ഈ വിപത്തില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കണം
വളരെ ഞെട്ടലുളവാക്കുന്ന ഒരു വിവരമാണ് കോഴിക്കോട് ജില്ലയില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. കോഴിക്കോട് അഴിയൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ലഹരിക്ക് അടിമയാക്കുകയും ലഹരിക്കടത്തിന് ഉപയോഗിക്കുകയും ചെയ്ത സംഭവം ഒറ്റപ്പെട്ടതാണെന്ന് കരുതി ആശ്വസിക്കാന്‍ നിര്‍വാഹമില്ല. കേരളത്തിലെ എല്ലാ ഭാഗങ്ങളിലും ലഹരിമാഫിയാസംഘങ്ങള്‍ വലവിരിച്ചിരിക്കുകയാണ്. അഴിയൂരിലെ പെണ്‍കുട്ടി മാത്രമല്ല ആണ്‍-പെണ്‍ഭേദമന്യേ നിരവധി കുട്ടികള്‍ ലഹരിമാഫിയകളുടെ അധീനതയില്‍ അകപ്പെട്ടുപോയിരിക്കുന്നു. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനം നടത്താന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം കുട്ടികളെ വശത്താക്കുകയാണെന്ന് മാഫിയകള്‍ക്ക് നന്നായറിയാം. ആദ്യം ഒരു കുട്ടിക്ക്, അല്ലെങ്കില്‍ ചില കുട്ടികള്‍ക്ക് മയക്കുമരുന്ന് […]

വളരെ ഞെട്ടലുളവാക്കുന്ന ഒരു വിവരമാണ് കോഴിക്കോട് ജില്ലയില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. കോഴിക്കോട് അഴിയൂരില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ ലഹരിക്ക് അടിമയാക്കുകയും ലഹരിക്കടത്തിന് ഉപയോഗിക്കുകയും ചെയ്ത സംഭവം ഒറ്റപ്പെട്ടതാണെന്ന് കരുതി ആശ്വസിക്കാന്‍ നിര്‍വാഹമില്ല. കേരളത്തിലെ എല്ലാ ഭാഗങ്ങളിലും ലഹരിമാഫിയാസംഘങ്ങള്‍ വലവിരിച്ചിരിക്കുകയാണ്. അഴിയൂരിലെ പെണ്‍കുട്ടി മാത്രമല്ല ആണ്‍-പെണ്‍ഭേദമന്യേ നിരവധി കുട്ടികള്‍ ലഹരിമാഫിയകളുടെ അധീനതയില്‍ അകപ്പെട്ടുപോയിരിക്കുന്നു. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനം നടത്താന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം കുട്ടികളെ വശത്താക്കുകയാണെന്ന് മാഫിയകള്‍ക്ക് നന്നായറിയാം. ആദ്യം ഒരു കുട്ടിക്ക്, അല്ലെങ്കില്‍ ചില കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കുന്നു.
ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും കഴിക്കണമെന്ന ആഗ്രഹം അനിയന്ത്രിതമാകുമ്പോള്‍ കുട്ടികള്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നു. നിരന്തരമായ ഉപയോഗത്തിലൂടെ അവര്‍ മയക്കുമരുന്നിന് അടിമകളായി മാറുകയാണ് ചെയ്യുന്നത്. ഇത്തരം കുട്ടികള്‍ തങ്ങളുടെ സുഹൃദ് വലയത്തിലുള്ള കുട്ടികളെയും മയക്കുമരുന്ന് ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നു. മയക്കുമരുന്ന് ഉപയോഗിക്കുമ്പോള്‍ കിട്ടുന്ന സുഖത്തെക്കുറിച്ചുള്ള വിവരണം മറ്റ് കുട്ടികളെയും ലഹരിയിലേക്ക് ആകര്‍ഷിക്കും. അങ്ങനെ അനവധി കുട്ടികളെ മയക്കുമരുന്നിന് അടിമപ്പെടുത്തുന്നതോടൊപ്പം അവരെ കാരിയര്‍മാര്‍ ആക്കി മാറ്റുകയെന്ന മാഫിയകളുടെ ലക്ഷ്യം കൂടി വിജയം കൈവരിക്കുകയാണ്. കുട്ടികളില്‍ നിന്ന് കുട്ടികളിലേക്ക് മയക്കുമരുന്നിന്റെ വ്യാപക കൈമാറ്റം നടക്കുമ്പോള്‍ തലമുറ നാശത്തിന്റെ പടുകുഴിയിലേക്കാണ് ചുവടുവെക്കുന്നത്.
