പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കരുത്
കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷയായ പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അര്‍ഹതയുണ്ടായിട്ടും സര്‍ക്കാര്‍ ഉദ്യോഗം നിഷേധിക്കുന്ന തരത്തിലുള്ള അതിരുകടന്ന ഇടപെടലുകള്‍ ഇത്തരം ഉദ്യോഗസ്ഥര്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഇല്ലാതാകുന്നത് പി.എസ്.സിയിലുള്ള വിശ്വാസം തന്നെയാണ്.പി.എസ്.സി പരീക്ഷ എഴുതിയാലും വിജയിച്ചാലും റാങ്ക് നേടിയാലുമൊന്നും സര്‍ക്കാര്‍ ജോലി കിട്ടാന്‍ വലിയ പ്രയാസമാണ് എന്ന ചിന്ത പൊതുസമൂഹത്തില്‍ വളര്‍ത്താനാണ് ചില ഉദ്യോഗസ്ഥരുടെ ചെയ്തികള്‍ ഇടവരുത്തുന്നത്. ഇവരുടെ ഭാഗത്തുനിന്നുള്ള ക്രൂരവിനോദം മൂലം സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ട നിഷ എന്ന യുവതി ഉയര്‍ത്തുന്ന […]

കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷയായ പി.എസ്.സിയുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അര്‍ഹതയുണ്ടായിട്ടും സര്‍ക്കാര്‍ ഉദ്യോഗം നിഷേധിക്കുന്ന തരത്തിലുള്ള അതിരുകടന്ന ഇടപെടലുകള്‍ ഇത്തരം ഉദ്യോഗസ്ഥര്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഇല്ലാതാകുന്നത് പി.എസ്.സിയിലുള്ള വിശ്വാസം തന്നെയാണ്.
പി.എസ്.സി പരീക്ഷ എഴുതിയാലും വിജയിച്ചാലും റാങ്ക് നേടിയാലുമൊന്നും സര്‍ക്കാര്‍ ജോലി കിട്ടാന്‍ വലിയ പ്രയാസമാണ് എന്ന ചിന്ത പൊതുസമൂഹത്തില്‍ വളര്‍ത്താനാണ് ചില ഉദ്യോഗസ്ഥരുടെ ചെയ്തികള്‍ ഇടവരുത്തുന്നത്. ഇവരുടെ ഭാഗത്തുനിന്നുള്ള ക്രൂരവിനോദം മൂലം സര്‍ക്കാര്‍ ജോലി നഷ്ടപ്പെട്ട നിഷ എന്ന യുവതി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് അധികാരികള്‍ക്ക് തൃപ്തികരമായ എന്ത് മറുപടി പറയാന്‍ സാധിക്കുമെന്നതാണ് വിഷയം.
പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം അര്‍ധരാത്രി വരെ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്നത് വൈകിച്ചുകൊണ്ടാണ് നിഷയുടെ ജോലിസാധ്യത ഇല്ലാതാക്കിയത്. തലസ്ഥാനത്തെ നഗരകാര്യഡയറക്ടറുടെ ഓഫീസിലെ കൂടുതല്‍ ജീവനക്കാര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുസംബന്ധിച്ച ഒട്ടേറെ സര്‍ക്കാര്‍ ഉത്തരവുകളാണ് നിഷയുടെ കാര്യത്തില്‍ അട്ടിമറിക്കപ്പെട്ടത്. ഒഴിവ് പി.എസ്.സിയെ ഇ-മെയിലിലൂടെ അറിയിച്ച അന്നത്തെ എസ്റ്റാബ്ലിഷ്‌മെന്റ് വിഭാഗം ക്ലര്‍ക്കിന് മാത്രമല്ല, അര്‍ധരാതി ഫയല്‍ ഒപ്പിട്ട ഡയറക്ടര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. ഒഴിവ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ഉണ്ടാകുന്ന ഒഴിവുകള്‍ യാതൊരു കാലതാമസവും കൂടാതെ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് 1971ല്‍ പൊതുഭരണവിഭാഗം ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.എന്നാല്‍ നിഷയുടെ കാര്യത്തില്‍ ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ വൈകിച്ചതിന്റെ കാരണം അന്വേഷിച്ച് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
സര്‍ക്കാര്‍ ജോലി ലഭിക്കാനുള്ള അര്‍ഹതയും യോഗ്യതയും നിയമപരമായ മാനദണ്ഡങ്ങളും ഉണ്ടായിട്ടും നിഷക്ക് ജോലി നിഷേധിക്കപ്പെട്ടതിനാല്‍ നിയമത്തെയും ചട്ടങ്ങളെയും മറികടന്നുള്ള ചില പ്രത്യേക താല്‍പ്പര്യങ്ങളാണ് ഈ രംഗത്തെ നിയന്ത്രിക്കുന്നതെന്ന സംശയം ബലപ്പെടുകയാണ്.
പി.എസ്.സിയെ നോക്കുകുത്തിയാക്കിയും രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ മാത്രം കണക്കിലെടുത്തും അനര്‍ഹരെ സര്‍ക്കാര്‍ ജോലികളില്‍ തിരുകിക്കയറ്റുകയാണെന്ന ആക്ഷേപം പൊതുവെ നിലനില്‍ക്കുന്നുണ്ട്. അര്‍ഹതയുണ്ടായിട്ടും സര്‍ക്കാര്‍ ഉദ്യോഗം ലഭിക്കാതെ നിരവധി ഉദ്യോഗാര്‍ഥികള്‍ കാലങ്ങളായി കാത്തിരിപ്പ് തുടുമ്പോഴാണ് അര്‍ഹതയില്ലാത്തവര്‍ ജോലിയില്‍ കയറിപ്പറ്റുന്നത്.
നിഷയെ പോലെ അനവധി ഉദ്യോഗാര്‍ഥികളാണ് തൊഴില്‍ നിഷേധത്തിന് ഇരകളാകുന്നത്. ഈ പ്രവണത അവസാനിപ്പിച്ചേ മതിയാകൂ. നിഷയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിനൊപ്പം ഈ ഉദ്യോഗാര്‍ഥിയെ ക്രൂരമായി ക്രൂശിച്ച ഉദ്യോഗാര്‍ഥികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുകയും വേണം.