യാപകമാണ്. ചിതല്‍, പ്രാണി, ഒച്ച് മുതലായവയുടെ ശല്യവും റബ്ബറിനുണ്ട്. റബ്ബര്‍ കര്‍ഷകര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനും സഹായിക്കാനും ജില്ലയില്‍ സ്ഥാപിക്കപ്പെട്ട ഫീല്‍ഡ് ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്ന പരാതികള്‍ നിലനില്‍ക്കുന്നുണ്ട്. കാഞ്ഞങ്ങാട്, കാസര്‍കോട് റീജണല്‍ ഓഫീസുകളുടെ പരിധിയിലാണ് ഫീല്‍ഡ് ഓഫീസുകളുടെ പ്രവര്‍ത്തനം. എന്നാല്‍ 2013ന് ശേഷം ഫീല്‍ഡ് ഓഫീസര്‍ നിയമനം നടക്കാത്തതിനാല്‍ ഇവയുടെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. റബ്ബര്‍ കൃഷിയെ സംരക്ഷിക്കാനും കര്‍ഷകരെ സഹായിക്കാനും ആവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ആവര്‍ത്തനകൃഷിക്ക് കേന്ദ്രസര്‍ക്കാര്‍ ഹെക്ടറിന് 25,000 രൂപയാണ് സബ്സിഡി നല്‍കുന്നത്. ഇപ്പോള്‍ രണ്ടുവര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ഇതിനായി അപേക്ഷ ക്ഷണിക്കുന്നത്. ഷീറ്റ് നിര്‍മനാണം പ്രോല്‍സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡിയും വളരെ കുറവാണ്.
ഇതുപോലും ശരിയാം വിധം കിട്ടുന്നില്ലെന്നാണ് റബ്ബര്‍ കര്‍ഷകര്‍ പറയുന്നത്. റബ്ബര്‍ കര്‍ഷകരുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരനടപടി സ്വീകരിക്കണം.