ഉള്‍നാടന്‍ മേഖലകളിലെ യാത്രാദുരിതത്തിന് പരിഹാരം കാണണം
കാസര്‍കോട് ജില്ലയിലെ ഉള്‍നാടന്‍ മേഖലകളിലും മലയോരപ്രദേശങ്ങളിലും യാത്രാദുരിതം രൂക്ഷമായി തുടരുകയാണ്. കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് കുറവായതിനാല്‍ ഗ്രാമീണജനത പ്രധാനമായും യാത്രക്ക് ആശ്രയിക്കുന്നത് സ്വകാര്യബസുകളെയാണ്. കോവിഡിന് ശേഷം വിവിധ മലയോര റൂട്ടുകളില്‍ സ്വകാര്യബസുകളുടെ സര്‍വീസ് വളരെ കുറഞ്ഞിരിക്കുന്നു. ഉള്ള ബസുകള്‍ തന്നെ കൃത്യമായി സര്‍വീസ് നടത്തുന്നില്ലെന്ന പരാതികളും നിലനില്‍ക്കുകയാണ്.കുണ്ടംകുഴി-പായം റൂട്ടില്‍ രൂക്ഷമായ യാത്രാക്ലേശമാണ് അനുഭവപ്പെടുന്നത്. മൂന്ന് മാസം മുമ്പ് സ്വകാര്യബസ് സര്‍വീസ് നടത്തിയിരുന്ന റൂട്ടില്‍ ഇപ്പോള്‍ ഒരു ബസും ഓടുന്നില്ല. റോഡിന്റെ വീതിക്കുറവും കലക്ഷന്‍ കുറവും കാരണം സര്‍വീസ് […]
കാസര്‍കോട് ജില്ലയിലെ ഉള്‍നാടന്‍ മേഖലകളിലും മലയോരപ്രദേശങ്ങളിലും യാത്രാദുരിതം രൂക്ഷമായി തുടരുകയാണ്. കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് കുറവായതിനാല്‍ ഗ്രാമീണജനത പ്രധാനമായും യാത്രക്ക് ആശ്രയിക്കുന്നത് സ്വകാര്യബസുകളെയാണ്. കോവിഡിന് ശേഷം വിവിധ മലയോര റൂട്ടുകളില്‍ സ്വകാര്യബസുകളുടെ സര്‍വീസ് വളരെ കുറഞ്ഞിരിക്കുന്നു. ഉള്ള ബസുകള്‍ തന്നെ കൃത്യമായി സര്‍വീസ് നടത്തുന്നില്ലെന്ന പരാതികളും നിലനില്‍ക്കുകയാണ്.കുണ്ടംകുഴി-പായം റൂട്ടില്‍ രൂക്ഷമായ യാത്രാക്ലേശമാണ് അനുഭവപ്പെടുന്നത്. മൂന്ന് മാസം മുമ്പ് സ്വകാര്യബസ് സര്‍വീസ് നടത്തിയിരുന്ന റൂട്ടില്‍ ഇപ്പോള്‍ ഒരു ബസും ഓടുന്നില്ല. റോഡിന്റെ വീതിക്കുറവും കലക്ഷന്‍ കുറവും കാരണം സര്‍വീസ് […]
കാസര്‍കോട് ജില്ലയിലെ ഉള്‍നാടന്‍ മേഖലകളിലും മലയോരപ്രദേശങ്ങളിലും യാത്രാദുരിതം രൂക്ഷമായി തുടരുകയാണ്. കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് കുറവായതിനാല്‍ ഗ്രാമീണജനത പ്രധാനമായും യാത്രക്ക് ആശ്രയിക്കുന്നത് സ്വകാര്യബസുകളെയാണ്. കോവിഡിന് ശേഷം വിവിധ മലയോര റൂട്ടുകളില്‍ സ്വകാര്യബസുകളുടെ സര്‍വീസ് വളരെ കുറഞ്ഞിരിക്കുന്നു. ഉള്ള ബസുകള്‍ തന്നെ കൃത്യമായി സര്‍വീസ് നടത്തുന്നില്ലെന്ന പരാതികളും നിലനില്‍ക്കുകയാണ്.