അഴിയൂരിലെ പെണ്‍കുട്ടിയെ നവംബര്‍ 24നാണ് സ്‌കൂളിലെ ശുചിമുറിയില്‍ കണ്ടെത്തിയത്. സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാരോട് ലഹരിക്കടത്ത് സംഘവുമായുള്ള ബന്ധം പെണ്‍കുട്ടി വെളിപ്പെടുത്തുകയാണുണ്ടായത്. തന്നെ ഒരു സംഘം ലഹരിക്കടിമയാക്കിയതായും ലഹരിക്കടത്തിന് ഉപയോഗിച്ചതായുമാണ് പെണ്‍കുട്ടി തുറന്നുപറഞ്ഞത്. പരിചയക്കാരിയായ യുവതി നല്‍കിയ ലഹരി കലര്‍ന്ന ബിസ്‌കറ്റ് കഴിച്ചതോടെയാണ് പെണ്‍കുട്ടി ലഹരിക്ക് അടിമപ്പെട്ടുതുടങ്ങിയത്. പിന്നീട് മയക്കുമരുന്ന് നിറച്ച സിറിഞ്ച് പെണ്‍കുട്ടിയുടെ ശരീരത്തില്‍ കുത്തിവെച്ചു. തുടര്‍ന്ന് സ്‌കൂള്‍ ബാഗില്‍ ലഹരി കടത്താന്‍ കുട്ടിയെ നിര്‍ബന്ധിക്കുകയായിരുന്നു. ലഹരിമരുന്ന് കൈമാറാന്‍ തലശേരിയില്‍ പോയ കാര്യവും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം ഇതുസംബന്ധിച്ച് ചോമ്പാല പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ലഹരിമാഫിയകളെ സഹായിക്കുന്ന തരത്തിലാണ് പൊലീസ് നടത്തിയ ഇടപെടലെന്ന ആരോപണം അമ്പരപ്പുളവാക്കുകയാണ്. മാത്രമല്ല രാഷ്ട്രീയ ബന്ധങ്ങളുള്ള ചിലരെത്തി പെണ്‍കുട്ടിയെ പരാതി പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും ആരോപണങ്ങളുണ്ട്. മയക്കുമരുന്ന്-കഞ്ചാവ് മാഫിയാസംഘങ്ങള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളില്‍ ഇത്തരം മാഫിയകളുമായി ബന്ധം പുലര്‍ത്തുന്ന പൊലീസ് ഉദ്യോഗസ്ഥരുമുണ്ടെന്നാണ് പലയിടങ്ങളില്‍ നിന്നും പുറത്തുവരുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്.
കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരിമാഫിയകളുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എത്രമാത്രം ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് അഴിയൂര്‍ സംഭവം നമ്മോട് വിളിച്ചു പറയുന്നുണ്ട്. പെണ്‍കുട്ടിയുടെ അവസ്ഥ ഓര്‍മപ്പെടുത്തുന്നു. കുട്ടികളെ എളുപ്പത്തില്‍ പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വശംവദരാക്കാന്‍ കഴിഞ്ഞേക്കാം. അതുകൊണ്ട് രക്ഷിതാക്കളുടെ ശ്രദ്ധയും എല്ലായ്‌പ്പോഴും അവരിലുണ്ടാവണം. കുട്ടികള്‍ക്ക് കാവലായി നിയമവും സമൂഹവും ഉണര്‍ന്നുതന്നെയിരിക്കട്ടെ.