അഴിമതിക്കാര്‍ നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുന്നത് തടയണം
അഴിമതിക്കാരും കൈക്കൂലിക്കാരും ഏറെയുള്ള സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് അഴിമതിയും കൈക്കൂലിയും വര്‍ധിച്ചുവരുന്നുണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ ഇത്തരം കേസുകളില്‍ പലരും ശിക്ഷിക്കപ്പെടാതെ പോകുന്നത് നിയമത്തിലെ ദൗര്‍ബല്യമായി വിലയിരുത്തപ്പെടുന്നു. പ്രത്യക്ഷത്തിലുള്ള തെളിവുകളുടെ അഭാവമാണ് ഇതിന് കാരണം. എന്നാല്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു വിധി അഴിമതിയിലും കൈക്കൂലിയിലും മനംമടുത്ത ഏതൊരാളെ സംബന്ധിച്ചും പ്രതീക്ഷ നല്‍കുന്നതാണ്. കൈക്കൂലിക്കേസുകളില്‍ സാഹചര്യതെളിവുകള്‍ സ്വീകരിച്ചും ശിക്ഷിക്കാമെന്നാണ് സുപ്രീംകോടതിയുടെ വിധി. ഈ വിധിക്കനുസരിച്ചാണ് നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതെങ്കില്‍ നിയമത്തിന്റെ പഴുത് […]

അഴിമതിക്കാരും കൈക്കൂലിക്കാരും ഏറെയുള്ള സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് അഴിമതിയും കൈക്കൂലിയും വര്‍ധിച്ചുവരുന്നുണ്ടെന്നത് ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ ഇത്തരം കേസുകളില്‍ പലരും ശിക്ഷിക്കപ്പെടാതെ പോകുന്നത് നിയമത്തിലെ ദൗര്‍ബല്യമായി വിലയിരുത്തപ്പെടുന്നു. പ്രത്യക്ഷത്തിലുള്ള തെളിവുകളുടെ അഭാവമാണ് ഇതിന് കാരണം. എന്നാല്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി പുറപ്പെടുവിച്ച ഒരു വിധി അഴിമതിയിലും കൈക്കൂലിയിലും മനംമടുത്ത ഏതൊരാളെ സംബന്ധിച്ചും പ്രതീക്ഷ നല്‍കുന്നതാണ്. കൈക്കൂലിക്കേസുകളില്‍ സാഹചര്യതെളിവുകള്‍ സ്വീകരിച്ചും ശിക്ഷിക്കാമെന്നാണ് സുപ്രീംകോടതിയുടെ വിധി. ഈ വിധിക്കനുസരിച്ചാണ് നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതെങ്കില്‍ നിയമത്തിന്റെ പഴുത് ഉപയോഗിക്കാനുള്ള പഴുതിനെ തങ്ങള്‍ക്കനുകൂലമായി മാറ്റാനുള്ള അഴിമതിക്കാരുടെയും കൈക്കൂലിക്കാരുടെയും പദ്ധതികള്‍ അത്ര എളുപ്പമാകില്ല. 1988ലെ അഴിമതിനിരോധനനിയമപ്രകാരം നേരിട്ടുള്ള തെളിവില്ലാത്ത കേസുകളില്‍ ശിക്ഷ നല്‍കാന്‍ സാധിക്കുമോയെന്ന സംശയം പൊതുവെ നിലനില്‍ക്കുന്നുണ്ട്. അതിനുള്ള ഉത്തരം കൂടിയാണ് സുപ്രീംകോടതിയുടെ അഞ്ചംഗഭരണഘടനാബെഞ്ചിന്റെ സുപ്രധാന പരാമര്‍ശം. അഴിമതി-കൈക്കൂലിക്കേസുകള്‍ സംബന്ധിച്ച 2015ലെ സുപ്രീംകോടതി വിധിയില്‍ അവ്യക്തത നിലനില്‍ക്കുകയായിരുന്നു. പരാതിക്കാര്‍ മരണപ്പെടുകയോ കൂറുമാറുകയോ ചെയ്താല്‍ പ്രാഥമിക തെളിവുകള്‍ തന്നെ ഇല്ലാതാകുന്ന സ്ഥിതി നിലനില്‍ക്കുന്നുണ്ട്. കേസ് തള്ളപ്പെടാന്‍ തന്നെ ഇത് കാരണമാകുന്നു. അതുവഴി അഴിമതിക്കാര്‍ രക്ഷപ്പെടുകയാണ് ചെയ്യുന്നത്. ഇങ്ങനെ കൈക്കൂലിക്കാരും അഴിമതിക്കാരും രക്ഷപ്പെടുന്ന സാഹചര്യം ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഇത്തരം പ്രവണതകള്‍ പൂര്‍വാധികം ശക്തിപ്രാപിക്കുകയാണ് ചെയ്യുന്നത്. നിയമത്തിലെ പഴുതുകള്‍ അഴിമതിക്കാര്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
ഭരണഘടനാബെഞ്ചിന് വേണ്ടി ജസ്റ്റിസ് ബി.വി നാഗരത്ന എഴുതിയ വിധിന്യായത്തില്‍ കൈക്കൂലിയും അഴിമതിയും സമൂഹത്തില്‍ ഭീകരമായി പിടിമുറുക്കിയിരിക്കുന്നതെന്ന് വിവരിക്കുന്നു. ഇതിനെതിരെ ശക്തമായി തടയേണ്ടത് അനിവാര്യമാണെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്. അഴിമതിക്കേസുകളില്‍ വസ്തുതകള്‍ കോടതിയെ ബോധ്യപ്പെടുത്താന്‍ പരാതിക്കാര്‍ക്ക് സാധിക്കുന്നതോടൊപ്പം പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും ആത്മാര്‍ഥമായ പരിശ്രമങ്ങള്‍ ഉണ്ടാകണം. ഭൗതികമായ തെളിവുകളുടെ അപര്യാപ്തതയുണ്ടെങ്കില്‍ സാഹചര്യത്തെളിവുകള്‍ വിശ്വസനീയമാണെങ്കില്‍ കോടതിക്ക് ശിക്ഷ വിധിക്കാവുന്നതാണെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാണിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥര്‍ വരെ പ്രതികളാകുന്ന അഴിമതി-കൈക്കൂലിക്കേസുകള്‍ കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. കേരളത്തിലെ ഉന്നതനായ ഒരു ഉദ്യോഗസ്ഥന്റെ 10 കോടിയുടെ സ്വത്ത് കേന്ദ്ര ഏജന്‍സി കണ്ടുകെട്ടിയത് കഴിഞ്ഞ ദിവസമാണ്.
കണക്കില്‍ പെടാത്ത സ്വത്ത് സമ്പാദിച്ച കേസില്‍ ഉന്നതനായ ഒരു പൊലീസ് ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന്റെ അനുമതി തേടിയതും അടുത്തിടെയാണ്. അതുകൊണ്ട് അഴിമതിക്കാരെ പൂട്ടാന്‍ നിയമം കാര്യക്ഷമായി ഉപയോഗിക്കുന്ന വിധത്തിലുള്ള അന്വേഷണവും നടപടികളും അനിവാര്യമാണ്.