കുണ്ടംകുഴി-പായം റൂട്ടില്‍ രൂക്ഷമായ യാത്രാക്ലേശമാണ് അനുഭവപ്പെടുന്നത്. മൂന്ന് മാസം മുമ്പ് സ്വകാര്യബസ് സര്‍വീസ് നടത്തിയിരുന്ന റൂട്ടില്‍ ഇപ്പോള്‍ ഒരു ബസും ഓടുന്നില്ല. റോഡിന്റെ വീതിക്കുറവും കലക്ഷന്‍ കുറവും കാരണം സര്‍വീസ് നടത്താന്‍ കഴിയുന്നില്ലെന്നാണ് ബസുടമ പറയുന്നത്. ബേഡഡുക്ക പഞ്ചായത്തിലെ മുള്ളംകോട്, കുണ്ടുച്ചി, മാവിനാകല്ല്, തോണിക്കടവ് പ്രദേശങ്ങളിലെ ജനങ്ങള്‍ ഇതുമൂലം അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പറഞ്ഞറിയിക്കാനാകാത്തതാണ്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേരാണ് ദിവസവും യാത്രാദുരിതം കാരണം വലയുന്നത്. പായം, കുണ്ടുച്ചി, തോണിക്കടവ്, മാവിനക്കല്ല് എന്നീ ഭാഗങ്ങളില്‍ നിന്നും പ്രധാനടൗണിലെത്തണമെങ്കില്‍ കിലോ മീറ്ററുകള്‍ സഞ്ചരിക്കേണ്ടിവരുന്നു. ഇവിടങ്ങളില്‍ നിന്ന് കുണ്ടംകുഴിയിലെത്തണമെങ്കില്‍ ഓട്ടോറിക്ഷകളെയും സ്വകാര്യവാഹനങ്ങളെയും ആശ്രയിക്കണം. ദിവസവും ജോലിക്ക് പോകുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വ്യാപാര ആവശ്യങ്ങള്‍ക്കും ചികില്‍സക്കും ഒക്കെ പോകുന്നവര്‍ക്കും ഏറെ പ്രയാസം നേരിടേണ്ടിവരുന്നു. വന്‍ സാമ്പത്തിക ബാധ്യതയാണ് ഇതുമൂലം വന്നുചേരുന്നത്.
പായത്തുനിന്ന് രാവിലെ കുണ്ടംകുഴിയിലേക്കും വൈകിട്ട് തിരിച്ചും മതിയായ സര്‍വീസുകളില്ലെന്നാണ് പരാതി. ഏതെങ്കിലും വാഹനം കിട്ടണമെങ്കില്‍ തന്നെ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവരുന്നു. മുമ്പ് സര്‍വീസ് നടത്തിയിരുന്ന സ്വകാര്യബസിന്റെ പെര്‍മിറ്റില്‍ റൂട്ട് പുനരാരംഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഈ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് ആരംഭിക്കണമെന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ രാഷ്ട്രീയപാര്‍ട്ടികളും ജനപ്രതിനിധികളും ഇതിനുവേണ്ടി താല്‍പ്പര്യത്തോടെ പ്രവര്‍ത്തിക്കുന്നില്ലെന്ന ആക്ഷേപം നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്. കാസര്‍കോട്- ബന്തടുക്ക, കാസര്‍കോട്-തലപ്പാടി, കാഞ്ഞങ്ങാട്-പാണത്തൂര്‍, കാസര്‍കോട്-പെരിയാട്ടടുക്കം-തട്ടങ്ങാട് റൂട്ടുകളിലൊക്കെയും മുന്‍ കാലങ്ങളെ അപേക്ഷിച്ച് ബസ് സര്‍വീസുകള്‍ കുറവാണ്. കാഞ്ഞങ്ങാട്-പാണത്തൂര്‍ റൂട്ടില്‍ മുമ്പുണ്ടായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസുകള്‍ വെട്ടിക്കുറച്ചതും സര്‍വീസ് നടത്തുന്ന സ്വകാര്യബസുകളുടെ എണ്ണം കുറഞ്ഞതും ഈ റൂട്ടിലും യാത്ര ദുഷ്‌കരമാക്കുകയാണ്.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ കുത്തിനിറച്ചുള്ള യാത്ര അപകട സാധ്യതയും വര്‍ധിപ്പിക്കുന്നു. കോവിഡ് രൂക്ഷമായിരുന്ന സമയത്ത് സര്‍വീസ് നിര്‍ത്തിവെച്ചിരുന്ന സ്വകാര്യബസുകളില്‍ പലതും കോവിഡ് പ്രതിസന്ധി അവസാനിച്ച ശേഷവും നിരത്തിലിറങ്ങിയിട്ടില്ല. ഈ ബസുകളില്‍ മലയോരമേഖലകളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും സര്‍വീസ് നടത്തിയിരുന്ന ബസുകളും ഉള്‍പ്പെടുന്നു. ഞായര്‍ ദിവസങ്ങളില്‍ ചില ഉള്‍പ്രദേശങ്ങളില്‍ ഒരു ബസ് പോലും ഓടാത്ത സ്ഥിതിയുമുണ്ട്.
സ്വന്തമായി വാഹനങ്ങള്‍ ഉള്ളവരെ സംബന്ധിച്ചിടത്തോളം ഇതൊരു വിഷയമല്ല. എന്നാല്‍ അതൊന്നുമില്ലാത്ത ഭൂരിഭാഗം യാത്രക്കാരെ സംബന്ധിച്ച് ഇതൊരു നീറുന്ന വിഷയം തന്നെയാണ്. എത്രകാലം ഈ ദുരിതം സഹിക്കണമെന്നാണ് യാത്രക്കാരുടെ ചോദ്യം. ക്ലേശങ്ങളില്ലാതെ യാത്ര ചെയ്യാന്‍ ആവശ്യമായ നടപടി ബന്ധപ്പെട്ട അധികാരികള്‍ സ്വീകരിച്ചേ മതിയാകൂ.